Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഗില്ലിനെ മാറ്റിക്കോ, സഞ്ജുവിനെ 'തൊട്ടു കളിക്കേണ്ട' !! കാരണം ശാസ്ത്രി പറയും

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ഒാപ്പണിങ് റോളില്‍ തന്നെ കളിപ്പിക്കണമെന്ന ആവശ്യവുമായി മുന്‍ കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രി. സഞ്ജുവിനു പകരം അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിച്ചേക്കുമെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് ശാസ്ത്രിയുടെ പരാമര്‍ശം.

ഓപ്പണിങ് റോളിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇന്ത്യക്കായി ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. മൂന്നു സെഞ്ച്വറികളും അദ്ദേഹം ഇതിനകം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു കീപ്പര്‍ക്കും സാധിച്ചിട്ടില്ലാത്ത നേട്ടം കൂടിയാണിത്.

ഏറ്റവും അവസാനമായി കെസിഎല്ലില്‍ ഓപ്പണറായി കളിച്ചപ്പോഴും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമായി സഞ്ജു ഹീറോയാവുകയും ചെയ്തു. എന്നിട്ടും ഏഷ്യാ കപ്പില്‍ അദ്ദേഹത്തിനു സ്ഥാനം ഉറപ്പില്ലെന്നിരിക്കെയാണ് അദ്ദേഹത്തിനു പിന്തുണയുമായി ശാസ്ത്രി രംഗത്തു വന്നത്.

RAVI SHASTRI

സഞ്ജുവിനെ ഒരിക്കലും മാറ്റത്

ഇന്ത്യക്കു വേണ്ടി ടി20യില്‍ മുന്‍നിര ബാറ്ററായി സഞ്ജു സാംസണ്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹത്തെ അവിടെ നിന്നും മാറ്റാന്‍ പാടില്ലെന്നും രവി ശാസ്ത്രി ആവശ്യപ്പെട്ടു.

സഞ്ജു സാംസണ്‍ ഏറ്റവുമധികം അപകടകാരിയാവുക ടോപ്പ് ത്രീയിലാണ്. അവിടെയാണ് അവന്‍ നിങ്ങളെ മല്‍സരങ്ങളും ജയിപ്പിക്കുക. സഞ്ജുവിനെ അവിടെ തന്നെ നിലനിര്‍ത്തുകയും വേണം. ശുഭ്മന്‍ ഗില്ലിനു സഞ്ജു സാംസണിനെ കളിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. ടി20യില്‍ ഇന്ത്യക്കായി മുന്‍നിരയില്‍ മികച്ച റെക്കോര്‍ഡാണ് അവനുള്ളത്.

ഗില്ലിനു പോലും മുന്‍നിരയില്‍ നിന്നും സഞ്ജുവിനെ മാറ്റുക കടുപ്പമാണ്. മറ്റാര്‍ക്കെങ്കിലും പകരം ഗില്ലിനു ടീമിലേക്കു വരാം. പക്ഷെ സഞ്ജുവിനെ ഓപ്പണറായി തന്നെ വെറുതെ വിട്ടേക്കണം. ടി20യില്‍ ഇന്ത്യക്കായി ഇതുവരെ കളിക്കുന്ന അതേ രീതിയില്‍ അവന്‍ തുടര്‍ന്നും കളിക്കും. മുന്‍നിരയില്‍ വലിയ സ്‌കോറും സെഞ്ച്വറികളും നേടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജു നടത്തുന്നതെന്നും ശാസ്ത്രി വിശദമാക്കി.

നിലവിലെ ഇന്ത്യന്‍ ടി20 ബാറ്റര്‍മാരില്‍ ഏറ്റവും മികച്ചവരിലൊരാളാണ് സഞ്ജു. അവസാനത്തെ 12 ടി20കളിലും അദ്ദേഹം ഓപ്പണറായാണ് കളിച്ചത്. 43.60 ശരാശരിയില്‍ 180.16 സ്‌ട്രൈക്ക് റേറ്റില്‍ 436 റണ്‍സും സഞ്ജു അടിച്ചെടുത്തു.

മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും. ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറി നേടിയ സഞ്ജു തൊട്ടുപിന്നാലെയുള്ള സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി തന്റെ പേരില്‍ ചേര്‍ക്കുകയായിരുന്നു.

SANJU SAMSON

അതേസമയം, യുഎഇയുമായുള്ള ആദ്യ കളിയില്‍ സഞ്ജുവിനെ കളിപ്പിച്ചേക്കില്ലെന്ന സൂചനകളാണ് ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നല്‍കുന്നത്. കാരണം ഗ്ലൗസണിഞ്ഞ് വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം പരിശീലനം നടത്തുന്നത് ഇനിയും കാണാനായിട്ടില്ല.

പകരം ജിതേഷ് ശര്‍മയാണ് കീപ്പിങില്‍ പരിശീലനം നടത്തിയത്. അതിനാല്‍ സഞ്ജുവിനെ പുറത്തിരുത്തി പകരം ജിതേഷിനെ മധ്യനിരയിലോ, ഫിനിഷറായോ കളിപ്പിക്കാാനും ഗംഭീറിന്റെ പ്ലാനെന്നു വ്യക്തമാണ്.

ഗില്ലും അഭിഷേകുമായിരിക്കും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ മൂന്നാം നമ്പറില്‍ സീറ്റുറപ്പിച്ച തിലക് വര്‍മയെ അവിടെ നിന്നും മാറ്റാനുള്ള സാധ്യതയും കുറവാണ്.

അഞ്ച്-ഏഴ് സ്ഥാനങ്ങളിലൊന്നും സഞ്ജുവിന്റെ റെക്കോര്‍ഡ് മികച്ചതല്ല. ഇതാണ് മികച്ച ഫോമിലായിട്ടും അദ്ദേഹത്തിനു പകരം ജിതേഷിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്.

Story first published: Monday, September 8, 2025, 16:49 [IST]
Other articles published on Sep 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+