Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: അവനെ പഞ്ഞിക്കിടാന്‍ സഞ്ജു തന്നെ വേണം!! കളിപ്പിച്ചേ തീരൂ, ആവശ്യവുമായി കൈഫ്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നു കൈഫ് സ്വന്തം യൂട്യൂബ്. ചാനലിലൂടെ ചൂണ്ടിക്കാട്ടി.

വൈസ് ക്യാപ്റ്റന്റെ റോളില്‍ യുവസൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഏഷ്യാ കപ്പിലൂടെ ടി20 ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ഇതോടെയാണ് ഇന്ത്യന്‍ ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനവും സംശയത്തിലാക്കിയിരിക്കുന്നത്. മധ്യനിരയില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മോശമായതിനാല്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി ഫിനിഷിങ് മിടുക്കനായ ജിതേഷ് ശര്‍മയെ കളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

SANJU SAMsON

സഞ്ജു മിന്നിക്കും

ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജു സാംസണിനു കഴിയുമെന്നും അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനേ സാധിക്കൂയെന്നും മുഹമ്മദ് കൈഫ് പറയുന്നു.

ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. അതുകൊണ്ടു തന്നെ മധ്യ ഓവറുകളില്‍ റാഷിദ് ഖാന്‍ പന്തെറിയുമ്പോള്‍ അദ്ദേഹത്തെ നേരിടാന്‍ സഞ്ജുവിനേക്കാള്‍ മികച്ചൊരു ബാറ്റര്‍ നമ്മുടെ ടീമിലില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ക്രീസിനു പുറത്തേക്കു വന്ന് സിക്‌സറുകളടിക്കാന്‍ സഞ്ജുവിനു കഴിയും.

ബാറ്റിങിനു ഏറ്റവും കടുപ്പമേറിയ സാഹചര്യങ്ങളിലൊന്നാണ് സൗത്താഫ്രിക്കയിലേത്. കഴിഞ്ഞ വര്‍ഷമവസാനം അവിടെ നടന്ന ടി20 പരമ്പരയില്‍ ഓപ്പണറായെത്തി രണ്ടു സെഞ്ച്വറികള്‍ നേടിയ താരമാണ് സഞ്ജു. പേസിനെയും സ്പിന്നിനെയും അദ്ദേഹത്തിനു ഒരുപോലെ നേരിടാനും കഴിയും. പെിഎല്ലില്‍ ഓരോ വര്‍ഷവും 400-500 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്യാറുമുണ്ടെന്നും കൈഫ് വിശദമാക്കി.

ഐപിഎല്ലില്‍ 172 ഇന്നിങ്‌സുകളില്‍ ഇതിനകം 219 സിക്‌സറുകള്‍ വാരിക്കൂട്ടിയ താരമാണ് സഞ്ജു. ടൂര്‍ണമെന്റിലെ സിക്‌സര്‍ വീരന്‍മാരില്‍ അദ്ദേഹം ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു. നേരത്തേ ഇന്ത്യന്‍ ടീമിനും അകത്തു പുറത്തുമായി തുടര്‍ന്ന സഞ്ജുവിന്റെ സമയം തെളിഞ്ഞത് ഗൗതം ഗംഭീര്‍ കഴിഞ്ഞ വര്‍ഷം മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്തതോടെയാണ്.

ഇന്ത്യ അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലായി തുടര്‍ച്ചയായി 12 ടി20കളിലാണ് അദ്ദേഹം ഓപ്പണറായി കളിച്ചത്. മൂന്നു സെഞ്ച്വറികള്‍ സഞ്ജു കുറിക്കുകയും ചെയ്തു. രണ്ടെണ്ണം സൗത്താഫ്രിക്കയ്‌ക്കെതിരേ ആയിരുന്നെങ്കില്‍ ഒന്ന് ബംഗ്ലാദേശിനെതിരേയുമായിരുന്നു.

പക്ഷെ അവസാനം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറി. വെറും 51 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. മാത്രമല്ല ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് ഒരേ രീതിയില്‍ വിക്കറ്റ് കൈവിടുകയും ചെയ്തു.

SANJU SAMSON

മൂന്നാം നമ്പറില്‍ ഇറക്കൂ

ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിനെ ഇന്ത്യ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്ന ആശയക്കുഴപ്പം തുടരവെ മൂന്നാം നമ്പര്‍ നല്‍കൂയെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുഹമ്മദ് കൈഫ്. നിലവില്‍ യുവതാരം തിലക് വര്‍മയാണ് ഈ പൊസിഷനില്‍ കളിക്കുന്നത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തുടരെ രണ്ടു സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുത്തു.

ഇന്ത്യക്കായി ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമായിരിക്കും ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറിലേക്കു വന്നാല്‍ തിലക് വര്‍മ യുവതാരമാണ്. അവനു തന്റെ ഊഴത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്യാം. സഞ്ജു സാംസണ്‍ വളരെ അനുഭവസമ്പത്തുള്ള ബാറ്ററാണ്.

അദ്ദേഹത്തിനു മൂന്നാം നമ്പറില്‍ സ്ഥിരമായി അവസരങ്ങള്‍ നല്‍കി ഇന്ത്യ വളര്‍ത്തിയെടുക്കണം. ആറു മാസത്തിനുള്ള ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. അതിനാല്‍ സഞ്ജു കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നതായും കൈഫ് കൂട്ടിച്ചേര്‍ച്ചു.

Story first published: Wednesday, September 3, 2025, 9:54 [IST]
Other articles published on Sep 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+