For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്ര റണ്ണടിച്ചിട്ടും സഞ്ജുവിന് ബാറ്റിങില്ലേ? ഇനി വേണ്ടത് ഒന്നു മാത്രം!! ചോപ്ര പറയും

ഇന്ത്യക്കു വേണ്ടി ടി20 ഓപ്പണറായി വിലസിയിട്ടും ഏഷ്യ കപ്പില്‍ ബാറ്റ് ചെയ്യാന്‍ അവസരില്ലാതെ വലയുന്ന സഞ്ജു സാംസണിനു പിന്തുണയുമായി മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. യുഎഇ, ചിരവൈരികളായ പാകിസ്താന്‍ എന്നിവരുമായുള്ള ആദ്യത്തെ രണ്ടു കളിയിലും മലയാളി സൂപ്പര്‍ താരത്തിനു ബാറ്റിങിനു ഇറങ്ങാനായില്ല. ഇനി ഒമാനുമായുള്ള അവസാന മല്‍സരത്തിലും സഞ്ജുവിനു അവസരം നല്‍കുമോയെന്ന കാര്യവും സംശയമാണ്.

ഇതിനിടെയാണ് സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാത്തതിനെ ചോപ്ര ചോദ്യം ചെയ്തിരിക്കുന്നത്. ടോപ്പ് ഫോറിനു താഴെയാണ് തുടര്‍ന്നും അദ്ദേഹത്തെ ബാറ്റ് ചെയ്യിക്കാന്‍ പ്ലാനെങ്കില്‍ ഒരു കാര്യം ഗൗതം ഗംഭീര്‍ തീര്‍ച്ചയായും ചെയ്യേണ്ടതുണ്ടെന്നും ചോപ്ര ആവശ്യപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

സഞ്ജുവിന്റെ ജോലി ദുഷ്‌കരമാക്കി

ഇന്ത്യക്കു വേണ്ടി ടോപ്പ് ത്രീയില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാതിരുന്നതിലൂടെ സഞ്ജു സാംസണിന്റെ ജോലി കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റിയിരിക്കുകയാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. നിങ്ങള്‍ ഇപ്പോള്‍ സഞ്ജു സാംസണിന്റെ ജോലി കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കി മാറ്റിയിരിക്കുകയാണ്. നിങ്ങള്‍ അതു എളുപ്പാക്കുകയാണ് വേണ്ടത്.

ടോപ്പ് ത്രീയില്‍ നിങ്ങള്‍ അദ്ദേഹത്തെ ഇപ്പോള്‍ കളിപ്പിക്കുന്നില്ല. ഇതാണ് സഞ്ജുവിനു കാര്യങ്ങള്‍ കടുപ്പമാക്കി മാറ്റിയിരിക്കുന്നത്. ടോപ്പ് ത്രീയില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. നിങ്ങള്‍ ആ പൊസിഷനില്‍ ഇനി സഞ്ജുവിനെ ബാറ്റിങിനു ഇറക്കാതെ അഞ്ച്-ഏഴ് റോളുകളാണ് നല്‍കാന്‍ പ്ലാനെങ്കില്‍ ഒരുപാട് അവസരങ്ങളും നല്‍കിയേ തീരൂ.

ദേശീയ ടീമിനൊപ്പം ടി20യില്‍ സഞ്ജുവിനു ഒരുപാട് അവസരങ്ങള്‍ തീര്‍ച്ചയായും നല്‍കണം. ഓപ്പണറായി 10 അവസരങ്ങള്‍ അദ്ദേഹത്തിനു നല്‍കുകയെന്നതായിരുന്നു നിങ്ങളുടെ മനസ്സിലെങ്കില്‍ ഇനി 5-7 പൊസിഷനുകളാണെങ്കില്‍ 20 അവസരങ്ങള്‍ സഞ്ജുവിനു കൊടുക്കണം.

അതില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിനു കളിപ്പിക്കുന്നതെങ്കില്‍ ഈ നീക്കം വര്‍ക്കാവില്ല. അദ്ദേഹത്തിന്റെ ബാറ്റിങിനു പകുതിയ സമയും പോലും കിട്ടില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

സഞ്ജുവിനു ലാസ്റ്റ് ചാന്‍സ്

ഈ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചേക്കാവുന്ന അവസാന മല്‍സരം കൂടിയാവും ഒമാനെതിരേയുള്ളതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ 10 ബോളുകള്‍ പോലും അദ്ദേഹത്തിനു നേരിടാന്‍ കഴിഞ്ഞേക്കില്ലെന്നും ചോപ്ര സംശയം പ്രകടിപ്പിച്ചു.

SANJU SAMSON

ഒമാനുമായുള്ള മല്‍സരത്തില്‍ ടോസ് ജയിക്കുകയാണെങ്കില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമോ? നിങ്ങള്‍ ബാറ്റിങില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ബാറ്റിങ് തന്നെ തിരഞ്ഞെതുക്കണം.

ആദ്യ കളിയില്‍ 50 പ്ലസ് റണ്‍സും കണ്ടാമത്തേതില്‍ 130 നടുത്തും റണ്‍സാണ് നമ്മള്‍ ചേസ് ചെയ്തത്. ഒമാനെതിരേ ആദ്യം ബാറ്റിങെടുത്താല്‍ എല്ലാവര്‍ക്കും ബാറ്റ് ചെയ്യാനും ഫോമിലെത്താനും കഴിയും. വെറും വിക്കറ്റ് കീപ്പിങിനു വേണ്ടി മാത്രമാണോ ഈ ഏഷ്യാ കപ്പില്‍ താന്‍ കളിക്കുന്നതെന്നു സഞ്ജു സാംസണ്‍ അദ്ഭുതപ്പെടുന്നുണ്ടാവും.

കാരണം അദ്ദേഹത്തിനു മുകളിലുള്ള അഞ്ചു പേരും ബാറ്റ് ചെയ്തു. താഴെയുള്ള അഞ്ചു പേര്‍ ബൗളും ചെയ്തു. ഈ മല്‍സരത്തില്‍ (ഒമാന്‍) അവസരം കിട്ടിയില്ലെങ്കില്‍ ഈ ഏഷ്യാ കപ്പിലുടനീളം സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ സാധിച്ചേക്കില്ല. അവനൊരു അവസരം നല്‍കൂ, ഫോമിലെത്താന്‍ സഹായിക്കൂയെന്നും ചോപ്ര ആവശ്യപ്പെട്ടു.

Story first published: Friday, September 19, 2025, 15:05 [IST]
Other articles published on Sep 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+