Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: പന്തിനെ പേടിക്കേണ്ട!! സഞ്ജുവിന് ടിക്കറ്റുറപ്പ്, ശ്രേയസോ? നിര്‍ണായക സൂചന

ഇംഗ്ലണ്ടുമായുള്ള ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയിലെ വീരോചിത പ്രകടനത്തിനു ശേഷം ടീം ഇന്ത്യയുടെ അടുത്ത ദൗത്യം യുഎഇയിലാണ്. സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലാണ് ഇന്ത്യ ഇനി കളിക്കുക. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കിരീടം കാത്തുസൂക്ഷിക്കാനുറച്ചാവും യുഎഇയിലെത്തുക. അടുത്ത മാസം ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഈ മാസം മൂന്നാമത്തെയാഴ്ചയാവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയെന്നാണ് പുറത്തു വരുന്ന വിവരം. പരിക്കില്‍ നിന്നും മുക്തനായി വരുന്ന 360 ബാറ്ററായ സൂര്യകുമാര്‍ യാദവ് തന്നെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുമെന്നുറപ്പായിട്ടുണ്ട്. ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

SANJU SAMSON

ഗില്‍ തിരിച്ചെത്തും

ഏഷ്യാ കപ്പ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു മങ്ങിയെത്തുമെന്നതാണ്. കുറച്ചു കാലമായി ടി20 പ്ലാനുകളുടെ ഭാഗമായിരുന്നില്ല അദ്ദേഹം. എനാല്‍ ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായാണ് ഗില്ലിനെ ബിസിസിഐ കാണുന്നത്. ടെസ്റ്റില്‍ അദ്ദേഹത്തിനു സ്ഥിരം ക്യാപ്റ്റനായി ചുമതലയേല്‍പ്പിച്ചു കഴിഞ്ഞു.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര 2-2നു അവസാനിപ്പിച്ചതോടെ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലും ബിസിസിഐ ഹാപ്പിയായിരിക്കുകയാണ്. വൈകാതെ വൈറ്റ് ബോള്‍ ടീമുകളുടെയും ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കാനാണ് ബിസിസിഐയുടെ പ്ലാന്‍.

ഇതിന്റെ ഭാഗമായി ഏഷ്യാ കപ്പ് ടീമിലേക്കു തിരികെ വിളിക്കുന്നതിനൊപ്പം വൈസ് ക്യാപ്റ്റന്‍സിയും ഗില്ലിനെ ഏല്‍പ്പിക്കുമെന്നു ന്യൂസ് 24ന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ വൈഭവ് ബോല തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരിക്കുകയാണ്. ഇതിനകം ഒരു ടി20 പരമ്പരയില്‍ ഗില്‍ ഇന്ത്യന്‍ നായകനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയുമായുള്ള പരമ്പരയിലാണിത്.

സഞ്ജുവിനു സ്ഥാനമുറപ്പ്

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം മലയാളി താരം സഞ്ജു സാംസണ്‍ ഉറപ്പിച്ചതായി വൈഭവ് ബോല തന്റെ എക്‌സ് പേജിലൂടെ അവകാശപ്പെട്ടു. ദീര്‍ഘകാലം ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായിരുന്ന റിഷഭ് പന്തിനു ടീമില്‍ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം കുറിക്കുന്നു.

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പര്മ്പരയ്ക്കിടെ റിഷഭിന്റെ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റിരുന്നു. പേസര്‍ ക്രിസ് വോക്‌സിനെതിരേ ഒരു റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവയാണ് അദ്ദേഹത്തിനു പരിക്കുപറ്റിയത്. തുടര്‍ന്നു ഓവലിലെ അഞ്ചാത്തൈയും അവസാനത്തെയും ടെസ്റ്റില്‍ കളിക്കാനാവാതെ റിഷഭ് നാട്ടിലേക്കും മടങ്ങിയിരുന്നു.

അതേസമയം, ഏഷ്യാ കപ്പില്‍ കീപ്പര്‍ സ്ഥാനം ഭദ്രമാക്കിയെങ്കിലും കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലെയും പോലെ ഓപ്പണറായി കളിക്കാന്‍ സഞ്ജുവിനു സാധിക്കില്ല. കാരണം, യശ്വസ്വി ജയ്‌സ്വാളും ഗില്ലും ചേര്‍ന്നായിരിക്കും ടീമിനായി ഏഷ്യാ കപ്പില്‍ ഓപ്പണ്‍ ചെയ്‌തേക്കുക.

അതുകൊണ്ടു തന്നെ ചിലപ്പോള്‍ മൂന്നാം നമ്പറിലോ, അല്ലെങ്കില്‍ അഞ്ചാമനായോ സഞ്ജുവിനു ബാറ്റ് ചെയ്യേണ്ടി വരും. അതുകൊണ്ടു തന്നെ ഓപ്പണിങില്‍ നിന്നും മാറുമ്പോള്‍ തന്റെ ബാറ്റിങില്‍ ചില മാറ്റങ്ങളും അദ്ദേഹം കൊണ്ടു വരേണ്ടതായുണ്ട്.

SHREYAS IYER

ശ്രേയസ് തിരിച്ചുവരുമോ?

ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം ഒരുപോലെ കസറുന്ന ശ്രേയസ് അയ്യര്‍ക്കു ഏഷ്യാ കപ്പില്‍ ഇടമുണ്ടാവുമോയെന്നത് ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന കാര്യമാണ്. അദ്ദേഹം വേണമോ, വേണ്ടയോ എന്നത് സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. പക്ഷെ ശ്രേയസിനെ ടീമിലെടുക്കണമെങ്കില്‍ യുവ താരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മയെ ഒഴിവാക്കേണ്ടതായി വരും,.

പക്ഷെ അതു അത്ര എളുപ്പമല്ല. കാരണം സമീപകാലത്തു ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇന്ത്യക്കായി 32 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു സെഞ്ചവറികളും അഞ്ചു ഫിഫ്റ്റികളും അടിച്ചെടുത്ത ബാറ്ററാണ് തിലക്.

കൂടാതെ ഓഫ്‌സ്പിന്നറെന്ന നിലയില്‍ ബൗളിങിലും മുതല്‍ക്കൂട്ടാവുന്നയാളാണ് അദ്ദഹം. ഓള്‍റൗണ്ടര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കാറുള്ള കോച്ച് ഗൗതം ഗംഭീറിന്റെ പ്രഥമ പരിഗണന തിലക് തന്നെയാവും.

Story first published: Thursday, August 7, 2025, 11:59 [IST]
Other articles published on Aug 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+