For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: രണ്ടിലൊരാള്‍ മാറിക്കൊടുക്കണം, സഞ്ജു അവിടെ കളിക്കട്ടെ!! സൂര്യയോടു മുന്‍ താരം

ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ വേണ്ടത്ര അവസരം കിട്ടാത്ത സഞ്ജു സാംസണിനു പുതിയ റോള്‍ നിര്‍ദേശിച്ച് മുന്‍ താരം സാബ കരീം. ടൂര്‍ണമെന്റില്‍ ഇതിവനകം അഞ്ചു മല്‍സരങ്ങളിലും ഇറങ്ങിയിട്ടും സഞ്ജു ബാറ്റ് ചെയ്തത് രണ്ടിന്നിങ്‌സുകളില്‍ മാത്രം. ഇവയിലൊന്നില്‍ ഫിഫ്റ്റിയടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

ശ്രീലങ്കയുമായുള്ള അപ്രസക്തമായ സൂപ്പര്‍ ഫോര്‍ മാച്ചില്‍ മലയാളി വിക്കറ്റ് കീപ്പറെ ഏതു റോളലാണ് ഇറക്കേണ്ടതെന്നാണ് സാബ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സോണി സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായരുന്നു മുന്‍ വിക്കറ്റ് കീപ്പര്‍.

SANJU SAMSON

സഞ്ജുവിന്റെ റോള്‍

ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ടോപ്പ് ഫോറില്‍ ബാറ്റ് ചെയ്യണണമെന്നാണ് സാബ കരീം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ ആദ്യ ഏഴില്‍ പോലും അദ്ദേഹത്തെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറവാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു.

ഇന്ത്യന്‍ ടീമിനായി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ സഞ്ജു സാംസണിനു ഇപ്പോള്‍ കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നതു വളരെ നല്ല കാര്യം തന്നെ. പക്ഷെ അദ്ദേഹം എവിടെ ബാറ്റിങിന് ഇറങ്ങും?

സഞ്ജു മുന്‍നിരയില്‍ തന്നെ കളിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ഓപ്പണിങ് ജോടികള്‍ ആരൊക്കെയാണെന്നതു നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ഒന്നുകില്‍ മൂന്നാമനായോ, അല്ലെങ്കില്‍ നാലാമനായോ ബാറ്റിങിനു അയക്കണമെന്നും സാബ നിര്‍ദേശിക്കുന്നു.

അതിലും താഴെ പൊസിഷനില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ പാടില്ല. ടീമിലെ ഏക വിക്കറ്റ് കീപ്പര്‍ ബാറ്ററായി അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാന്‍ നിങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞെങ്കില്‍ മൂന്നിലോ, നാലിലോ തന്നെ ബാറ്റിങ് നല്‍കണന്നെും സാബ പറഞ്ഞു. ടൂര്‍ണമെന്റില്‍ രണ്ടിന്നിങ്‌സുകളിലായി 111.29 സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സാണ് മലയാളി താരം നേടിയത്.

യുഎഇ, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരരങ്ങളിലും സഞ്ജു ക്രീസിലെത്തുമുമ്പ് ഇന്ത്യ വിജയം കുറിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ ഒമീനെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ അദ്ദേഹത്തിനു മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചു. 45 ബോൡ 56 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററാവാനും സഞ്ജുവിനു സാധിച്ചു.

ഇന്ത്യ വിജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. അതിനു ശേഷം സൂപ്പര്‍ ഓറവറില്‍ പാകിസ്താനുമായുള്ള പോരാട്ടത്തില്‍ അഞ്ചാമനായാണ് സഞ്ജുവിനു ബാറ്റ് ചെയ്യേണ്ടി വന്നത്. പക്ഷെ ഈ റോളില്‍ ശരിക്കും പതറിയ അദ്ദേഹം 17 ബോളില്‍ 13 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

SANJU SAMSON

ബാറ്റ് ചെയ്യണം

ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് ജയിച്ചാല്‍ ഇന്ത്യ ഉറപ്പായും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കണമെന്നും സാബ കരീം ആവശ്യപ്പെടുന്നു. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

ടോസ് കിട്ടിയാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ബാറ്റ് ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ കഠിനാധ്വാനം ചെയ്യേണ്ട ദുര്‍ബലമായ ഏരിയയും അതാണ്. അവസാനത്തെ മല്‍സരത്തില്‍ 170നടുത്ത് റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളൂ. 190-200 റണ്‍സ് സ്‌കോര്‍ ചെയ്യേണ്ട ടീമാണിത്.

ഈ സ്‌കോറിലെത്താന്‍ ഇന്ത്യക്കു വീണ്ടുമൊരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. വിക്കറ്റ് അല്‍പ്പം വെല്ലുവിളിയുയര്‍ത്തുന്നതാണ്, പ്രത്യേകിച്ചും മധ്യ ഓവറുകള്‍. അവസാനത്തെ കളിയില്‍ പ്രതീക്ഷിക്കപ്പെട്ടതു പോലെ നമ്മുടെ ബാറ്റിങ് വര്‍ക്കായില്ലെന്നും സാബ നിരീക്ഷിച്ചു.

Story first published: Friday, September 26, 2025, 14:48 [IST]
Other articles published on Sep 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+