For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തപ്പിത്തടഞ്ഞ് തിലക്, സിക്‌സുകള്‍ പറപ്പിച്ച് സഞ്ജു!! നെറ്റ്‌സില്‍ സംഭവിച്ചത് വൈറല്‍, വീഡിയോ

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ആരാധകര്‍ക്കു ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്ന ദൃശ്യങ്ങള്‍ ഇതില്‍ കാണാനും സാധിക്കും. അത്ര മികച്ച ഫോമിലാണ് ടീമിനായി അദ്ദേഹം ബാറ്റ് വീശിയത്.

യുഎഇക്കെതിരേ ബുധനാഴ്ച രാത്രിയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. എന്നാല്‍ സഞ്ജുവിനെ ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല.

അതിനിടെയാണ് കോച്ച് ഗൗതം ഗംഭീറിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം പരിശീലനത്തിനിടെ അദ്ദേഹം കാഴ്ചവച്ചത്. വളരെ അനായാസം സിക്‌സറുകള്‍ പറത്തുന്ന സഞ്ജുവിനെ ഈ വീഡിയോയില്‍ കാണാനും കഴിയും.

TILAK VARMA

തല്ലിപ്പടഞ്ഞ തിലക്, കൊടുങ്കാറ്റായി സഞ്ജു

ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരുടെ ബൗളിങ് പരിശീലനത്തിന്റെയും സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരുടെ ബാറ്റിങ് പ്രകടനവുമാണ് വീഡിയോയിലുള്ളത്. ബൗളിങിനൊപ്പം ഹാര്‍ദിക് ബാറ്റിങിലും പരിശീലനം നടത്തുന്നത് ദൃശ്യങ്ങളിലുണ്ട്.

നെറ്റ്‌സില്‍ ബുംറ, ഹാര്‍ദിക് എന്നിവരെയാണ് തിലക് നേരിട്ടത്. ഹാര്‍ദിക്കിനെതിരേ ഒരു ഡിഫന്‍സീവ് ഷോട്ടാണ് അദ്ദേഹം കളിച്ചത്. അടുത്ത ബോളെറിഞ്ഞത് ബുംറയാണ്. തിലക് ലെഗ്‌സൈഡിലേക്കു കൡക്കാന്‍ ശ്രമിച്ചെങ്കിലും ടൈമിങ് പാടെ പിഴയ്ക്കുകയായിരുന്നു. ഇതോടെ ബോള്‍ നേരെ കാല്‍മുട്ടിന് അല്‍പ്പം മുകളിലായി പതിക്കുകയും ചെയ്തു.

ലോക റാങ്കിങില്‍ നിലവില്‍ രണ്ടാം നമ്പറില്‍ നില്‍ക്കുന്ന ബാറ്ററാണ് തിലക്. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്. മൂന്നാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങിയ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ കുറിക്കാനും ഇടംകൈയന്‍ ബാറ്റര്‍ക്കായിരുന്നു. സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലാണിത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ മൂന്നാം നമ്പറില്‍ തിലക് ഇപ്പോള്‍ സ്ഥാനവും ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിടെ സഞ്ജുവിന്റെ ബാറ്റിങ്, വീഡിയോ കാണാം

എന്നാല്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ അത്ര മികച്ച ടൈമിങിലല്ല അദ്ദേഹം കാണപ്പെട്ടത്. അതിനാല്‍ തന്നെ ഏഷ്യാ കപ്പിലും മൂന്നാം നമ്പറില്‍ തിലകിനെ നിലനിര്‍ത്തുമോ, അതോ സഞ്ജുവിനു ഈ റോള്‍ നല്‍കുമോയെന്നാണ് കാത്തിരുന്നു കാണേണ്ട കാര്യം.

SANJU SAMSON

അതേസമയം, പരിശീലനത്തിനിടെ വളരെ ഒഴുക്കോടെ അഗ്രസീവായാണ് സഞ്ജു ബാറ്റ് ചെയ്തത്. ബാക്ക് ഓഫ് ലെങ്ത്ത് ബോളിനെതിരേ ക്രീസില്‍ നിന്നയിടത്തു നിന്നും അദ്ദേഹം പറത്തിയ ഒരു പുള്‍ ഷോട്ട് വെടിയുണ്ട കണക്കെയാണ് സിക്‌സറിലേക്കു ലാന്‍ഡ് ചെയ്തത്.

തൊട്ടടുത്ത ബോളില്‍ സഞ്ജുവിന്റെ മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന സിക്‌സര്‍. ഇത്തവണ എക്‌സ്ട്രാ കവറിനു മുകളിലൂടെയാണ് ഗ്രൗണ്ടിനു പുറത്തേക്കു ബോള്‍ ചീറിപ്പാഞ്ഞത്. അദ്ദേഹം എത്ര മാത്രം മികച്ച ഫോമിലാണെന്നു മനസ്സിലാക്കാന്‍ ഈ രണ്ടു സിക്‌സറുകള്‍ തന്നെ ധാരാളമാണ്. നേരത്തേ ആദ്യദിവസം പരിശീലനത്തിനെത്തിയപ്പോള്‍ ബാറ്റിങിനിടെ സഞ്ജു അല്‍പ്പമൊന്നു മുടന്തുന്നതു പോലെ കാണപ്പെട്ടിരുന്നു.

ഇതോടെ അദ്ദേഹത്തിനു പരിക്കുണ്ടോയെന്ന ആശങ്കളുമുയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ദിവസത്തെ പരിശീലന സെഷനില്‍ സഞ്ജു ഫിറ്റായിട്ടാണ് കാണപ്പെട്ടത്. വളരെ കൂളായി സിക്‌സറുകടിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ആരാധകരും വലിയ ആവേശത്തില്‍ തന്നെയാണ്.

Story first published: Monday, September 8, 2025, 14:12 [IST]
Other articles published on Sep 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+