Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജു പുറത്തിരിക്കേണ്ടവനല്ല!! ഉറപ്പായും 11ല്‍ വേണം; ഈ കാരണങ്ങള്‍

ഏഷ്യാ കപ്പിലെ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതോടെ മലയാളി സൂപ്പര്‍ താരം സഞ്ജുസാംസണിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമോയെന്ന സംശയമാണ് ഉയരുന്നത്. കാരണം വൈസ് ക്യാപ്റ്റന്റെ കുപ്പായത്തില്‍ ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതോടെ സഞ്ജുവിനു എട്ടിന്റെ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്. ഗില്‍ ഓപ്പണിങിലേക്കു മടങ്ങിയെത്തുന്നതോടെ അദ്ദേഹത്തിനു ഇനി മധ്യനിരയിലേക്കു മാറേണ്ടി വരും.

പക്ഷെ മധ്യനിരയില്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് മോശമാണന്നു ഇതു വരെയുള്ള കണക്കുകള്‍ പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുറത്തിരുത്തി മധ്യനിരയിലും ഫിനിഷറായുമെല്ലാം തിളങ്ങാന്‍ ശേഷിയുള്ള ജിതേഷ് ശര്‍മയ്ക്കു നറുക്കുവീഴാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷെ സഞ്ജു ഇന്ത്യന്‍ ഇലവനില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നറിയാം.

SANJU SAMSON

ആദ്യത്തെ കാരണം

അവസാനമായി ഇന്ത്യ കളിച്ചിട്ടുള്ള മൂന്നു ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയാണ് ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. ഈ കോമ്പിനേഷന്‍ വലിയ വിജയമായി മാറുകയും െചയ്തു. അഗ്രസീവ് ബാറ്റിങിലൂടെ ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ ഈ സഖ്യത്തിനായിരുന്നു.

ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരുമായുള്ള അവസാനത്തെ മൂന്നു പരമ്പരകളിലും ഇന്ത്യ വിജയം കൊയ്യാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യത്തിന്റെ മികച്ച പ്രകടനം തന്നെയാണ്. അതുകൊണ്ടു തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും വിജയമായി മാറിയ ഒരു ഓപ്പണിങ് ജോടിയെ തകര്‍ക്കുന്നത് കടുത്ത അനീതിയായിരിക്കും.

സഞ്ജുവിനെ മാറ്റി ശുഭ്മന്‍ ഗില്ലിനെ ഓപ്പണറാക്കിയാല്‍ പുതിയ ഓപ്പണിങ് സഖ്യത്തിനു ക്ലിക്കാവാന്‍ സമയം ആവശ്യമായി വരും. ടി20 ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു പരീക്ഷണത്തിനു മുതിരാതെ ഇരിക്കുന്നതാവും നല്ലത്.

രണ്ടാമത്തെ കാരണം

ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയുടെ ആനുകൂല്യം പരമാവധി മുതലെടുക്കാന്‍ ഓപ്പണര്‍മാര്‍ക്കു സാധിക്കേണ്ടതുണ്ട്. സഞ്ജു സാംസണാവട്ടെ ഇക്കാര്യത്തില്‍ മിടുക്കനുമാണ്. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം വളരെ അഗ്രസീവായ, അതോടൊപ്പം കൂടുതല്‍ റിസ്‌കുമുള്ള ശൈലിയിലേക്കു ടീം ഇന്ത്യ മാറിയിരിക്കുകയാണ്.

കളികളത്തില്‍ ഇതു ഭംഗിയായി നിറവേറ്റാന്‍ സഞ്ജുവിനും അഭിഷേക് ശര്‍മയ്ക്കുമെല്ലാം സാധിക്കുകയും ചെയ്യുന്നു. പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് അടിച്ചെടുത്ത് ബാറ്റിങില്‍ പിന്നീടെത്തുന്നവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ത്തത് സഞ്ജുവും അഭിഷേകും ചേര്‍ന്നാണ്.

സാഹചര്യം മനസ്സിലാക്കി ഒരേ സമയം അഗ്രസീവായും റിസ്‌കുകള്‍ അധികമെടുക്കാതെ സ്‌കോറിങ് മുന്നോടു കൊണ്ടുപോവാനും കഴിയുന്ന ബാറ്ററാണ് സഞ്ജു. അദ്ദേഹത്തിന്റെ ഈ കഴിവ് മറുഭാഗത്ത് അഭിഷേകിനെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ തകര്‍ത്തടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ സഞ്ജുവിന്റെ പവര്‍പ്ലേയിലെ സ്‌ട്രൈക്ക്‌റേറ്റ് 147.31 ആണ്. ഐപിഎല്ലിലാവട്ടെ കഴിഞ്ഞ രണ്ടു സീസണുകളിലായി 145, 142.85 എന്നിങ്ങനെയാണ് പ്രഹരശേഷി. ഈ തരത്തിലുള്ള സ്ഥിരതയാണ് ഒരു മുന്‍നിര ബാറ്ററില്‍ നിന്നും ഇന്ത്യന്‍ ടീമിനു ആവശ്യമുള്ളത്.

SANJU SAMSON

മൂന്നാമത്തെ കാരണം

സഞ്ജു സാംസണിനെ മുന്‍നിരയില്‍ കളിപ്പിക്കുകയാണെങ്കില്‍ അതു ടീമിനു കൂടുതല്‍ ബാലന്‍സ് നല്‍കുന്നതിനൊപ്പം ബാറ്റിങില്‍ കൂടുതല്‍ ആഴവും നല്‍കുമെന്നതാണ് മൂന്നാമത്തെ കാരണം.

അദ്ദേഹത്തിനു പകരം ജിതേഷ് ശര്‍മയെ ലോവര്‍ ഓര്‍ഡറില്‍ ഇറക്കിയാല്‍ ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കാന്‍ ഒരു മുന്‍നിര പേസറേയോ, സ്പിന്നറെയോ ഒഴിവാക്കി പകരം ഒരു ഓള്‍റൗണ്ടറെ ടീമിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായി മാറും.

പക്ഷെ സഞ്ജു ഓപ്പണറായോ, മൂന്നാം നമ്പറിലോ കളിക്കുകയാണെങ്കില്‍ ബൗൡങിന്റെ കരുത്ത് കുറയ്ക്കാതെ തന്നെ ഒരു എക്‌സ്ട്രാ ബാറ്ററെയോ, ഓള്‍റൗണ്ടറെയോ ഇന്ത്യക്കു കളിപ്പിക്കാം. ടി20 പോലെയൊരു ഫോര്‍മാറ്റില്‍, അഗ്രസീവ് ശൈലിയിലുള്ള ഗെയിം കളിക്കുന്ന ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനു തീര്‍ച്ചയായും ഇതു മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയില്ല.

Story first published: Thursday, August 21, 2025, 9:28 [IST]
Other articles published on Aug 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+