For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പമ്പോ... സഞ്ജുവിന്റെ മാസ് വരവ് കണ്ടോ? സിനിമയെ വെല്ലും!! വീഡിയോ വൈറല്‍

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള കിരീട നേട്ടത്തിനു ശേഷം കേരള മണ്ണില്‍ തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുന്നതിനൊപ്പം ചിരവൈരിളായ പാകിസ്താനുമായുള്ള ഫൈനലിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു.

കരിയറിലാദ്യമായാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും ദേശീയ ടീമിനായി കളിക്കാന്‍ സഞ്ജുവിനു അവസരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടൂര്‍ണമെന്റില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരും പോലും കളിക്കാനുള്ള അവസരം ലഭിച്ചില്ല.

SANJU SAMSON

screenshot / X

കൊല മാസ് സഞ്ജു

ഏഷ്യാ കപ്പില്‍ ചാംപ്യന്മാരായ ശേഷം സഞ്ജു സാംസണ്‍ നാട്ടില്‍ മടങ്ങിയെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ബോളിവുഡ് സിനിമികളെ വെല്ലുന്ന തരത്തിലാണ് മലയാളി താരം കേരളത്തില്‍ ലാന്‍ഡ് ചെയ്തത്. സ്വകാര്യ ഹെലികോപ്റ്ററില്‍ സഞ്ജു പറന്നിറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ സഞ്ജുവിനെ സ്വീകരിക്കാന്‍ നിരവധി പേര്‍ കാത്തുനിന്നിരുന്നു. ആരാധകരും സുഹൃത്തുക്കളും പള്ളി വികാരിയുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.

ഏഷ്യാ കപ്പ് വിജയത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ സഞ്ജു സാംസണ്‍. വീഡിയോ കാണാം

വളരെ കൂളായി ചെറുചിരിയോടെ അവര്‍ക്കു അരികിലേക്കു വന്ന സഞ്ജുവിനെ പൊന്നാടയണിയിച്ചാണ് പള്ളി വികാരി സ്വീകരിച്ചത്. അവരുമായി അല്‍പ്പസമയം സംസാരിച്ച ശേഷം അദ്ദേഹം ആരാധകര്‍ക്കു ബാറ്റിലും ജഴ്‌സിയിലുമെല്ലാം ഓട്ടോഗ്രാഫും നല്‍കുകയും ചെയ്തു.

സഞ്ജുവിന്റെ പ്രകടനം

ഏഷ്യാ കപ്പില്‍ ഫൈനലുള്‍പ്പെടെ ഏഴു മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇവയിലെല്ലാം ടീമിന്റെ വിക്കറ്റ് കാത്തത് സഞ്ജു സാംസണാണ്. പക്ഷെ എല്ലാ മല്‍സരങ്ങളിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. വെറും നാലിന്നിങ്‌സുകൡ മാത്രമേ മലയാളി താരം ബാറ്റ് ചെയ്തുള്ളൂ.

SANJU SAMSON

33 ശരാശരിയില്‍ 124.52 സ്‌ട്രൈക്ക് റേറ്റില്‍ 132 റണ്‍സും സഞ്ജു സ്‌കോര്‍ ചെയ്തു. ടൂര്‍ണമെന്റിലെ എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടും ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ ഇത്ര പോലും റണ്ണെടുത്തിട്ടില്ല. അപ്പോഴാണ് സഞ്ജുവിന്റെ പ്രകടനം മികച്ചതു തന്നെയാണെന്നു സമ്മതിക്കേണ്ടി വരിക.

വ്യത്യസ്ത പൊസിഷനുകളിലാണ് അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ കളിക്കേണ്ടി വന്നത്. ഒരു മല്‍സരത്തില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചെങ്കിലും ബാക്കിയുള്ള മൂന്നിങ്‌സുകളില്‍ അഞ്ചാമനായുമായാണ് സഞ്ജു കളിച്ചത്.

ഒമാനുമായുള്ള ഗ്രൂപ്പു ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലാണ് അദ്ദേഹം മൂന്നാമനായി ബാറ്റ് ചെയ്തത്. ടീമിലെ മറ്റു ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ സഞ്ജു 56 റണ്‍സോടെ ടോപ്‌സ്‌കോററുമായി മാറി. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

അതേസമയം, സഞ്ജുവിനെ അടുത്തതായി ദേശീയ ടീമിനൊപ്പം കാണാനായേക്കുക ഈ മാസം 19ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരിക്കും. മൂന്നു ഏകദിനങ്ങളാണ് ഇന്ത്യന്‍ ടീം ആദ്യം കളിക്കുക. അതിനു പിന്നാലെ അഞ്ചു ടി20കളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ഏകദിനത്തില്‍ ബാക്കപ്പ് കീപ്പറായി സഞ്ജുവിനു അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023 ഡിസംബറിനു ശേഷം അദ്ദേഹം ഏകദിനത്തില്‍ കളിച്ചിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ ഇറങ്ങിയത്. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ സെഞ്ച്വറിയോടെ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

Story first published: Saturday, October 4, 2025, 11:42 [IST]
Other articles published on Oct 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+