Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജു വാട്ടര്‍ ബോയ് ? മടങ്ങിവരവിന് രാഹുല്‍!! പുതിയ പ്ലാനുമായി ഗംഭീര്‍

ഇംഗ്ലണ്ട് പര്യടനം ക്ലൈമാക്‌സിലേക്കു കടക്കവെ ടീം ഇന്ത്യയുടെ അടുത്ത ദൗത്യം സപ്തംബറില്‍ യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റാണ്. ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ടീം ഇന്ത്യ ഇനി ഏഷ്യാ കപ്പും കൂടി തങ്ങളുടെ ഷെല്‍ഫിലെത്തിച്ച് 2025ല്‍ തങ്ങളുടേതാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയായിരിക്കും ഏഷ്യാ കപ്പിനായി ഇന്ത്യയെത്തുക.

സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാവും ഏഷ്യാ കപ്പില്‍ ഇന്ത്യ അണിനിരത്തുക. അധികം വൈകാതെ തന്നെ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിനിടെ ഒരു സൂപ്പര്‍ താരത്തിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിന് ഏഷ്യാ കപ്പ് വേദിയാവുമെന്ന സൂചനകളാണ് വരുന്നത്.

KL RAHUL

രാഹുല്‍ റിട്ടേണ്‍സ്?

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായും പുറത്തായിക്കഴിഞ്ഞ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു തിരിച്ചുവിളിച്ചേക്കുമെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയുടെ ഗൗരവ് ഗുപ്തയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ടി20 ടീമിലേക്കു രാഹുലിനെ തിരികെ കൊണ്ടുവരാന്‍ കോച്ച് ഗൗതം ഗംഭീറിനു പ്ലാനുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളിലെ അവിഭാജ്യ ഘടകമാണ് രാഹുല്‍. ടെസ്റ്റില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ഒഴിച്ചിട്ട ഓപ്പണിങ് റോള്‍ അദ്ദേഹം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഏകദിനത്തിലാവട്ടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്റുമാണ് അദ്ദേഹം. 2023ലെ ഐസിസി ഏകദിന ലോകകപ്പിലും ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം ഈ പൊസിഷനിലാണ് രാഹുല്‍ കളിച്ചത്.

മികച്ച ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ ബാറ്റിങിനു കൂടുതല്‍ കരുത്ത് നല്‍കിയ അദ്ദേഹം വിക്കറ്റ് കീപ്പിങിലും റിവ്യു കോളുകള്‍ എടുക്കുന്ന കാര്യത്തിലുമെല്ലാം പുലര്‍ത്തിയ മികവ് എടുത്തു പറയേണ്ടതാണ്. രാഹുലിന്റെ ഉപദേശമാണ് പല നിര്‍ണായക റിവ്യുകളും ഫലപ്രദായി എടുക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സഹായിച്ചത്.

മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ഈ തരത്തില്‍ മാച്ച് വിന്നറായി രാഹുല്‍ വിലസുമ്പോള്‍ ടി20യില്‍ മാത്രം മാറ്റി നിര്‍ത്തുന്നത് ശരിയാവില്ലെന്ന നിലപാടിലാണ് സെലക്ടമാരും ടീം മാനേജ്്‌മെന്റും. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ടീമില്‍ ഇനി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി രാഹുലിനെ കണ്ടാല്‍ അദ്ഭുതപ്പെടാനുമില്ല.

സഞ്ജു കുഴപ്പത്തില്‍

കെഎല്‍ രാഹുല്‍ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടി20 സെറ്റപ്പിലേക്കു മടങ്ങിയെത്താല്‍ ഏറ്റവും കുഴപ്പത്തിലാവാന്‍ പോലുന്നത് മലയാളി താരം സഞ്ജു സാംസണായിരിക്കും. കാരണം റിഷഭ് പന്തിനെയും ഇഷാന്‍ കിഷനെയും ജിതേഷ് ശര്‍മയെയുമെല്ലാം മറികടന്ന് അദ്ദേഹം ടി20 ടീമില്‍ സ്ഥാനമുറപ്പിച്ചു വരികയായിരുന്നു. അവസാനം കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജുവാണ് വിക്കറ്റ് കാത്തത്. കൂടാതെ ഓപ്പണറായി ബാറ്റിങിലും കസറി.

SANJU SAMSON

സ്ഥിരം ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്‍- യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ അസാന്നിധ്യമാണ് ഓപ്പണിങിലേക്കു സഞ്ജുവിനു വഴി തുറന്നത്. തനിക്കു ലഭിച്ച അവസരം അദ്ദേഹം ശരിക്കും മുതലാക്കുകയും ചെയ്തു. എന്നാല്‍ ഗില്ലും ജയ്‌സ്വാളും ഏഷ്യാ കപ്പിലൂടെ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അങ്ങനെ വന്നാല്‍ ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു സഞ്ജുവിനു മാറിക്കൊടുക്കേണ്ടിയും വന്നേക്കും. പക്ഷെ മധ്യനിരയില്‍ കളിച്ചപ്പോഴൊന്നും അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇവിടെയാണ് രാഹുല്‍ മുന്നിലെത്തുക. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനും മികച്ച പ്രകടനം നടത്താനും സാധിക്കുന്നയാളാണ് അദ്ദേഹം. ഇതു സഞ്ജുവിനെ പിന്തള്ളി ഇലവനിലേക്കു കയറാന്‍ രാഹുലിനെ സഹായിക്കുകയും ചെയ്യും.

Story first published: Wednesday, July 30, 2025, 11:54 [IST]
Other articles published on Jul 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+