Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജുവിന് മിന്നിക്കാം!! ഇതാ 2 ബെസ്റ്റ് പ്ലെയിങ് 11, ഇതിലൊന്ന് ഇറക്കിയാല്‍ കപ്പുറപ്പ്

ഏഷ്യാ കപ്പിന്റെ പുതിയ എഡിഷന് യുഎഇ തയ്യാറായിക്കഴിഞ്ഞു. ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ അണിനിരക്കുക എട്ടു ടീമുകളാണ്. നിലവിലെ ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനുമായുളള പോരാട്ടം മാറ്റി നിര്‍ത്തിയാല്‍ യുഎഇ, ഒമാന്‍ എന്നിവര്‍ക്കെതിരേ വളരെ അനായാസം തന്നെ ഇന്ത്യക്കു ജയിച്ചുകയറാം.

സൂര്യകുമാര്‍ യാദവിനു കീഴില്‍ 15 അംഗ സ്‌കാഡിനെയാണ് ഏഷ്യാ കപ്പിനു വേണ്ടി ഇന്ത്യ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. പക്ഷെ ഇതില്‍ നിന്നും ഏറ്റവും മികച്ച 11 തിരഞ്ഞെടുക്കുകയെന്നത് ഇന്ത്യക്കു അത്ര എളുപ്പമായിരിക്കില്ല.

പ്രത്യേകിച്ചും ടോപ്പ് ഫോറിന്റെ കാര്യത്തിലാവും ഇന്ത്യക്കു തലപുകയ്‌ക്കേണ്ടി വരിക. സഞ്ജു സാംസണിനെ ടോപ്പ് ഫോറില്‍ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ രണ്ടു ബെസ്റ്റ് പ്ലെയിങ് 11 ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SANU ABHISHEK

ആദ്യത്തെ 11

യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ പുതിയ റോളില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയതാണ് ടീം കോമ്പിനേഷന്‍ അനിശ്ചിതത്വ്ത്തിലാവാന്‍ പ്രധാന കാരണം. അവസാനത്തെ മൂന്നു പരമ്പരകളിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്. ഗൗതം ഗംഭീറിന്റെ ഈ പുതിയ കോംബോ വലിയ വിജയമായി മാറുകയും ചെയ്തു.

അതുകൊണ്ടു തന്നെ ഈ ജോടിയെ ഓപ്പണിങില്‍ നിലനിര്‍ത്തി കൊണ്ടു തന്നെ ഇന്ത്യക്കു ശക്തമായൊരു 11 ഏഷ്യാ കപ്പില്‍ ഇറക്കാം. സഞ്ജു- അഭിഷേക് ജോടി തന്നെ ഓപ്പണിങില്‍ കതുടര്‍ന്നും കളിക്കണം. അതിനു ശേഷം മൂന്നാം നമ്പറില്‍ ഗില്ലും ബാറ്റ് ചെയ്യണം. ഈ ടോപ്പ് ത്രീ വളരെ ശക്തമാണെന്നതില്‍ സംശയമില്ല.

കാരണം കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന അഭിഷേക്, സഞ്ജു എന്നിവരിലൊരാള്‍ പെട്ടെന്നു പുറത്തായാല്‍ വണ്‍ഡൗണായി ഇറങ്ങുന്ന ഗില്ലിനു ആങ്കറുടെ റോളില്‍ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ സാധിക്കും. നേരേേത്ത മുന്‍ ഇതിഹാസ താരം വിരാട് ഈ നമ്പറില്‍ വിജയകരമായി ചെയ്തിട്ടുള്ളതും ഇതാണ്. കോലിയുടെ ഈ ആങ്കര്‍ റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനും ഗില്‍ തന്നെയാണ്.

അദ്ദേഹത്തിനു ശേഷം ഇന്ത്യന്‍ ഇലവനിലെ നാലാമന്‍ ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാ യാദവാണ്. അദ്ദേഹത്തിന്റെ ബെസ്റ്റ് പൊസിഷനും ഇതു തന്നെ. സ്‌കൈക്കു ശേഷം അഞ്ചാം നമ്പറില്‍ കളിക്കണ്ടത് തിലക് വര്‍മയാണ്. തുടര്‍ന്നു ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കും.

ഏഴാം നമ്പറില്‍ ഫിനിഷറുടെ റോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ജിതേഷ് ശര്‍മയക്കു നല്‍കാം. കീപ്പറായി സഞ്ജുവുള്ളതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ മാത്രമായിട്ടാവും അദ്ദേഹം കളിക്കുക. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷിങില്‍ അദ്ദേഹം തിളങ്ങിയിരുന്നു.

അതിനാല്‍ ഫിനിഷിങ് ജിതേഷില്‍ ഭദ്രവുമാണ്. എട്ടാം നമ്പറിലുള്ളത് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. തുടര്‍ന്നു വരുണ്‍ ചക്രവര്‍ത്തി, ജസപ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ഇന്ത്യന്‍ ഇലവനിലുണ്ടാവും.

ഇതാ 11- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

രണ്ടാമത്തെ ഇലവന്‍

രണ്ടാമത്തെ ഇന്ത്യന്‍ ഇലവനിലേക്കു വന്നാല്‍ ഇവിടെ ഓപ്പണര്‍മാര്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമായിരിക്കും. അതിനു ശേഷം വണ്‍ഡൗണായി മൂന്നാംനമ്പറിലാണ് സഞ്ജു സാംസണ്‍ കളിക്കുക. ഓപ്പണിങ് പോലെ തന്നെ ഈ റോളും അദ്ദേഹത്തിനു ബെസ്റ്റാണ്. ഐപിഎല്ലിലുള്‍പ്പെടെ സഞ്ജു ഏറ്റവുമധികം ബാറ്റ് ചെയ്തിട്ടുള്ളതും മൂന്നാം നമ്പറില്‍ തന്നെ.

SANJU SURYA

നാലാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടരുമ്പോള്‍ അഞ്ചാനമ്പറില്‍ തിലക് വര്‍മയുമുണ്ട്,. ആറാമന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ശിവം ദുബെയും റിങ്കു സിങും സമീപകാലത്തു മോശം ഫോമിലായതിനാല്‍ ഫിനിഷിങില്‍ ജിതേഷ് ശര്‍മ മതി. അതിനു ശേഷം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കും.

കൂടുതല്‍ അനുഭവസമ്പത്തുള്ള കുല്‍ദീപ് യാദവാണ് ഈ ഇലവനിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍. പേസ് ലൈനപ്പില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും തന്നൊണ് ഇന്ത്യക്കു ബെസ്റ്റ്.

ഇന്ത്യന്‍ 11- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, August 21, 2025, 13:10 [IST]
Other articles published on Aug 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+