For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നില്‍ പോലും പ്രഹരശേഷി 124!! സഞ്ജു എങ്ങനെ ഫിനിഷറാവും? സ്ലോ ഫിഫ്റ്റിക്ക് വിമര്‍ശനം

അബുദാബി: ഏഷ്യാ കപ്പിലെ ഒമാനെതിരേ ഇന്ത്യന്‍ റണ്‍മഴ ഉറപ്പിച്ചെത്തിയ ഇന്ത്യന്‍ ആരാധകര്‍ക്കു നിരാശ. ടോസിനു ശേഷം 200 പ്ലസ് റണ്‍സ് കുറിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ഇന്ത്യയെ 190 പോലുമെത്താന്‍ അസോസിയേറ്റ് ടീമായ ഒമാന്‍ അനുവദിച്ചില്ല. എട്ടു വിക്കറ്റിനു 188 റണ്‍സില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു ഒമാന്‍ ബ്രേക്കിട്ടു.

മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ഫിഫ്്റ്റിയാണ് ഇന്ത്യയെ രക്ഷിച്ചത്. പക്ഷെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ സ്ലോ ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. ഈ പ്രകടനത്തിനെതിരേ വിമര്‍ശനവും അതോടൊപ്പം ഫിനിഷിങ് റോളില്‍ താരത്തിന്റെ മികവിനെ കുറിച്ചും സംശയം ഉയര്‍ന്നിരിക്കുകയാണ്.

SANJU SAMSON

ഫിഫ്റ്റിയടിച്ചു, പക്ഷെ...

ഒമാനുമായുളള മല്‍സരില്‍ സഞ്ജു സാംസണ്‍ ഫിഫ്റ്റി കുറിച്ചെങ്കിലും യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു ഇന്നിങ്‌സായിരുന്നില്ല ആരാധകരും ഇന്ത്യന്‍ ടീം മാനേജ്‌മെന്റും പ്രതീക്ഷിച്ചത്. വളരെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ അഗ്രസീവായ ഫിഫ്റ്റിയോ, സെഞ്ച്വറിയോ എല്ലാവരും കാണാനാഗ്രഹിച്ചിരുന്നു.

പക്ഷെ ദുര്‍ബലമായ ഒമാന്‍ ബൗളിങ് ആക്രമണത്തിനെതിരേ വളരെ വിരസമായ സ്ലോ ബാറ്റിങാണ് സഞ്ജു കാഴ്ചവച്ചത്. 56 റണ്‍സിലെത്താന്‍ അദ്ദേഹം കളിച്ചത് 45 ബോളുകളാണ്. 124.44 എന്ന വളരെ മോശം ശരാശരിയിലാണിത്. മൂന്നു വീതം ഫോറും സിക്‌സറും മാത്രമേ സഞ്ജുവിന്റെ ഇന്നിങ്‌സിസലുണ്ടായിരുന്നുള്ളൂ.

നേരിട്ട ആദ്യത്തെ ബോള്‍ മുതല്‍ അദ്ദേഹം തപ്പിത്തടയുന്നതാണ് കണ്ടത്. പലപ്പോഴും ബോള്‍ ശരിയായി ടൈം ചെയ്യാന്‍ സഞ്്ജുവിനായില്ല. ശുഭ്മന്‍ ഗില്‍ രണ്ടാം ഓവറില്‍ തന്നെ പുറത്തായ ശേഷം വളരെ നേരത്തേ തന്നെ അദ്ദേഹം ക്രീസിലെത്തിയിരുന്നു. നേരിട്ട ആദ്യ നാലു ബോളിലും റണ്ണൊന്നുമെടുക്കാന്‍ താരത്തിനായില്ല.

അഞ്ചാം ബോളിലാണ് സിംഗിളുമായി സഞ്ജു അക്കൗണ്ട് തുറന്നത്. എട്ടാമത്തെ ബോളില്‍ അദ്ദേഹം തന്റെ അടുത്ത റണ്ണിനൊപ്പം ആദ്യ സിക്‌സറും പായിച്ചു. അതിനു ശേഷം വീണ്ടും സഞ്ജു റണ്ണെടുക്കാന്‍ വിഷമിച്ചു. മറുഭാഗത്തു അഭിഷേക് ശര്‍മ ഒഴുക്കോടെ അതിവേഗം സകോര്‍ ചെയ്യവെയാണ് സഞ്ജു സ്ലോ ബാറ്റിങുമായി തപ്പിത്തടഞ്ഞത്.

ഏഴാം ഓവറില്‍ സമയ് ശ്രീവാസ്തവയ്‌ക്കെതിരേ തുടരെ ഓരോ സിക്‌സറും ഫോറുമടിച്ചപ്പോള്‍ അദ്ദേഹം ട്രാക്കിലേക്കു കയറുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വീണ്ടും ഇന്നിങ്്‌സ് സ്ലോയായി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. 13 മുതല്‍ 16ാം ഓവര്‍ വരെ ഒരു ഫോറോ, സിക്‌സറോ പോലും ഇന്ത്യക്കു നോടാനായില്ല. ഈ സമയത്തു ക്രീസില്‍ സഞ്ജുവും തിലക് വര്‍മയുമായിരുന്നു.

SANJU SAMSON

വിമര്‍ശനം ശക്തം

ഒമാനെതിരേ ഫിഫ്റ്റിയോടെ ഇന്ത്യന്‍ ടോപ്‌സ്‌കോററായെങ്കിലം സ്ലോ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സഞ്ജു സാംസണിനു നേരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത്രയും സ്ലോ ബാറ്റിങ് കാഴ്ചവയ്ക്കുന്ന അദ്ദേഹത്തെ എങ്ങനെയാണ് ഇനിയുള്ള മല്‍സരങ്ങളില്‍ ഫിനിഷറായി കളിപ്പിക്കുകയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

സൂപ്പര്‍ ഫോറില്‍ സഞ്ജു സാംസണിനെ ഫിനിഷറുടെ റോള്‍ ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്നു ഈ മല്‍സരം കാണിച്ചു തന്നിരിക്കുകയാണ്. മൂന്നാം നമ്പര്‍ ലഭിച്ചിട്ടു പോലും അതു മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ഇനിയുള്ള മല്‍സരങ്ങളില്‍ മധ്യനിര ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കരുത്. പകരം ജിതേഷ് ശര്‍മയ്ക്കു അവസരം നല്‍കൂ.

സഞ്ജു സാംസണിനെ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങളില്‍ പുറത്തിരുത്തണം. ഒമാനെതിരാ യ സ്ലോ ഫിഫ്റ്റി അംഗീകരിക്കാന്‍ കഴിയില്ല. പവര്‍പ്ലേയില്‍ ക്രീസിലെത്തിയിട്ടു പോലും അതു മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. ജിതേഷ് ശര്‍മയാണ് ഫിനിഷറായി ബെസ്റ്റ്. എന്നിങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Story first published: Friday, September 19, 2025, 22:34 [IST]
Other articles published on Sep 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+