For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഗംഭീറിന് പണി കൊടുക്കാന്‍ സഞ്ജു!! ആ സ്ഥാനം ഇനി മറക്കാം, സംഭവമിങ്ങനെ

ദുബായ്: ഏഷ്യാ കപ്പ് ബുധനാഴ്ച രാത്രി രണ്ടാം സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇരുടീമുകളും സ്വപ്‌നം കാണുന്നത്. ജയിക്കുന്നവര്‍ക്കു ഞായറാഴ്ചത്തെ ഫൈനലിലേക്കു ഏറെക്കുറെ സ്ഥാനമുറരപ്പിക്കാം. തോല്‍ക്കുന്നവര്‍ക്കാവട്ടെ സൂപ്പര്‍ ഫോറിലെ അടുത്ത മല്‍സരം ഡു ഓര്‍ ഡൈ ആയി മാറുകയും ചെയ്യും.

പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരേ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. 17 ബോളില്‍ 13 റണ്‍സുമായി അഞ്ചാമനായി അദ്ദേഹം ബാറ്റിങില്‍ ശരിക്കും തപ്പിത്തടഞ്ഞു. ഒരേയൊരു ഫോര്‍ മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

SANJU GAMBHIR

അതിനിടെ ബംഗ്ലാദേശിനെതിരേ ബാറ്റിങില്‍ വലിയൊരു നാഴികക്കല്ലിനു തൊട്ടരികെ നില്‍ക്കുകയാണ് സഞ്ജു. നിലവിലെ കോച്ചു മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീറിനെ ഇതിലൂടെ ഓവര്‍ടേക്ക് ചെയ്യാനും അദ്ദേഹത്തിനു സാധിക്കും. മലയാളി താരത്തെ കാത്തിരിക്കുന്ന ഈ കിടിലന്‍ റെക്കോര്‍ഡ് എന്താണെന്നു നോക്കാം.

തൊട്ടരികെ ഗംഭീര്‍

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ 12ാം സ്ഥാനത്തു നില്‍ക്കുകയാണ് ഗൗതം ഗംഭീര്‍. എന്നാല്‍ ബംഗ്ലാദേശുമായുള്ള നാളത്തെ പോരാട്ടം കഴിയുന്നതോടെ അദ്ദേഹത്തിനു ഒരു സ്ഥാനം താഴേക്കു ഇറങ്ങേണ്ടതായി വരും. പകരം സഞ്ജു സാംസണായിരിക്കും 12ാം നമ്പറിലെ പുതിയ അവകാശി.

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിലെ ഓപ്പണര്‍ കൂടിയായ ഗംഭീര്‍ 37 മല്‍സരങ്ങളിലാണ് കളിച്ചത്. 932 റണ്‍സും സ്‌കോര്‍ ചെയ്തു. അദ്ദേഹത്തെ ഈ റെക്കോര്‍ഡ് തകര്‍ത്ത് ടി20യില്‍ ഇന്ത്യയുടെ മികച്ച 12ാമത്തെ റണ്‍വേട്ടക്കാരനാവാന്‍ വെറും മൂന്നു റണ്‍സ് മാത്രമേ സഞ്ജുവിനു ഇനി ആവശ്യമുള്ളൂ. ബംഗ്ലാദേശിനെതിരേ ഒറ്റ ബൗണ്ടറിയടിച്ചാല്‍ കോച്ചിനെ അദ്ദേഹം പിന്നിലാക്കുകയും ചെയ്യും.

2015ലെ സിംബാബ്‌വെ പര്യടനത്തിലൂടെ അരങ്ങേറിയ സഞ്ജു കഴിഞ്ഞ 10 വര്‍ഷത്തിനിടെ കളിച്ചത് വെറും 46 ടി20കളാണെന്നതാണ് കൗതുകകകരമായ കാര്യം. ഇവയില്‍ 40 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 25.83 ശരാശരിയില്‍ 148.33 സ്‌ട്രൈക്ക് റേറ്റില്‍ 930 റണ്‍സും സ്‌കോര്‍ ചെയ്തു. മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം ഗംഭീര്‍ ടീമിന്റെ മുഖ്യ കോച്ചായി എത്തുന്നതു വരെ സഞ്ജുവിനു കഷ്ടകാലമായിരുന്നു. ടീമിനും അകത്തു പുറത്തുമായി മാറി മാറി തുടരാനായിരുന്നു വിധി. പക്ഷെ ഗംഭീറിന്റെ വരവോടെ ടി20യിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോള്‍ അദ്ദേഹത്തെ തേടിയെത്തി.

SANJU

കൂടാതെ ഓപ്പണറായി കളിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. തുടര്‍ച്ചയായി 12 ടി20കളിലാണ് സഞ്ജു ഓപ്പണറായി ബാറ്റ് വീശിയത്. ഇതില്‍ അവസാനത്തെ 10 മല്‍സരങ്ങളില്‍ അദ്ദേഹം മൂന്നു സെഞ്ച്വറികളും കുറിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറി കണ്ടെത്തിയ സഞ്ജു സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരേ പരമ്പരയില്‍ രണ്ടു സെഞ്ച്വറികളും അടിച്ചെടുത്തു. പക്ഷെ ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്‌ന്റെ റോളില്‍ ഓപ്പണിങ് ബാറ്ററും യുവ താരവുമായ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതോടെ അദ്ദേഹത്തിനു മധ്യനിരയിലേക്കും മാറേണ്ടി വന്നിരിക്കുകയാണ്.

ടി20യിലെ റണ്‍വേട്ടക്കാര്‍

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരെയെടുത്താല്‍ തലപ്പത്തുള്ളത് മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്. 159 മല്‍സരങ്ങളില്‍ നിന്നും 4231 റണ്‍സുമായാണ് ഹിറ്റ്മാന്‍ കരിയര്‍ അവസാനിച്ചത്. ഇന്ത്യയുടെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ടി20യിലെ റണ്‍സ് വീരമാന്‍മാരില്‍ തലപ്പത്തും അദ്ദേഹമാണ്.

മറ്റൊരു മുന്‍ ഇതിഹാസ ബാറ്ററായ വിരാട് കോലിയാണ് രോഹിത്തിനു പിന്നില്‍ ഈ ലിസ്റ്റിലെ രണ്ടാമന്‍. 125 മല്‍സരങ്ങളില്‍ അദ്ദേഹം 4188 റണ്‍സ് അടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായതിനു പിന്നാലെയാണ് രോക്കോ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Tuesday, September 23, 2025, 13:09 [IST]
Other articles published on Sep 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+