Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഓപ്പണിങ് കിട്ടില്ല, പക്ഷെ സഞ്ജു ഉറപ്പായും വേണം!! പുതിയ റോള്‍ ഗവാസ്‌കര്‍ പറയും

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സ്ഥാനം അനിശ്ചിതത്വത്തില്‍ നില്‍ക്കവെ പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സഞ്ജു ഉറപ്പായും പ്ലെയിങ് ഇലവനില്‍ വേണമെന്നു പറഞ്ഞ അദ്ദേഹം പുതിയ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയതോടെയാണ് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിനു ഇളക്കം തട്ടിയിരിക്കുന്നത്. ലോക ഒന്നാംനമ്പര്‍ താരം കൂടിയായ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ തന്നെയാവും ഏഷ്യാ കപ്പില്‍ ഓപ്പണറായി കളിക്കുയെന്നുറപ്പായിട്ടുണ്ട്. ഇതോടെയാണ് സഞ്ജു എവിടെ കളിക്കുമെന്നത് സംശയത്തിലായിരിക്കുന്നത്.

SUNIL GAVASKAR

പിന്തുണച്ച് ഗവാസ്‌കര്‍

സഞ്ജു സാംസണ്‍ വളരെയധികം കഴിവുറ്റ ക്രിക്കറ്ററാണെന്നും ഏതു പൊസിഷനുമായും പൊരുത്തപ്പെടാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ് ടുഡേയുമായി സംസാരിക്കവെയാണ് മലയാളി സൂപ്പര്‍ താരത്തെ അദ്ദേഹം പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്തത്.

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ താഴേക്കായി സഞ്ജു സാംസണ്‍ ടീമിലുണ്ടാവുക തന്നെ ചെയ്യും. അഞ്ചാം നമ്പറിലോ, ആറാം നമ്പറിലേ അദ്ദേഹത്തിനു ബാറ്റ് ചെയ്യാം. പ്ലെയിങ് ഇലനില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കാന്‍ പാടില്ല. എന്തു തന്നെയായാലും അദ്ദേഹം വിക്കറ്റ് കീപ്പറാണ്.

സഞ്ജു സാംസണ്‍ വളരെ പ്രതിഭാശാലിയാണ്, അദ്ദേഹത്തിനു എന്തുമായും പൊരുത്തപ്പെടാന്‍ കഴിയും. ബാറ്റിങ് ഓര്‍ഡറില്‍ സഞ്ജു താഴേക്കു ബാറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ല. സഞ്ജു ഒരു ക്ലാസ് പ്ലെയറാണെന്നും ഗവാസ്‌കര്‍ വിശദമാക്കി.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ടി20യില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ് സഞ്ജു. അഭിഷേകിനൊപ്പം തുടര്‍ച്ചയായി മൂന്നു പരമ്പരകളിലാണ് ഓപ്പണറു ംവിക്കറ്റ് കീപ്പറുമായി അദ്ദേഹം കളിച്ചത്. മൂന്നു സെഞ്ച്വറികള്‍ ഇവയിലായി സഞ്ജു വാരിക്കൂട്ടുകുയും ചെയ്തു. ടി20യില്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വനേട്ടം കൂടിയാണിത്.

SANJU SAMSON

ഏഷ്യാ കപ്പിലും സഞ്ജു- അഭിഷേക് ജോടി തന്നെ ഫസ്റ്റ് ചോയ്‌സ് ഓപ്പണ്‍മാരായി കളിക്കുമെന്നു ഉറപ്പിച്ചിരിക്കെയാണ് ഗില്ലിന്റെ മടങ്ങിവരവ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ടോപ്പ് ത്രീയിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കുകയാവും ഏറ്റവും ബെസ്റ്റ് തീരുമാനം. കാരണം അതിനു താഴെയുള്ള പൊസിഷനുകളില്‍ ബാറ്റ് ചെയ്തപ്പോഴൊന്നും അദ്ദേഹത്തിനു കാര്യമായി തുളങ്ങാനുമായിട്ടില്ല.

ഗവാസ്‌കര്‍ തിരഞ്ഞെുത്ത ഇന്ത്യന്‍ പ്ലെയിങ് 11

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍),സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അ്ര്‍ഷ്ദീപ് സിങ്.

ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.

ബാക്കപ്പ് താരങ്ങള്‍- പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍.

Story first published: Wednesday, August 20, 2025, 13:46 [IST]
Other articles published on Aug 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+