For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Exclusive: സഞ്ജു അവസരങ്ങളെല്ലാം തുലച്ചു!! മധ്യനിരയില്‍ ക്ലിക്കാവുമോ? മുന്‍ ക്യാപ്റ്റന്‍ പറയും

ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ കാര്യമായ അവസരങ്ങള്‍ കിട്ടാതെ വലയവെ മലയാളി താരം സഞ്ജു സാംസണ്‍ തനിക്കു നേരത്തേ കിട്ടിയ അവസരങ്ങള്‍ വേണ്ടത്ര മുതലാക്കിയില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വനിതാ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര.

മറുഭാഗത്ത് അഭിഷേക് ശര്‍മയാവട്ടെ തനിക്കു കിട്ടിയ അവസരങ്ങള്‍ നന്നായി വിനിയോഗിച്ച് ടീമില്‍ സ്ഥാനവും ഉറപ്പിച്ചിക്കുകയാണെന്നു അവര്‍ അഭിപ്രായപ്പെട്ടു. മൈഖേലിനോടു (Mykhel) സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

SANJU SAMSON

നേരത്തേ ഓപ്പണിങില്‍ മൂന്നു സെഞ്ച്വറികളടക്ക നേടി മിന്നിച്ചിട്ടും ഏഷ്യാ കപ്പില്‍ സഞ്ജുവിനു വെറും രണ്ടു മല്‍സരങ്ങളിലാണ് ബാറ്റ് ചെയ്യാനായത്. ഇതില്‍ ഒമാനുമായുള്ള കളിയില്‍ ഭേദപ്പെട്ട ഫിഫ്റ്റി നേടിയ അദ്ദേഹം കളിയിലെ താരമാവുകയും ചെയ്തു. പക്ഷെ പാകിസ്താനുമായുള്ള മല്‍സരത്തില്‍ സഞ്ജു ഫ്‌ളോപ്പാവുകയും ചെയ്തു.

സഞ്ജു സ്ഥാനമുറപ്പിച്ചില്ല

ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും തന്റെ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു സാംസണിനു കഴിഞ്ഞിട്ടില്ലെന്നാണ് അഞ്ജും ചോപ്രയുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ലഭിച്ചിച്ചിട്ടുള്ള അവസരങ്ങള്‍ നോക്കിയാല്‍ സഞ്ജു സാംസണിനു ഇപ്പോഴും ടീമില്‍ സ്ഥാനം ഭദ്രമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി എത്തിയതിനു ശേഷം അദ്ദേഹത്തിനു ഓപ്പണറായി കളിക്കാനും അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ സഞ്ജുവിനു മധ്യനിരയിലേക്കു മാറേണ്ടി വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിച്ച അവസരങ്ങള്‍ വേണ്ടതു പോലെ അദ്ദേഹം ഉപയോഗിച്ചിട്ടില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

മധ്യനിര വഴങ്ങുമോ?

ടി20യില്‍ മധ്യനിര ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും അദ്ദേഹത്തിനു ഈ റോളും വഴങ്ങുമെന്നാണ് അഞ്ജും ചോപ്രയുടെ വിലയിരുത്തല്‍.

ഏതൊരു ക്രിക്കറ്ററോടും നിങ്ങള്‍ ഇക്കാര്യം ചോദിച്ചു നോക്കൂ. പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാല്‍ ടീം ആവശ്യപ്പെടുന്ന പൊസിഷനില്‍ കളിക്കുമോ? അതോ ഇഷ്ടമില്ലാത്ത പൊസിഷനാണെങ്കില്‍ അതു വേണ്ടെന്നു വയ്ക്കുമോ? നിങ്ങള്‍ ഈ ചോദ്യങ്ങള്‍ ഒരു കളിക്കാരനോടു ചോദിക്കുകയാണെങ്കില്‍ ഡഗൗട്ടില്‍ ഇരിക്കുന്നതിനേക്കള്‍ നല്ലത് ടീം നിര്‍ദേശിക്കുന്ന ഏതു റോളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നു തന്നെയായിരിക്കും.

നിങ്ങള്‍ക്കു മൂന്നു ഓപ്പണര്‍മാരെ ഇറക്കാന്‍ കഴിയിയില്ല. സഞ്ജു തീര്‍ച്ചയായും ടോപ് പ്ലെയര്‍ തന്നെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനുമാണ്. മധ്യനിര ബാറ്ററെന്ന പുതിയ റോളില്‍ സഞ്ജുവിനു വിജയിക്കാന്‍ സാധിക്കുെന്നും താന്‍ വിശ്വസിക്കുന്നതായി അഞ്ജും ചോപ്ര വിശദമാക്കി.

ABHSHEK SHARMA

അഭിഷേകിനു പ്രശംസ

ഏഷ്യാ കപ്പില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സുകളുമായി ഇന്ത്യന്‍ തുറുപ്പുചീട്ടായി മാറിയിരിക്കുന്ന യുവ ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയെ അഞ്ജും ചോപ്ര പ്രശംസിക്കുകയും ചെയ്തു. തനിക്കു കിട്ടിയ അവസരങ്ങള്‍ നന്നായി വിനിയോഗിച്ച താരം ഇപ്പോള്‍ ടീമിലെ സ്ഥാനവും ഭദ്രമാക്കിയെന്നു അവര്‍ ചൂണ്ടിക്കാട്ടി.

ഒരുപാട് കഠിനാധ്വാനം നടത്തിയതിന്റെ ഫലമാണ് അഭിഷേക് ശര്‍മയ്ക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിവിനൊപ്പം മാനസികമായ തയ്യാറെടുപ്പുകളും അവന്‍ നടത്തി. ഗെയിമിന്റ ആവശ്യകത മനസ്സിലാക്കിയാണ് അഭിഷേക് തന്റെ കളി വികസിപ്പിച്ചെടുത്തതെന്നും അഞ്ജും അഭിപ്രായ്‌പ്പെട്ടു.

കുറച്ചു സീസണുകള്‍ക്കു മുമ്പ് പ്ലെയിങ് ഇലവനില്‍ പോലും അഭിഷേകുണ്ടായിരുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൈയി ട്രാവിസ് ഹെഡിനൊപ്പം ഐപിഎല്ലില്‍ ഓപ്പണ്‍ ചെയ്യാന്‍ ആരംഭിച്ചതോടെയാണ് അവന്റെ കരിയര്‍ മാറിയത്.

കഴിഞ്ഞ കുറച്ചു സീസണുകളായി ട്രാവിസിന്റെ പ്രകടനത്തിനു ഒപ്പമെത്താനും അഭിഷേകിനായിട്ടുണ്ട്. ഐപിഎല്‍ നല്‍കിയ ഈ ആത്മവിശ്വാസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലും അവനെ സഹായിച്ചതെന്നും അഞ്ജും കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 25, 2025, 12:46 [IST]
Other articles published on Sep 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+