For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്നത്തോടെ പന്തിന്റെ പണി തീരും!! ധോണിയും തെറിക്കും, റെക്കോര്‍ഡ് ചാകര തേടി സഞ്ജു

ദുബായ്: ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ ഇന്നു ഇന്ത്യയും ബദ്ധവൈരികളായ പാകിസ്താനും മുഖാമുഖം വരികയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു ഇത്തരമൊരു ഡ്രീം ഫൈനലിനു സാക്ഷിയാവാനുള്ള അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. ഇതുകൊണ്ടു തന്നെ ഈ അപൂര്‍വ്വനിമിഷം തങ്ങളുടെ പേരിലാക്കാന്‍ രണ്ടു ടീമുകളും പരവമാവധി ശ്രമിക്കുക തന്നെ ചെയ്യും.

മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ കരിയറിലാദ്യമായി ഒരു വലിയ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദേശീയ ടീമിനായി കളിക്കുന്നുവെന്നതും ഈ പോരാട്ടം സ്‌പെഷ്യലാക്കി മാറ്റുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

SANJU SAMSON

ഇന്നത്തെ ഫൈനലില്‍ ചില വമ്പന്‍ റെക്കോര്‍ഡുകളും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതു കൂടി തന്റെ പേരില്‍ കുറിക്കാനായാല്‍ അടുത്ത ടി20 ലോകകപ്പിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഏതൊക്കെയാണ് ഈ റെക്കോര്‍ഡുകളെന്നു നമുക്കു പരിശോധിക്കാം.

ചരിത്രം കുറിക്കുമോ സഞ്ജു?

ഏഷ്യാ കപ്പില്‍ ഇത്തവണ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂവെങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സഞ്ജു സാംസണിനായിരുന്നു. 127.05 സ്‌ട്രൈക്ക് റേറ്റില്‍ 108 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

രണ്ടു മല്‍സരങ്ങളില്‍ അഞ്ചാമനായി ബാറ്റ് വീശിയ മലയാളി താരം ഒന്നില്‍ മൂന്നാം നമ്പറിലും ഇറങ്ങി. ഒമാനുമായുള്ള അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തിലായിരുന്നു സഞ്ജിവിന്റെ മാച്ച് വിന്നിങ് ഫിഫ്റ്റി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഈ കളിയില്‍ അദ്ദേഹത്തെ തേടിയെത്തി.

ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോറിലെ അവസാനത്തെ കളിയില്‍ മൂന്നു സിക്‌സറടിച്ചതോടെ മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ 52 സിക്‌സറുകളെന്ന റെക്കോര്‍ഡ് സഞ്ജു തിരുത്തിയിരുന്നു. 48 ഇന്നിങ്‌സുകളില്‍ നിന്നും 55 സിക്‌സുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഇനി ഫൈനലിലും മികച്ച ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സ് കളിക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം.

ഇന്നത്തെ കലാശപ്പോരില്‍ 31 റണ്‍സ് നേടാനായാല്‍ അന്താരഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹത്തിനു പൂര്‍ത്തിയാക്കാം. എന്നാല്‍ 64 റണ്‍സ് നേടിയാല്‍ ഒരു അന്താരാഷ്ട്ര ടി20 ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന അപൂര്‍വ്വ റെക്കോര്‍ഡ് സഞ്ജുവിനെ തേടിയയെത്തും.

SANJU SAMSON

നിലവില്‍ ഈ റെക്കോര്‍ഡ് റിഷഭ് പന്തിനു അവകാശപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം നേടിയ 171 റണ്‍സാണ് ഇപ്പോള്‍ തലപ്പത്ത്. റിഷഭിനെ പിന്തള്ളി സഞ്ജു ഇനി കിങായി മാറുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

റിഷഭിനെ മാത്രമല്ല ധോണിയെയും അദ്ദേഹത്തിനു ഓവര്‍ടേക്ക് ചെയ്യാം. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ധോണിയുടെ സമ്പാദ്യം 154 റണ്‍സായിരുന്നു. 64 റണ്‍സെടുത്താല്‍ ഒറ്റയടിക്കു ധോണിയെയും റിഷഭിനെയും സഞ്ജുവിനു ഓവര്‍ടേക്ക് ചെയ്യാം.

Story first published: Sunday, September 28, 2025, 13:08 [IST]
Other articles published on Sep 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+