Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിതേഷിനെ ഇറക്കാന്‍ ഗംഭീര്‍!! എല്ലാം ഉറപ്പിച്ചു? സഞ്ജു ചെയ്തത് ഇങ്ങനെ, ഞെട്ടിക്കുന്ന വിവരങ്ങള്‍

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജു സാംസണല്ല, മറിച്ച് ജിതേഷ് ശര്‍മയാണ് ഫേവറിറ്റെന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത് റെവ്‌സ്‌പോര്‍ട്‌സ് ഗ്ലോബലെന്ന പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റാണ്.

അടുത്ത ബുധനാഴ്ചയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യ പോരാട്ടത്തിനു ഇറങ്ങുക. രാത്രി എട്ടു മണിക്കു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനു ശേഷം ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായി പോരടിക്കുന്ന ഇന്ത്യ 19നു ഒമാനുമായും ഏറ്റുമുട്ടും.

SANJU JITESH

Screenshot: Revsportz Global

കീപ്പറാവാന്‍ ജിതേഷ്

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനകളിലൊന്ന് വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നതാണ്. ടോപ്പ് ത്രീയിലാണെങ്കില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ബെസ്റ്റ്. എന്നാല്‍ മധ്യനിരയിലോ, ഫിനിഷര്‍ റോളിലോ ആണെങ്കില്‍ ജിതേഷ് ശര്‍മയാണ് അനുയോജ്യനായ താരം.

ഒടുവില്‍ സഞ്ജു വേണ്ട പകരം ജിതേഷിനെ വിക്കറ്റ് കീപ്പറാക്കാമെന്ന നിര്‍ണായക തീരുമാനത്തിലേക്കു കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇപ്പോള്‍ എത്തിക്കഴിഞ്ഞുവെന്നാണ് റെവ്‌സ്‌പോര്‍ട്‌സ് ഗ്ലോബലിന്റെ (Revsportz Global) റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്. യുഎഇയില്‍ ടീമിന്റെ ആദ്യ ദിനത്തിലെ പരിശീലന സെഷന്‍ കണ്ടതിനു ശേഷം അവരുടെ മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാനാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇന്ത്യന്‍ ടീമിന്റെ ആദ്യ ദിനത്തിലെ പരിശീലന സെഷനില്‍ സഞ്ജുവല്ല മറിച്ച് ജിതേഷാണ് വിക്കറ്റ് കീപ്പറായതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും ജുഗ്ലാന്‍ പങ്കുവച്ചിട്ടുമുണ്ട്. ആദ്യദിനം ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍ കണ്ടപ്പോള്‍ വ്യക്തമായ പ്രധാനപ്പെട്ട കാര്യം വിക്കറ്റ് റോളിലേക്കു അല്‍പ്പം മുന്‍തൂക്കം ജിതേഷ് ശര്‍മയ്ക്കാണെന്നാണ്. ഞാന്‍ ഇക്കാര്യം പറയാനൊരു കാരണം കൂടിയുണ്ട്.

നെറ്റ്‌സില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ജിതേഷിനെ തയ്യാറെടുക്കാന്‍ സഹായിച്ചത് സഞ്ജുവാണ്. സഞ്ജു അദ്ദേഹത്തിനു ഒരുപാട് സമയം ബോള്‍ ത്രോ ചെയ്തു കൊടുക്കുന്നതും കീപ്പറുടെ ഗ്ലൗസണിഞ്ഞ് ജിതേഷ് അതു പിടിച്ചെടുക്കുന്നതുമെല്ലാം കാണാന്‍ സാധിച്ചു. ഫീല്‍ഡിങ് കോച്ച് ടി ദിലീപും കൂടെയുണ്ടായിരുന്നു.

സഞ്ജു കീപ്പിങിനു പകരം ഹൈ ക്യാച്ചിങ്, ഗ്രൗണ്ട് ഫീല്‍ഡിങ് സ്റ്റാഫിനൊപ്പം ത്രോ ഡൗണ്‍, ഫ്‌ളാറ്റ് ക്യാച്ചുകള്‍ എന്നിവിലാണ് പരിശീലനം നടത്തിയത്. വിക്കറ്റ് കീപ്പിങൊഴികെ മറ്റെല്ലാത്തിലും അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തു. ജിതേഷ് ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും പരിശീലനം നടത്തിയിരുന്നു. കീപ്പിങിനിടെ അദ്ദേഹം മികച്ച ക്യാച്ചുകളെടുത്തപ്പോള്‍ ഏറെ സന്തോഷത്തോടെ കൈയടിച്ചാണ് സഞ്ജു അതിനെ അഭിനന്ദിച്ചത്.

SANJU SAMSON

ഇതാണ് നിന്നില്‍ നിന്നും ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നു സഞ്ജു വിളിച്ചു പറയുന്നതും കേള്‍ക്കാമായിരുന്നു. ടീമില്‍ തന്റെ പൊസിഷന്‍ ജിതേഷിനായി ത്യജിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന വ്യക്തമായ സൂചനയാണ് ഇതു നല്‍കുന്നത്. മറ്റെന്തിനേക്കാളും ടീമാണ് വലുതെന്നും ടീമിന്റെ ആവശ്യങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും ഇതില്‍ നിന്നും മനസ്സിക്കാമെന്നും ജുഗ്ലാന്‍ വ്യക്തമാക്കി.

ജിതേഷാണ് നെറ്റില്‍ ആദ്യമായി പരിശീലനത്തിനെത്തിയത്. അതിനു ശേഷം അഭിഷേക് ശര്‍മ, തിലക് വര്‍മ തുടങ്ങിയവരും പരിശീനത്തിനെത്തി. ഏറ്റവും കൂടുതല്‍ സമയം ബാറ്റിങ് പരിശീലനം നടത്തിയത് തിലകാണെന്നു എനിക്കു തോന്നുന്നു.

ടീമിലെ മറ്റുള്ളവരെല്ലാം ഫീല്‍ഡിങ്, ബാറ്റിങ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ തിലകും അഭിഷേകും ബാറ്റിങിനൊപ്പം ബൗളിങിലും പരിശീലനം നടത്തുന്നതു കാണാമായിരുന്നു. ഏഷ്യാ കപ്പില്‍ ആവശ്യമെങ്കില്‍ കുറച്ചു ഓവറുകള്‍ ഇവരെക്കൊണ്ട് ബൗള്‍ ചെയ്യിക്കാനാണ് പ്ലാനെന്നു ഇതില്‍ നിന്നും വ്യക്തമാണന്നു ജുഗ്ലാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 7, 2025, 7:43 [IST]
Other articles published on Sep 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+