For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: സഞ്ജുവിന്റെ ഈ കഴിവ് എത്ര പേര്‍ക്കറിയാം? കണ്ടാല്‍ കണ്ണുതള്ളും!! വീഡിയോ വൈറല്‍

അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനുമായുള്ള 'പരിശീലന മല്‍സരത്തിനായുള്ള' തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ വലിയ മാര്‍ജിനിലൊരു വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വപ്‌നം കാണുന്നത്. അസോസിയേറ്റ് ടീമായ ഒമാനില്‍ നിന്നും കാര്യമായ വെല്ലുവിളിയൊന്നും ഇന്ത്യ പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല.

മലയാളി സൂപ്പര്‍ താരും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് ഈ മല്‍സരത്തെ കാത്തിരിക്കുന്നത്. കാരണം ആദ്യ രണ്ടു കളിയിലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ആസ്വദിക്കാന്‍ അവര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല. ഒമാനെതിരേയെങ്കിലും സഞ്ജു ബാറ്റിങിനു ഇറങ്ങുമെന്നാണ് അവരുടെ ഉറച്ച പ്രതീക്ഷ.

ഇതിനിടെ ഒമാനുമായുള്ള മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള സഞ്ജുവിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞ ഈ വീഡിയോ എന്താണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

screenshot

സഞ്ജു ഇത്ര കേമനോ?

ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും അസാധാരണ മികവും പന്തടക്കവുല്ലൊം തനിക്കുണ്ടെന്നും വേണ്ടമെങ്കില്‍ ഈ ഗെയിമിലും ഒരുകൈ നോക്കാമെന്നും കാണിച്ചു തന്നിരിക്കുയാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിടെയാണ് അസാധാരണമായ പന്തടക്കത്തിലൂടെ അദ്ദേഹം ഞെട്ടിച്ചത്.

ഗ്രൗണ്ടില്‍ വച്ച് ടീമംഗങ്ങളിലൊരാള്‍ കാല്‍ കൊണ്ട് പാസ് ചെയ്ത ബോള്‍ സഞ്ജു വളരെ അനായാസം വലംകാല്‍ കൊണ്ട് കോരിയെടുത്ത് മുകളിലേക്കിട്ടു. തുടര്‍ന്നു നിലത്തു വീഴാതെ പന്തിനെ വരുതിയില്‍ നിര്‍ത്തി സെക്കന്റുകളോളം അദ്ദേഹത്തിന്റെ അഭ്യാസപ്രകടനം.

പരിശീലനത്തിനിടെ ഫുട്‌ബോള്‍ കൊണ്ടുള്ള സഞ്ജുവിന്റെ അഭ്യാസപ്രകടനം. വീഡിയോ കാണാം

ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറുടെ അതേ കൈയടക്കം സഞ്ജുവില്‍ കാണാമായിരുന്നു. സ്‌റ്റേഡിയത്തില്‍ ടീമിന്റെ പരിശീലനത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയത്. പലരും അദ്ദേഹത്തിന്റെ ഈ മിടുക്കിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

സഞ്ജുവിനെ സംബന്ധിച്ച് ഫുട്‌ബോളെന്നത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഗെയിമാണ്. കാരണം ഡല്‍ഹിയില്‍ പോലീസ് ഉദ്യഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ് മികച്ചൊരു ഫുട്‌ബോളര്‍ കൂടിയായിരുന്നു. പക്ഷെ അദ്ദേഹം തന്റെ മക്കളായ സഞ്ജുവിനെയും സാലിയെയും ക്രിക്കറ്റിലേക്കാണ് കൊണ്ടുവന്നത്.

ക്രിക്കറ്റില്ലാത്തപ്പോള്‍ അച്ഛനും ചേട്ടനായ സാലിക്കുമൊപ്പം പലപ്പോഴും സഞ്ജു ഫുട്‌ബോള്‍ കളിക്കാറുണ്ട്. മാത്രമല്ല അദ്ദേഹം ചില സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന വീഡിയോസും നേരത്തേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

SANJU SAMSON

പ്രൊമോഷന്‍ കിട്ടുമോ?

ഒമാനുമായുള്ള ഏഷ്യാ കപ്പിലെ അപ്രസക്തമായ മല്‍സരത്തില്‍ സഞ്ജു സാംസണിനു ബാറ്റിങില്‍ ടോപ്പ് ഓര്‍ഡറിലേക്കു പ്രൊമോഷന്‍ ലഭിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. പാകിസ്താനുമായുള്ള അവസാനത്തെ മാച്ചില്‍ അഞ്ചാം നമ്പറില്‍ പോലും അദ്ദേഹത്തെ കളിപ്പിക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായില്ല. പകരം ഈ റോളില്‍ ശിവം ദുബെയെ ക്രീസിലേക്കു അയക്കുകയായിരുന്നു.

ടോപ്പ് ഫൈവിലും സഞ്ജുവിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിനു ഉദ്ദേശമില്ലെന്നും പകരം ഫിനിഷറായി ആറ്- ഏഴ് സ്ഥാനങ്ങളാണ് മാറ്റി വച്ചിട്ടുള്ളതെന്നുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. പക്ഷെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കവെ സഞ്ജുവിനു മതിയായ ബാറ്റിങ് പരിശീലനം ലഭിക്കേണ്ടതു പ്രധാനമാണ്.

എങ്കില്‍ മാത്രമേ യുഎഇയിലെ പിച്ചുമായി കൂടുതല്‍ പൊരുത്തപ്പെടാനും ഇനിയുള്ള മല്‍സരങ്ങളില്‍ ടീം എവിടെ കളിക്കാന്‍ ആവശ്യപ്പെട്ടാലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുകയുള്ളൂ. ഒമാനെതിരോ ടോപ്പ് ത്രീയില്‍ ഇറങ്ങിയ ശേഷം ഫിഫ്റ്റിയോ, സെഞ്വറിയോ കുറിക്കാനായാല്‍ അതു സഞ്ജുവിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

Story first published: Friday, September 19, 2025, 13:36 [IST]
Other articles published on Sep 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+