Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജു പവര്‍!! ധോണിക്കു പോലും രക്ഷയില്ല, സിംഹാസനം തെറിക്കും? വേണ്ടത് ഇതാണ്

കേരളാ ക്രിക്കറ്റ് ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിലും മിന്നിക്കാനൊരുങ്ങുകയാണ്. ഓപ്പണിങ് സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോയെന്നതു ഉറപ്പില്ലെങ്കിലും പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും അവസരം കിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. ടൂര്‍ണമെന്റില്‍ മൂന്നാം നമ്പറിലോ, അഞ്ച്-ആറ് സ്ഥാനങ്ങളിലോയാവും സഞ്ജു ബാറ്റ് ചെയ്‌തേക്കുക.

ടൂര്‍ണമെന്റില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് പുതിയ കിങാവാനുള്ള അവസരമാണ് സഞ്ജുവിനു ലഭിച്ചിരിക്കുന്നത്. ഏതാണ് ഈ റെക്കോര്‍ഡെന്നു നമുക്കു പരിശോധിക്കാം.

SANJU DHONI

പിന്നിലാവുമോ ധോണി?

അന്താരാഷ്ര ടി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് എംഎസ് ധോണിക്കു അവകാശപ്പെട്ടതാണ്. ഇതു തകര്‍ക്കാനുള്ള സുവര്‍ണാസരമാണ് ഈ ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിനു ലഭിച്ചിരിക്കുന്നത്. 52 സിക്‌സറുകളുമായാണ് ധോണി തലപ്പത്ത്.

36 സിക്‌സറുകളുമായി സഞ്ജു ഇപ്പോള്‍ രണ്ടാമനാണ്. നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത റിഷഭ് പന്ത് 35 സിക്‌സറുകളുമായി മൂന്നാമതുമുണ്ട്. മറ്റാരും തന്നെ 20നു മുകളില്‍ സിസ്‌കസറുകള്‍ നേടിയിട്ടുമില്ല. ഇഷാന്‍ കിഷന്‍ (17), കെഎല്‍ രാഹുല്‍ (12) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ധോണിയെ പിന്തള്ളി പുതിയ കിങായി മാറാന്‍ സഞ്ജുവിനു ഇനി വേണ്ടത് 17 സിക്‌സറുകളാണ്. ഏഷ്യാ കപ്പില്‍ ഇത്തവണ ഫൈനലിലെത്താനായാല്‍ ഇന്ത്യക്കു ആകെ കളിക്കേണ്ടി വരിക ഏഴു മല്‍സരങ്ങളിലാണ്. ഇവയിലെല്ലാം കളിക്കാന്‍ സാധിക്കുകയാണെങ്കില്‍ 17 സിക്‌സറുകളെന്നതു സഞ്ജുവിനെ സംബന്ധിച്ച് അസാധ്യമായ കാര്യവുമല്ല. ഉറപ്പായും ധോണിയെ ഓവര്‍ടേക്ക് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.

കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി വമ്പന്‍ സിക്‌സര്‍ വേട്ട നടത്തിയതിന്റെ ആത്മവിശ്വാസം തീര്‍ച്ചയായും അദ്ദേഹത്തിനുണ്ടാവും. വെറും ആറു കളിയില്‍ സഞ്ജു വാരിക്കൂട്ടിയത് 30 സിക്‌സറുകളാണ്.

സമാനമായമൊരു പ്രകടനം ഏഷ്യാ കപ്പിലും പുറത്തെടുക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം. അതിനു സാധിച്ചാല്‍ അദ്ദേഹം ധോണിയെ ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ പുതിയ കിങായി മാറും.

SANJU SAMSON

അതേസമയം, ഗൗതം ഗംഭീര്‍ കോച്ചായ ശേഷം ടി20യില്‍ ടീം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു സഞ്ജുവിനു പ്രൊമോഷന്‍ ലഭിച്ചിരിക്കുകയാണ്. ഇന്ത്യ അവസാനമായി കളിച്ച മൂന്നു പരമ്പരകളിലും കീപ്പര്‍ മാത്രമല്ല, ഓപ്പണറും കൂടിയായിരുന്നു അദ്ദേഹം. പുതിയ റോളില്‍ സഞ്ജു ശരിക്കും മിന്നിക്കുക തന്നെ ചെയ്തു.

മൂന്നു സെഞ്ച്വറികളാണ് ഈ പരമ്പരകളിലായി അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ രണ്ടെണ്ണം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ മണ്ണിലായിരുന്നെങ്കില്‍ അന്നു ബംഗ്ലാദേശിനെതിരേ നാട്ടിലുമായിരുന്നു.

ടി20യില്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്. ഇനി സാക്ഷാല്‍ ധോണിയെ കൂടി ഓവര്‍ടേക്ക് ചെയ്ത് സിക്‌സറിലും സഞ്ജു ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ്.

Story first published: Thursday, September 4, 2025, 12:57 [IST]
Other articles published on Sep 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+