Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: സഞ്ജുവിന് ടിക്കറ്റുറപ്പ്, വെടിക്കെട്ട് താരം ഔട്ട്!! എല്ലാം തീരുമാനിച്ചു, ഇതാ ടീം

റെഡ് ബോള്‍ ക്രിക്കറ്റിന്റെ ആവേശമടങ്ങിയതിനു പിന്നാലെ ടീം ഇന്ത്യ ഇനി ഏഷ്യാ കപ്പിന്റെ ചൂടിലേക്കു കടക്കുകയാണ്. അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പിനു കച്ച മുറുക്കുകയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ. ടീം പ്രഖ്യാപനത്തിനു വേണ്ടിയാണ് ഇനി ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്.

അടുത്തയാഴ്ച ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 19, 20 തിയ്യതികളിലൊന്നില്‍ ടീമിനെ പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെയാണ് വേണ്ടതെന്ന കാര്യത്തില്‍ അജിത് അഗാര്‍ക്കറിനു ചിത്രം തെളിഞ്ഞു കഴിഞ്ഞു. ചിലരുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.

SURYAKUMAR YADAV

സൂര്യ തന്നെ നയിക്കും

ശസ്ത്രക്രിയക്കു വിധേയനായ ശേഷം ഇപ്പോള്‍ പൂര്‍ണ ഫിറ്റ്നസിലേക്കു തിരികെയെത്തി കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുക. നിലവില്‍ അദ്ദേഹം ബെംഗളൂരുവില്‍ ബാറ്റിങ് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. നേരത്തേ സൂര്യയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു പൂര്‍ണമായി നീങ്ങിയിരിക്കുകയാണ്.

നിലവില്‍ ടി20 ടീമിന്റെ ഭാഗമായ മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിലും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും അദ്ദേഹം തന്നെയാണ്. വെടിക്കെട്ട് ബാറ്ററും ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ താരവുമായ അഭിഷേക് ശര്‍മ, തിലക് വര്‍മ, സ്റ്റാര്‍ ഓള്‍ഖൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം ടീമിലുണ്ടാവും.

അഭിഷേക് ശര്‍മ ഐസിസി റാങ്കിങില്‍ നിലവിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററാണ്. സഞ്ജു സാംസണ്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനം നടത്തി. ശുഭ്മന്‍ ഗില്ലിന്റെ നിലവിലെ ഫോമിനെ അവഗണിക്കാന്‍ കഴിയില്ല. ഐപിഎല്ലിലും അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തു. മുന്‍നിരയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ഒരുപാട് പേരുണ്ടെന്നാണ് സെലക്ടര്‍മാരെ കുഴ്പ്പിക്കുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

ജയ്‌സ്വാളും ശ്രേയസുമില്ല

യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനും മധ്യനിരയിലെ മിന്നും താരമായ ശ്രേയസ് അയ്യര്‍ക്കും ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല. കൂടാതെ ഇടംകൈയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സായ് സുദര്‍ശനെയും ടീമില്‍ കാണാനിടയില്ല. അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും വിക്കറ്റ് കാത്ത സഞ്ജു സാംസണ്‍ തന്നെയാണ് ഫസ്റ്റ് ചോയ്‌സെന്നു ഉറപ്പായെങ്കിലും ബാക്കപ്പിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.

SANJU SAMSON

മുന്‍ പരമ്പരകളില്‍ ധ്രുവ് ജുറേലിനായിരുന്നു ഈ ചുമതല. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെഗളുരുവിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജിതേഷ് ശര്‍മ ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചു കഴിഞ്ഞു. രണ്ടു പേരിലൊരാളെയാവും ബാക്കപ്പ് കീപ്പറായി സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുക.

പരിക്കിന്റെ പിടിയിലുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ സ്ഥാനം നിലനിര്‍ത്തും. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും ടീമിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍.

ബൗളിങിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കായിരിക്കും ഫാസ്റ്റ് ബൗൡങിന്റെ മുഖ്യ ചുമതല. അര്‍ഷ്ദീപ് സിങായിരിക്കും അദ്ദേഹത്തിന്റെ ബൗളിങ് പങ്കാളി. ഇംഗ്ലണ്ട് പര്യടനത്തിലെ ഹീറോ മുഹമ്മദ് സിറാജ് ടീമിലുണ്ടായേ്ക്കില്ല. പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരായിരിക്കും ടീമിലെ മൂന്നാം സ്പിന്നറുടെ സ്ഥാനത്തിനായി പോരടിക്കുക.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ/ പ്രസിദ്ധ് കൃഷ്ണ, ജിതേഷ് ശര്‍മ /ധ്രുവ് ജുറേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, August 12, 2025, 11:58 [IST]
Other articles published on Aug 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+