ദുബായ്: ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യക്കെതിരേ ഭേദപ്പെട്ട സ്‌കോറിലേക്കു നീങ്ങുകയാണ് പാകിസ്താന്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാക് ടീമിനെ മികച്ച നിലയിലെത്തിച്ചത് ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനാണ്. 38 ബോളില്‍ അഞ്ചു ഫോഫും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് അടിച്ചെടുത്ത് താരം പുറത്തായി. മറ്റൊരു ഓപ്പണര്‍ ഫഖര്‍ സമാന്‍ 46 റണ്‍സും നേടി.
അതിനിടെ കളിക്കളത്തിലെ ചെറിയൊരു പിഴവിന്റെ പേരില്‍ ഹേറ്റേഴ്‌സില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. പാക് ഓപ്പണര്‍ ഫഖറിനു അദ്ദേഹം ആയുസ് നീട്ടിക്കൊടുത്തെന്നാണ് അവരുടെ ആരോപണം. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാം.

സംഭവമറിയാം
പാകിസ്താന്‍ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവാണ് ഈ ഓവര്‍ എറിയാനെത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെന്ന നിലയിലാണ് പാക് ടീം ഓവറാരംഭിച്ചത്. 47 റണ്‍സോടെ സാഹിബ്‌സദ ഫര്‍ഹാനും 15 റണ്‍സെടുത്ത ഫഖര്‍ സമാനുമായിരുന്നു ക്രീസില്‍. ഓവറിലെ ആദ്യ ബോളില്‍ വൈഡുമായാണ് കുല്‍ദീപ് തുടങ്ങിയത്. അടുത്ത ബോൡ സിംഗിള്‍.
തൊട്ടടുത്ത ബോളില്‍ ഫഖറിന്റെ കിടിലന്‍ സിക്‌സ്. സ്ലോഗ് സ്വീപ്പിലൂടെയാണ് ഡീപ്പ് മിഡ് വിക്കറ്റിനു മുകൡലൂടെ താരം ബോളിനെ ഗാലറിയിലെത്തിച്ചത്. അടുത്ത ബോള്‍ നേരിടാന്‍ ഫഖര്‍ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി. പക്ഷെ കുല്‍ദീപിന്റെ ഗൂഗ്ലി അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ബോള്‍ കണക്ട് ചെയ്യാനായില്ലെന്നു മാത്രമല്ല, പാഡില്‍ തട്ടിയുയര്‍ന്ന ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്.
അഭിഷേകിനെ കാര്യമാക്കേണ്ട!! 2 പേര്‍ 'പ്രശ്‌നക്കാര്‍', കപ്പടിക്കാന്‍ പാക് ടീമിന് തന്ത്രമേകി അക്തര്‍
സഞ്ജു സാംസണ്‍ അതു പിടിച്ചെടുത്ത് സ്റ്റംപിങ് നടത്തുമെന്നു എല്ലവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാരണം ഫഖറിന്റെ പാഡില്‍ തട്ടിയുയര്‍ന്ന ബോള്‍ സഞ്ജുവിനു എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലൂടെയാണ് പുറകിലേക്കു പോയത്. അപ്രതീക്ഷിത ബൗണ്‍സ് കാരണം സ്റ്റംപിങ് നടത്താനും കീപ്പര്‍ക്കായില്ല.
ഫഖര്‍ സമാന്റെ സ്റ്റംപിങ് ചാന്‍സ് സഞ്ജുവിനു നഷ്ടമായ സംഭവം, വീഡിയോ കാണാം
യഥാര്‍ഥത്തില്‍ അവിടെയൊരു സ്റ്റംപിങ് താചാന്‍സുണ്ടായിരുന്നില്ല. കാരണം ആ ബോള്‍ കൈയ്ക്കുള്ളിലാക്കുകയെന്നത് ഏതൊരു കീപ്പര്‍ക്കും അസാധ്യമാണ്. കാരണം പാഡില്‍ കട്ടിത്തെറിച്ച ബോള്‍ അത്രയേറെ മുകളിലൂടെയാണ് കടന്നുപോയത്. എന്നാല്‍ ഇതു മനസ്സിലാക്കാതെയാണ് ഹേറ്റേഴ്‌സ് സഞ്ജിവിനെതിരേ സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരിക്കുന്നത്.

പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
പാകിസ്താന്‍- സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയീം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.