Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: 6 കളി, 368 റണ്‍സ്, സഞ്ജു കാണിച്ചത് വന്‍ മണ്ടത്തരം!! 11ല്‍ ചാന്‍സില്ല? സംഭവമറിയാം

കേരളാ ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമിനോടൊപ്പം ചേര്‍ന്നിരിക്കുന്നത്. കെസിഎല്ലിലെ പ്രകടനം തനിക്കു ഏഷ്യാ കപ്പ് ഇലവനിലും സ്ഥാനം നേടിത്തരുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പക്ഷെ അതു നടക്കുമോയെന്ന കാര്യം ഇപ്പോഴും സംശയമാണെന്നതാണ് യാഥാര്‍ഥ്യം.

കൊച്ചി ബ്ലൂടൈഗേഴ്‌സിനായി കെസിഎല്ലില്‍ ആറു മല്‍സരങ്ങളിലാണ് സഞ്ജുവിനു കളിക്കാനായത്. അഞ്ചിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 73.6 എന്ന മികച്ച ശരാശരിയില്‍ 186.8 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 368ഉം റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

അവസാനമായി കളിച്ച നാലിന്നിങ്‌സുകളിലും സഞ്ജു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പക്ഷെ വലിയൊരു മണ്ടത്തരം അദ്ദേഹം ഈ ടൂര്‍ണമെന്റില്‍ കാണിച്ചിട്ടുണ്ട്. അതു കാരണം ചിലപ്പോള്‍ ഏഷ്യാ കപ്പിന്റെ ഇലവനില്‍ പോലും അദ്ദേഹത്തിനു സ്ഥാനവും നഷ്ടമായേക്കും. ഇതു എന്താണെന്നറിയാം.

SANJU SAMSON

സഞ്ജു കാണിച്ച അബദ്ധം

കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഒരു മല്‍സരത്തിലൊഴികെ ബാക്കിയെല്ലാത്തിലും സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തിട്ടുള്ളത് ഓപ്പണറായിട്ടാണ്. അദ്ദേഹം കാണിച്ചിട്ടുള്ള മണ്ടത്തരവും ഇതു തന്നെയാണ്. യഥാര്‍ഥത്തില്‍ ഓപ്പണറെന്ന നിലയില്‍ സഞ്ജുവിന്റെ കഴിവിനെ കുറിച്ച് ആര്‍ക്കും സംശയമില്ല. കാരണം ഇന്ത്യക്കു വേണ്ടി അവസാനത്തെ മൂന്നു പരമ്പരകളിലും അദ്ദേഹം ഓപ്പണറായാണ് ഇറങ്ങിയത്.

ഇവയില്‍ മൂന്നു സെഞ്ച്വറികളുമായി സഞ്ജു ശരിക്കും മിന്നിക്കുകയും ചെയ്തു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ ഓപ്പണറായി കസറിയ സഞ്ജു നിരാശപ്പെടുത്തിയത് ഇംഗ്ലണ്ടുമായുള്ള അവസാന പരമ്പരയില്‍ മാത്രമാണ്. അതിനു ശേഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും കഴിഞ്ഞ സീസണില്‍ ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോറും സഞ്ജു കുറിച്ചു.

ടി20യില്‍ തനിക്കു ഓപ്പണിങ് വഴങ്ങുമെന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. മൂന്നാം നമ്പറിലും ഐപിഎല്ലില്‍ റോയല്‍സിനായി ദീര്‍ഘകാലം കളിക്കുകയും 3000ത്തിന് മുകളില്‍ റണ്‍സും അദ്ദേഹം അടിച്ചെടുത്തിട്ടുമുണ്ട്. പക്ഷെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വരുമ്പോള്‍ അവിടെ സഞ്ജുവിനു ഓപ്പണിങോ, മൂന്നം നമ്പറോ ഗ്യാരണ്ടിയില്ല.

കാരണം ശുഭ്മന്‍ ഗില്‍ ടീമിലേക്കു മടങ്ങിയെത്തിയതോടെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. മൂന്നാം നമ്പറിലാവട്ടെ ലോക രണ്ടാംനമ്പര്‍ ബാറ്റര്‍ കൂടിയായ തിലക് വര്‍മയുമുണ്ട്. നാലില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്ളപ്പോള്‍ അതിനു ശേഷമുള്ള പൊസിഷനുകളില്‍ മാത്രമേ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.

അതുകൊണ്ടു തന്നെ ഓപ്പണിങും മൂന്നാം നമ്പറും മാത്രമല്ല മധ്യനിരയിലും ആവശ്യമെങ്കില്‍ ഫിനിഷറായും തനിക്കു ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു അദ്ദേഹം തെളിയിക്കേണ്ടതു ആവശ്യമായിരുന്നു. അതിനുള്ള വേദി കൂടിയായിരുന്നു കെസിഎല്‍. പക്ഷെ സഞ്ജു കളഞ്ഞു കുളിക്കുകയാണ് ചെയ്തത്.

SANJU SAMSON

ആറില്‍ ഫ്‌ളോപ്പ്, പിന്നാലെ 'തടിയൂരി

ആലപ്പി റിപ്പിള്‍സുമായുള്ള മല്‍സരത്തില്‍ സഞ്ജു ബാറ്റ് ചെയ്തത് ആറാമനായിട്ടാണ്. പക്ഷെ 22 ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലുമില്ലാതെ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതിനു ശേഷം അടുത്ത കളിയില്‍ തന്നെ ഓപ്പണിങിലേക്കു മാറിയ സഞ്ജു 121 റണ്‍സോടെ ഹീറോയുമായി മാറി. അതിനു ശേഷമുളള മല്‍സരങ്ങളിലെല്ലാം ഓപ്പണിങില്‍ തുടര്‍ന്ന സഞ്ജു 89, 62, 83 എന്നിങ്ങനെ മികച്ച സ്‌കോറികളും കണ്ടെത്തി.

പക്ഷെ ആറാമനായി ഫ്‌ളോപ്പായ ശേഷം ഓപ്പണിങിലേക്കു തിരികെയെത്തിയതിലൂടം തനിക്കു ടോപ്പ് ത്രീ മാത്രമേ വഴങ്ങൂെയന്നു തന്നെയാണ് സഞ്ജു തെളിയിച്ചത്. ഈ മണ്ടത്തരം കാണിക്കുന്നതിനു പകരം ബാക്കിയുള്ള മല്‍സരങ്ങളിലും മധ്യനിരയില്‍ കളിച്ച് മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാനായിരുന്നു ഇഅദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്.

അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഏഷ്യാ കപ്പിലും സഞ്ജുവിനെ മധ്യനിരയില്‍ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യം കാണിച്ചേനെ. പക്ഷെ ഇപ്പോള്‍ സഞ്ജുവിനു മധ്യനിര പറ്റുമോയെന്ന സംശയം ഗൗതം ഗംഭീറിനും നായകന്‍ സൂര്യകുമാര്‍ യാദവിനും തീര്‍ച്ചയായുമുണ്ട്. അതിനാല്‍ അദ്ദേഹത്തെ പുറത്തിരുത്തി പകരം മധ്യനിരയില്‍ കഴിവ് തെളിയിച്ച് ജിതേഷ് ശര്‍മയെ അവര്‍ കളിപ്പിച്ചേക്കുകയും ചെയ്യും.

Story first published: Thursday, September 4, 2025, 17:13 [IST]
Other articles published on Sep 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+