Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജു ഓപ്പണര്‍!! അഭിഷേകിന് പുതിയ ചാലഞ്ച്; ഒമാനെതിരേ ഇതു ട്രൈ ചെയ്യൂ

അബുദാബി: ഏഷ്യാ കപ്പില്‍ വെള്ളിയാഴ്ച രാത്രി കുഞ്ഞന്‍ ടീമായ ഒമാനുമായി ഇന്ത്യ ഏറ്റുമുട്ടുകയാണ്. കഴിയാവുന്നത്രയും വലിയ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം ബാറ്റിങിലും ബൗളിങിരുമെല്ലം ഇന്ത്യക്കു റെക്കോര്‍ഡ് കുറിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരം കൂടിയായിരിക്കും. ഇതു മുതലാക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.

പുതിയ ചില പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന വേദി കൂടിയാവും ഈ മല്‍സരം. അതുകൊണ്ടു തന്നെ ചില സര്‍പ്രൈസ് പ്ലാനുകള്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറാക്കിയേക്കുകയും ചെയ്യും. ഇന്ത്യക്കു ഉറപ്പായും ട്രൈ ചെയ്യാനുന്ന മൂന്നു പരീക്ഷണങ്ങള്‍ എന്തൊക്കെയാണ്വെു നോക്കാം.

SANJU SAMSON

ഓപ്പണറായി സഞ്ജു

ഇന്ത്യന്‍ ടീം ചെയ്യേണ്ട ആദ്യത്തെ മാറ്റം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഓപ്പണിങിലേക്കു തിരികെ കൊണ്ടു വരികയെന്നതാണ്. അദ്ദേഹത്തിന്റെ ബെസ്റ്റ് റോള്‍ ഇതാണെന്നു മുന്‍ പരമ്പരകളില്‍ തെളിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ സഞ്ജുവിനു വീണ്ടും ബാറ്റിങില്‍ അഴിഞ്ഞാടാനുള്ള അവസസരം ഗൗതം ഗംഭീര്‍ നല്‍കണം.

ഇന്ത്യക്കു ആദ്യം ബാറ്റിങാണെങ്കില്‍ ഓപ്പണിങില്‍ ഇറങ്ങിയാല്‍ സഞ്ജുവിന്റെ നാലാം ടി20 സെഞ്ച്വറി നമുക്കു കാണാനായേക്കും. അതോടൊപ്പം ഒരോവറില്‍ ആറു സിക്‌സറുകളടിക്കുകയെന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നവും യാഥാര്‍ഥ്യമാക്കാന്‍ ഇതു സഹായിക്കും.

ടൂര്‍ണമെന്റില്‍ വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നതെങ്കിലും ബാറ്റ് ചെയ്യാന്‍ ഇനിയും സാധിച്ചിട്ടില്ല. ഒമാനെതിരേ ഓപ്പണിങ് നല്‍കിയാല്‍ അദ്ദേഹത്തിന്റെ ഇതിന്റെ ക്ഷീണം തീര്‍ക്കാനും അതോടൊപ്പം സൂപ്പര്‍ ഫോറിനു മുമ്പ് നല്ലൊരു ബാറ്റിങ് പരിശീലനത്തിനും അവസരം ലഭിക്കും.

ന്യൂബോളില്‍ ബുംറ വേണ്ട

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഒമാനെതിരേ ഇന്ത്യ ഇറക്കുമോയെന്നതു ഇനിയും ഉറപ്പില്ല. അദ്ദേഹത്തിനു വിശ്രമം നല്‍കി പകരം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ കളിപ്പിച്ചേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്.

എന്നാല്‍ ബുംറയെ കളിപ്പിക്കാന്‍ തന്നെയാണ് ഗംഭീറിന്റെ പ്ലാനെങ്കില്‍ അദ്ദേഹത്തെ പവര്‍പ്ലേയില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താം. ഒരോവര്‍ മാത്രം നല്‍കിയ ശേഷം ബാക്കിയുള്ള മൂന്നോവറുകള്‍ പവര്‍പ്ലേയില്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാം.

യുഎഇ, ചിരവൈരികളായ പാകിസ്താന്‍ എന്നിവരുമായുള്ള കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സംഭവിച്ചത് നേരെ തിരിച്ചാണ്. പവര്‍പ്ലേയില്‍ തന്നെ മൂന്നോവറുകളും ബുംറയെ കൊണ്ട് നായകന്‍ സൂര്യകുമാര്‍ യാദവ് എറിയിക്കുകയായിരുന്നു. ഒരോവര്‍ മാത്രമാണ് പവര്‍പ്ലേയിലേക്കു മാറ്റിവച്ചത്.

ABHISHEK SHARMA

അഭിഷേകിന് പവര്‍പ്ലേ

വെടിക്കെട്ട് ബാറ്റര്‍ മാത്രമല്ല, വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള സ്ലോ ബൗളറും കൂടിയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ. ഒമാനെതിരേ പവര്‍പ്ലേയില്‍ രണ്ടോ, മൂന്നോ ഓവുകള്‍ അദ്ദേഹത്തിനു നല്‍കാവുന്നതാണ്. ഒന്നോ, രണ്ടോ വിക്കറ്റുകള്‍ ലഭിച്ചാല്‍ ബൗളറെന്ന നിലയില്‍ അതു അഭിഷേകിന്റെ ആത്മവിശ്വാസമുയര്‍ത്തും.

ഇതു സൂപ്പര്‍ ഫോറില്‍ ആവശ്യമെങ്കില്‍ കുറച്ചു ഓവറുകള്‍ നല്‍കാന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു ധൈര്യം നല്‍കുകയും ചെയ്യും. ബാറ്റിങിനൊപ്പം ബൗളിങിലും ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന താരമാണ് അഭിഷേക്.

അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കവെ ബാറ്റിങിനൊപ്പം ബൗളിങിലും അദ്ദേഹത്തെ ഉപയോഗിക്കുകയാണെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

Story first published: Thursday, September 18, 2025, 17:49 [IST]
Other articles published on Sep 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+