Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജുവോ, തിലകോ; മൂന്നില്‍ ബെസ്റ്റാര്? ഇതാ ഉത്തരം!! ഗംഭീര്‍ ആരെയെടുക്കും

ഏഷ്യാ കപ്പിനു അടുത്തയാഴ്ച തുടക്കും കുറിക്കാനിരിക്കെ ടോപ്പ് ത്രീയില്‍ ആരെയൊക്കെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. വൈസ് ക്യാപ്റ്റന്റെ റോളില്‍ യുവ സൂപ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയതോടെയാണ് കാര്യങ്ങള്‍ കുഴപ്പത്തിലായത്. ഗില്ലും അഭിഷേക് ശര്‍മും തന്നെയാവും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ശരിക്കും പെട്ടിരിക്കുന്നത്. നേരത്തേ ഓപ്പണറായി കളിച്ചുകൊണ്ടിരുന്ന അദ്ദേഹം മൂന്നു സെഞ്ച്വറികളടക്കം നേടി തകര്‍പ്പന്‍ പ്രകടനവും നടത്തി. കൂടാതെ കേരളാ ക്രിക്കറ്റ് ലീഗില്‍ ഓപ്പണറായി തുടരെ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം നേടിയിരുന്നു.

ഏഷ്യാ കപ്പില്‍ ഓപ്പണിങില്‍ നിന്നും മാറ്റിയാലും മൂന്നാം നമ്പറിലെങ്കിലും സഞ്ജുവിനെ ഇറക്കിയേ തീരൂ. കാരണം ടോപ്പ് ത്രീയിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. പക്ഷെ മൂന്നാം നമ്പര്‍ സഞ്ജുവിനു നല്‍കിയാല്‍ തിലക് വര്‍മയ്ക്കു അവിടെ നിന്നും താഴേക്കു ഇറക്കേണ്ടതായും വരും. ഈ പൊസിഷനില്‍ മികച്ച പ്രകടനം നടത്തുന്ന തിലകിനോടു ചെയ്യുന്ന അനീതി കൂടിയാവും ഇത്. മൂന്നാം നമ്പറില്‍ ശരിക്കും ബെസ്റ്റ് ആരാണ്? ഇതേക്കുറിച്ചു പരിശോധിക്കാം.

TILAK VARMA

മൂന്നാമനായി തിലകിന്റെ പ്രകടനം

വളരെ പെട്ടെന്നു ടി20യില്‍ ഇന്ത്യയുടെ മൂന്നാം നമ്പറില്‍ സ്ഥാനമുറപ്പാക്കിയ താരമാണ് തിലക് വര്‍മ. സൂപ്പര്‍ താരം വിരാട് കോലി ഒഴിച്ചിട്ട ഈ പൊസിഷന്‍ വളരെ വേഗത്തിലാണ് അദ്ദേഹം തന്റെ പേരിലാക്കിയത്. ആങ്കറുടെ റോളില്‍ മാത്രമല്ല, അഗ്രസീവായി ബാറ്റ് ചെയ്ത് അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാനും തിലകിനു കഴിയും.

മൂന്നാം നമ്പറില്‍ ഇന്ത്യക്കായി ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. 13 മല്‍സരങങ്ങളിലായി 55.37 ശരാശരിയില്‍ 443 റണ്‍സ് തിലക് അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലാണ് അദ്ദേഹം തുടരെ രണ്ടു സെഞ്ച്വറികളുമായി ഹീറോയായത്.

എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി വെറും നാലു ഇന്നിങ്‌സുകളില്‍ മാത്രമേ മൂന്നാമനായി തിലക് ബാറ്റ് ചെയ്തിട്ടുള്ളൂ. 32.5 ശരാശരിയില്‍ 131.31 സ്‌ടൈക്ക് റേറ്റില്‍ നേടിയത് 130 റണ്‍സുമാണ്.

സഞ്ജുവിന്റെ റെക്കോര്‍ഡ്

സഞ്ജു സാംസണിന്റെ കാര്യമെടുത്താല്‍ ഒരേ സമയം അനുഭവസമ്പത്തും ആക്രമണോത്സുകതയും മൂന്നാം നമ്പറില്‍ ടീമിനു നല്‍കുന്നതായി കാണാം. ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കലുകള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് അദ്ദേഹം.

SANJU SAMSON

പുതിയ കോച്ചായി എത്തിയ ഗൗതം ഗംഭീറില്‍ നിന്നും നായകന്‍ സൂര്യകുമാര്‍ യാദവില്‍ നിന്നും മികച്ച പിന്തുണയും സഞ്ജുവിനു ലഭിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ടി20യില്‍ ഇന്ത്യക്കായി വെറും മൂന്നു മാച്ചുകളില്‍ മാത്രമാണ് അദ്ദേഹം മൂന്നാമനായി ബാറ്റ് ചെയ്തത്. 11 ശരാശരിയില്‍ 126.92 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 33 റണ്‍സുമാണ്.

എന്നാല്‍ ഐപിഎല്ലില്‍ ഈ പൊസിഷനിലെ ഹീറോ തന്നെയാണ് സഞ്ജു. 94 ഇന്നിങ്‌സുകളില്‍ അദ്ദേഹം മൂന്നാമനായി ബാറ്റ് വീശിയിട്ടുണ്ട്. 38.22 ശരാശരിയില്‍ 3000ത്തിനു മുകളില്‍ റണ്‍സും വാരിക്കൂട്ടി. 143.33 സ്‌ട്രൈക്ക് റേറ്റിലാണിത്. മൂന്നു സെഞ്ച്വറികളും 20 ഫിഫ്റ്റികളും ഈ പൊസിഷനില്‍ സഞ്ജു കുറിച്ചു കഴിഞ്ഞു.

മുന്‍തൂക്കം ആര്‍ക്ക്?

മൂന്നാം നമ്പറിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിലക് വര്‍മയാണ് ഈ റോളില്‍ ബെസ്റ്റ്. സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോമും വളരെ മികച്ചതു തന്നെ.

എന്നാല്‍ ഐപിഎല്ലില്‍ ഈ പൊസിഷനില്‍ സഞ്ജു സാംസണിന്റെ റെക്കോര്‍ഡും അനുഭവസമ്പത്തുമെല്ലാം എടുത്തു പറയേണ്ടതാണ്. അതു അവഗണിക്കാനും കഴിയില്ല. ഇനി തീരുമാനിക്കേണ്ടത് ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവുമാണ്. രണ്ടു പേര്‍ക്കും സഞ്ജുവിനോടു പ്രത്യേക താല്‍പ്പര്യവും ഇഷ്ടവുമുള്ളതിനാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹത്തിനു നറുക്കുവീണേക്കും.

Story first published: Thursday, September 4, 2025, 8:15 [IST]
Other articles published on Sep 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+