Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇവര്‍ ജാഗ്രതൈ, ടീമിലെ സ്ഥാനം സേഫല്ല!! ഫ്‌ളോപ്പായാല്‍ പുറത്തേക്ക്; 5 പേര്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ കുറിച്ച് ചിത്രം തെളിഞ്ഞിരിക്കുകയാണ്. 2023ല്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ പിടിച്ചെടുത്ത ഏഷ്യന്‍ സിംഹാസനം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാവും സൂര്യകുമാര്‍ കുമാര്‍ യാദവിനു കീഴില്‍ പുതിയ ലുക്കിലുള്ള ടീം അങ്കത്തിനിറങ്ങുക. അതിശക്തമായ ടീമിനെ തന്നെയാണ് ടി20 ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരത്തുക.

ഇന്ത്യന്‍ സംഘത്തിലുള്ള ചില താരങ്ങളെ സംബന്ധിച്ച് ഈ ഏഷ്യാ കപ്പ് ഏറെ നിര്‍ണായകമാണെന്നു തന്നെ പറയേണ്ടി വരും. ടീമിലെ സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലേക്കു അവകാശവാദമുന്നയിക്കാനും ഏറ്റവും മികച്ച പ്രകടനം ഇവര്‍ക്കു പുറത്തെടുക്കേണ്ടതുണ്ട്. ടൂര്‍ണമെന്റില്‍ നിറം മങ്ങുകയാണെങ്കില്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

SANJU SAMSON

ആരെല്ലാം സൂക്ഷിക്കണം?

ഏഷ്യാ കപ്പിനു ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്നു ഭയപ്പെടേണ്ടതു പ്രധാനമായും അഞ്ചു പേരാണ്. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍, വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മ, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ഫിനിഷര്‍ റോളിലുള്ള റിങ്കു സിങ്, പേസര്‍ ഹര്‍ഷിത് റാണ എന്നിവരാണ്.

സഞ്ജുവിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ശരിക്കും പെട്ടിരിക്കുകയാണെന്നു തന്നെ പറയേണ്ടി വരും. ഓപ്പണിങ് റോളില്‍ നന്നായി പോയ്‌ക്കൊണ്ടിരുന്ന അദ്ദേഹത്തിനു ഏഷ്യാ കപ്പില്‍ താഴേക്കു ഇറങ്ങേണ്ടി വരും. ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതാണ് സഞ്ജുവിനു വിനയായത്. ഓപ്പണിങിലെ പ്രകടനം മധ്യനിരയിലും ഇനി അദ്ദേഹത്തിനു ആവര്‍ത്തിക്കേണ്ടതുണ്ട്.

ഏതു ബാറ്റിങ് പൊസിഷനിലും പെര്‍ഫോം ചെയ്യാന്‍ തനിക്കു സാധിക്കുമെന്നു ഏഷ്യാ കപ്പില്‍ സഞ്ജു തെളിയിച്ചേ തീരൂ. ഇല്ലെങ്കില്‍ ഏഷ്യാ കപ്പ് കഴിഞ്ഞാല്‍ ടീമിലെ സ്ഥാനം അദ്ദേഹത്തിനു നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ ഫിനിഷറായി തിളങ്ങാന്‍ ശേഷിയുള്ള ജിതേഷ് ശര്‍മ പുതിയ ഫസ്റ്റ് ചോയ്‌സ് കീപ്പറുമായി മാറും.

ഒാപ്പണറും വെടിക്കെട്ട് ബാറ്ററുായ അഭിഷേക് ശര്‍മയും സൂക്ഷിക്കണം. നേരത്തേ ടി20 ടീമിലെ അവിഭാജ്യ ഘടകമായ യശസ്വി ജയ്‌സ്വാളിനെ പുറത്തിരുത്തിയാണ് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലെടുത്തത്. ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ സ്ഥാനവും അഭിഷേകിനെ ഇതിനു സഹായിച്ചിട്ടുണ്ട്. അതിനാല്‍ ടി20യിലെ ഓപ്പണിങ് സ്ഥാനം ഏഷ്യാ കപ്പിലൂടെ അരക്കിട്ടുറപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചേ തീരൂ. സാധിച്ചില്ലെങ്കില്‍ ജയ്‌സ്വാളിന്റെ തിരിച്ചുവരവ് ഉടന്‍ പ്രതീക്ഷിക്കാം.

ABHISHEK SHARMA

ഓള്‍റൗണ്ടര്‍ ദുബെയ്ക്കും ഈ ഏഷ്യാ കപ്പ് അഗ്നിപരീക്ഷയാണ്. ഐപിഎല്ലിലുള്‍പ്പെടെ സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താതിരുന്നിട്ടും സെലക്ടര്‍മാര്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചത് ബാറ്റിങ് മിടുക്ക് കൊണ്ടു മാത്രമാണ്.

അവസരം ലഭിക്കുകയാണെങ്കില്‍ ദുബെയ്ക്കു ഇതു പുറത്തെടുത്തേ തീരൂ. വലിയ ഇന്നിങ്‌സുകളേക്കാള്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുന്ന ചടുലമായ സ്‌കോറുകള്‍ നേടുകയെന്നാണ് അദ്ദേഹത്തിന്റെ ദൗത്യം.

ഫിനിഷര്‍ റിങ്കുവിന്റെ ഭാവിയും ഇപ്പോള്‍ തുലാസിലാണ്. അന്താരാഷ്ട്ര ടി20 കരിയര്‍ ഗംഭീരമായി തുടങ്ങിയതിനു ശേഷം അദ്ദേഹത്തിന്റെ ഗ്രാഫ് ഇപ്പോള്‍ നേരെ താഴേക്കാണ്. ഇതു മുകളിലേക്കുയര്‍ത്താനും സെലക്ടമാരുടെ വിശ്വാസം തിരികെ പിടിക്കാനും റിങ്കുവിനു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഏഷ്യാ കപ്പ്.

അവസാനമായി കളിച്ച ആറു ടി20കളിലും കാര്യമായി തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല. കൂടാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും നനഞ്ഞ പടക്കമായി മാറിയിരുന്നു.

ഹര്‍ഷിത്തിനും ഈ ഏഷ്യാ കപ്പ് ടീമിലെ സ്ഥാനം നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടമാണ്. സമീപകാലത്തൊന്നും എടുത്തു പറയത്തക്ക ബൗളിങ് പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടില്ല. എന്നിട്ടും ടീമിലെ സ്ഥാനം നിലനിര്‍ത്താനുളള പ്രധാന കാരണം കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോച്ച് തന്നിലര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിക്കേണ്ടതും പ്രധാനമാണ്.

Story first published: Thursday, August 21, 2025, 10:48 [IST]
Other articles published on Aug 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+