For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീകാന്താണ് ശരി, സഞ്ജുവിനാവില്ല!! ജിതേഷിനെ വിളിക്കൂ; ഗംഭീര്‍ കാണുന്നില്ലേ? വിമര്‍ശനം

ദുബായ്: ഏഷ്യാ കപ്പില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയും ബദ്ധവൈരികളായ പാകിസ്താനു മേല്‍ വിജയം ആഘോഷിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പുഘട്ടത്തിനു പിന്നാലെ സൂപ്പര്‍ ഫോറിലും പാക്പടയ്ക്കു മേല്‍ സൂര്യകുമാര്‍ യാദവും സംഘവും വിജയക്കൊടി നാട്ടി. ആറു വിക്കറ്റിന്റെ ആധികാരിക ജയയമാണ് ഇന്ത്യ ആഘോശിച്ചത്.

പാക് ടീം നല്‍കിയ 172 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം വൈറും നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ 18.5 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരത്തില്‍ സന്തോഷിക്കാന്‍ വക നല്‍കുന്ന ഒരുപാട് പോസിറ്റീവുകള്‍ ഉണ്ടെന്നു കാണാം. എന്നാല്‍ നിരാശപ്പെടുത്തുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്.

SANJU SAMSON

ഇതിലൊന്നാണ് മലയാളി സൂപ്പര്‍ താരവുമായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം, ടൂര്‍ണമെന്റില്‍ ആദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റങിനു അയക്കപ്പെട്ട അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 17 ബോളില്‍ 13 റണ്‍സ് മാത്രമെടുത്ത് സഞ്ജു ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് താരം നേരിടുന്നത്.

സഞ്ജുവിന്റെ സ്ലോ ഇന്നിങ്‌സ്

പാകിസ്താനെതിരേ റണ്‍ചേസില്‍ 13ാം ഓവറിലാണ് സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയത്. സ്പിന്നര്‍ അബ്രാര്‍ അഹമ്മദെറിഞ്ഞ ഓവറിലെ രണ്ടാമത്തെ ബോളില്‍ അഭിഷേക് ശര്‍മ (39 ബോളില്‍ (74) മടങ്ങിയതോടെ സഞ്ജുവിനെ ഇന്ത്യ ഇറക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ ഒമാനെതിരേ മാച്ച് വിന്നിങ് ഫിഫ്റ്റി നേടിയ അദ്ദേഹം ഈ കളിയില്‍ അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ ഒമാനെതിരേ മൂന്നാം നമ്പറില്‍ തപ്പിത്തടഞ്ഞതു പോലെ ഈ കളിയിലും സഞ്ജു അഞ്ചാമനായി പതറുന്നതാണ് കണ്ടത്. യാതൊരു ടൈമിങോ ഒഴുക്കോ അദ്ദേഹത്തിന്റെ ബാറ്റിങില്‍ കണ്ടില്ല. ആദ്യ രണ്ടു ബോളില്‍ സിംഗിളും തുടര്‍ന്ന് ഡബിളുമടിച്ച സഞ്ജു അഞ്ചാമത്തെ ബോളില്‍ ഒരു ക്ലാസിക് ബൗണ്ടറിയടിച്ചു. പേസര്‍ ഫഹീം അഷ്‌റഫിനെതിരേയായിരുന്നു കവര്‍ ഏരിയയിലൂടെ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട്.

എന്നാല്‍ ഈ മല്‍സരത്തില്‍ സഞ്ജുവിനു എടുത്തു കാണിക്കാവുന്ന ഏക ഷോട്ടും ഇതു മാത്രമാണ്. ആ ഫോറിനു ശേഷം ടൈമിങില്ലാതെ അദ്ദേഹം വലയുന്നത് ദയനീയ കാഴ്ചയായിരുന്നു.

ഇതിനിടെ ഒന്നിലേറെ തവണ ബീറ്റാവുകയും ചെയ്തു. അബ്രാര്‍ എറിഞ്ഞ 16ാം ഓവറില്‍ സഞ്ജുവിന്റെ ഒരു ബാക്ക്ഫൂട്ട് പഞ്ച് മൂന്നു പാക് ഫീല്‍ഡര്‍മാരുടെ ഇടയിലാണ് വീണത്. ഇതോടെ കഷ്ടിച്ച് പുറത്താവാതെ രക്ഷപ്പെട്ടു.

ഒടുവില്‍ ക്രീസിലെ ബുദ്ധിമുട്ടേറിയ നിമിഷങ്ങള്‍ 17ാം ഓവറില്‍ അവസാനിക്കുകയും ചെയ്തു. നാലാമത്തെ ബോളില്‍ പേസര്‍ഹാരിസ് റൗഫിനെതിരേ പുള്‍ ഷോട്ട് കളിക്കാനുള്ള സഞ്ജുവിന്റെ തീരുമാനം അമ്പെ പാളി. ടൈമിങ് പൂര്‍ണമായും പിഴച്ചപ്പോള്‍ ബോള്‍ നേരെ സ്റ്റംപുകളിലാണ് പതിച്ചത്. 17 ബോളില്‍ ഒരു ഫോറടക്കം 76.47 എന്ന ദയനീയ സ്‌ട്രൈക്ക് റേററ്റില്‍ 13 റണ്‍സുമായി സഞ്ജു മടങ്ങുകയും ചെയ്തു.

SANJU SAMSON

രൂക്ഷവിമര്‍ശനം

പാകിസ്താനെതിരായ ബാറ്റിങിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ വിമര്‍ശകര്‍ സഞ്ജു സാംസണിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. മധ്യനിരയില്‍ അദ്ദേഹത്തിനെ കൊണ്ടു ബാറ്റിങ് സാധിക്കില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

കെ ശ്രീകാന്ത് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതാണ് ശരി. സഞ്ജു സാംസണിനു ചേരാത്ത കുപ്പായമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടി20യില്‍ ടോപ്പ് ത്രീയിലൊഴികെ മറ്റെവിടെയും സഞ്ജുവിനു ബാറ്റ് ചെയ്യാനറിയില്ല. ഗൗതം ഗംഭീറും സൂര്യകമാര്‍ യാദവും ഇനിയെങ്കിലും ഈ യാഥാര്‍ഥ്യം അംഗീകരിക്കണം.

സഞ്ജു സാംസണിനെ ഇനിയുള്ള മല്‍സരങ്ങളില്‍ കളിപ്പിക്കാതിരിക്കുന്നതാവും ബെസ്റ്റ്. ടോപ്പ് ത്രീയില്‍ അവസരമില്ലെങ്കില്‍ അദ്ദേഹത്തെ ഇറക്കുന്നതില്‍ യാതൊരു കാര്യവുമില്ല, അതു വീണ്ടും തെളിഞ്ഞു. പകരം ഈ റോളില്‍ കൂടുതല്‍ അനുയോജ്യനായ ജിതേഷ് ശര്‍മ കളിക്കട്ടെ- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Story first published: Monday, September 22, 2025, 7:00 [IST]
Other articles published on Sep 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+