Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പവര്‍ ഹിറ്റര്‍ ഞാന്‍ തന്നെ!! ഡിഫന്‍സില്‍ കേമനാര്? ടീം ഇന്ത്യയിലെ ബെസ്റ്റുകളാരെന്നു സഞ്ജു പറയും

ഏഷാ കപ്പില്‍ ടീം ഇന്ത്യക്കായി ഇനിയും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും ഫസ്റ്റ് ചോയ്‌സ് കീപ്പറായി കളിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. യുഎഇ, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു കളിയിലും വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്.

ഇനി വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ബാറ്റിങിലും തന്റെ മികവ് പുറത്തെടുക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു. വെള്ളിയാഴ്ച രാത്രി അബുദാബിയില്‍ ഒമാനുമായിട്ടാണ് ഇന്ത്യയുടെ അവസാനത്തെ ഗ്രൂപ്പ് മല്‍സരം.

അതിനിടെ ടീം ഇന്ത്യയില്‍ ബാറ്റിങിലെ വ്യത്യസ്ത വിഭാഗങ്ങളിലെ ബെസ്റ്റ് ആരൊക്കെയെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് സഞ്ജു. സോണി ലിവിനോടു (Sony Liv) സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

ആരെല്ലാം ബെസ്റ്റ് ?

ക്രിയേറ്റ് യുവര്‍ പെര്‍ഫെക്ട് ബാറ്ററെന്നു പേരിട്ട കാറ്റഗറിയിലാണ് ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ളവരിലെ മിടുക്കന്‍മാര്‍ ആരൊക്കയാണെന്നു തിരഞ്ഞെടുക്കാന്‍ സഞ്ജു സാംസണിനോടു ആങ്കര്‍ ആവശ്യപ്പെട്ടത്. ചില ചോദ്യങ്ങള്‍ക്കു അല്‍പ്പമൊന്നു ആലോചിച്ചെങ്കിലും ചിലതിനു വളരെ വേഗത്തില്‍ തന്നെ അദ്ദേഹം ഉത്തരം നല്‍കുകയും ചെയ്തു.

ദേശീയ ടീമില്‍ ഇപ്പോഴുള്ളവരില്‍ മികച്ച സ്വാഗര്‍ (Swagger) ആരാണെന്നായിരുന്നു ആദ്യത്തെ ചോദ്യം. കുറച്ചൊന്നു ചിന്തിച്ച ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

ഏറ്റവും നന്നായി ബാറ്റ് സ്വിങ് ചെയ്യുന്നത് ആരാണെന്നായിരുന്നു അടുത്ത ചോദ്യം. വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പേരാണ് അദ്ദേഹം പറഞ്ഞത്. അഭിഷേക് ബാറ്റ് സ്വിങ് ചെയ്യുന്ന രീതി ഇഷ്ടമാണെന്നും സഞ്ജു വ്യക്തമാക്കി.

മൂന്നാമത്തെ ചോദ്യം പവര്‍ഹിറ്റിങിനെ കുറിച്ചായിരുന്നു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി അതു താന്‍ തന്നെ ആയിരിക്കാമെന്നായിരുന്നു. ബാറ്റിങിലെ ചാരുതയെ കുറിച്ചായിരുന്നു തുടര്‍ന്ന് സഞ്ജുവിനോടു ചോദിച്ചത്. അതു നമുക്കു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനു നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

ഇനി ഷോാട്ടുകളുടെ റേഞ്ചിന്റെ കാര്യത്തിലേക്കു വരികയാണെങ്കില്‍ ആരെ തിഞ്ഞെടുക്കുമായിരുന്നു ചോദ്യം. നായകന്‍ സൂര്യകുമാര്‍ യാദവിനെയാണ് ബെസ്റ്റായി സഞ്ജു തിരഞ്ഞെടുത്തത്. 360 ഷോട്ടുകള്‍ കളിക്കുന്ന അദ്ദേഹത്തിന്റെ പക്കലാണ് കൂടുതല്‍ ഷോട്ടുകളെന്നും മലയാളി താരം ചൂണ്ടിക്കാട്ടി.

പ്രതിരോധത്തില്‍ മികച്ചു നില്‍ക്കുന്നത് ആരാണെന്നായിരുന്നു അടുത്ത ചോദ്യം. ഇപ്പോഴത്തെ ടീമില്‍ ബോള്‍ പ്രതിരോധിക്കുന്ന ആരെയും തനിക്കു കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ചിരിയോടെയുള്ള സഞ്ജുവിന്റെ മറുപടി. എങ്കിലും ഞാന്‍ ചിലപ്പോള്‍ ഇതിന്റെ ഉത്തരമായി തിരഞ്ഞെടുക്കുന്നത് ഒരു ബൗളറെയാവും. അതു ജസ്പ്രീത് ബുംറ ആയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

SURYAKUMAR YADAV

അടുത്തത് ടീമിലെ ക്ലച്ച് പെര്‍ഫോമറായി ആരാണ് ബെസ്‌റ്റെന്നതായിരുന്നു. ഇതിനും സഞ്ജുവിന്റെ മറുപടി രസകരമായിരുന്നു. അതു ഗൗതം ഭായ് (ഗൗതം ഗംഭീര്‍) ആയേക്കുമെന്നായിരുന്നു ചിരിയോടെയുള്ള അദ്ദേഹത്തിന്റെ ഉത്തരം.

തകര്‍പ്പന്‍ ഫോമില്‍

ബാറ്റിങില്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവെയാണ് ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്നത്. ഏറ്റവും അവസാനമായി അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം കണ്ടത് ഈ മാസമാദ്യം അവസാനിച്ച കേരളാ ക്രിക്കറ്റ് ലീഗിലായിരുന്നു. ടൂര്‍ണമെന്റില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായിട്ടാണ് സഞ്ജു കളിച്ചത്.

അവസാനമായി ഇറങ്ങിയ നാലു മല്‍സരങ്ങളിലും ഓപ്പണറായി ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇതിലൊന്ന് സെഞ്ച്വറിയിലെത്തുകയും ചെയ്തു. അതിനു ശേഷമാണ് ഏഷ്യാ കപ്പില്‍ തുടരെ രണ്ടു കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരമില്ലാതെ സഞ്ജു വലയുന്നത്.

Story first published: Wednesday, September 17, 2025, 9:45 [IST]
Other articles published on Sep 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+