Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: സഞ്ജു- അഭി ഓപ്പണിങ്, 3ല്‍ ഗില്‍, 2 വെടിക്കെട്ട് താരവും ഔട്ട്!! പാക്കിനെതിരേ ബെസ്റ്റ് 11

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. ഈ മാസം ഒമ്പതു മുതല്‍ യുഎഇയിലാണ് ക്രിക്കറ്റ് പൂരം. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്.

2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ ചൂടിയ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായിട്ടാവും സൂര്യകുമാര്‍ യാദവിനു കീഴില്‍ മെന്‍ ഇന്‍ ബ്ലൂ ഇറങ്ങുക. ചിരവൈരികളായ പാകിസ്താന്‍, ആതിഥേയരായ യുഎഇ, ഒമാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.

ഈ മാസം 10ന് ദുബായിലാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ. ടൂര്‍ണമെന്റിന്റെ ഫൈനലിനേക്കാള്‍ ആവേശകരമായിരിക്കും ഈ പോരാട്ടമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ ഫോമില്‍ ഇന്ത്യ അനായാസം ജയിച്ചുകയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പോരാട്ടത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 എങ്ങനെയാവുമെന്നു നോക്കാം.

SANJU ABHISHEK

ടോപ്പ് ഫൈവില്‍ ഇവര്‍

പാകിസ്താനെതിരേ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുമായിരിക്കും. സമീപകാലത്തു ടീമിനായി ടി20യില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ഓപ്പണിങ് ജോടികളാണ് ഇരുവരും. അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും സഞ്ജു- അഭിഷേക് സഖ്യമാണ് ഓപ്പണ്‍ ചെയ്തത്.

യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനൊടുവില്‍ ടി20 ടീമില്‍ തിരിച്ചെത്തിയെങ്കിലും ഓപ്പണിങ് റോള്‍ കിട്ടില്ല. കാരണം കെസിഎല്ലില്‍ ഓപ്പണറായെത്തി മാരക പ്രകടനമാ്ണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി അവസാന നാലു മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിച്ചിരുന്നു. ഇതിലൊരു സെഞ്ച്വറിയും ഉള്‍പ്പെടും.

ഈ ഫോമില്‍ സഞ്ജുവിനു ഓപ്പണിങ് റോള്‍ നല്‍കിയില്ലെങ്കില്‍ അതു കടുത്ത അനീതിയായിരിക്കും. അതിനാല്‍ തന്നെ ഗില്‍ ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലേക്കു വരും. അദ്ദേഹത്തെ സംബന്ധിച്ച് ഏറെ യോജിച്ച പൊസിഷനും കൂടിയാണിത്. ഗില്‍ മൂന്നില്‍ കളിക്കുമ്പോള്‍ നേരത്തേ ഇവിടെ ബാറ്റ് ചെയ്തു കൊണ്ടിരുന്ന തിലക് വര്‍മയ്ക്കു രണ്ടു സ്ഥാനം താഴേക്കു ഇറങ്ങേണ്ടിയും വരും.

ഗില്ലിനു ശേഷം നാലാം നമ്പറില്‍ ക്യാപറ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിന്റെ വരവായിരിക്കും. അതിനു ശേഷമാവും തിലകെത്തുക. അദ്ദേഹം കരിയറിലെ തുടക്കത്തില്‍ കളിച്ചുകൊണ്ടിരുന്നത് അഞ്ച്., ആറ് സ്ഥാനങ്ങളിലാണ്. അതിനാല്‍ തിലകില്‍ ഈ റോള്‍ ഭദ്രവുമാണ്. ഇതോടെ ഇന്ത്യയുടെ ടോപ്പ് ഫൈവ് സെറ്റയിക്കഴിഞ്ഞു.

മധ്യനിര, ബൗളിങ്

തിലക് വര്‍മ കഴിഞ്ഞാല്‍ ആറാമന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ഏഴാമനായി ഫിനിഷറുടെ റോളില്‍ റിങ്കു സിങെത്തും. ശിവെ ദുബെ, ജിതേഷ് ശര്‍മ തുടങ്ങിയവരും ഈ റോളിനായി രംഗത്തുള്ളവരാണ്. എന്നാല്‍ യുപി ടി20യില്‍ സെഞ്ച്വറിയടക്കം നേടി കസറുകയാണ് റിങ്കു. ചില മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തിക്കഴിഞ്ഞു. അതിനാല്‍ റിങ്കു തന്നെയാവും ഫിനിഷര്‍ റോളിലേക്കു ഫസ്റ്റ് ചോയ്‌സ്.

SURYA GILL

എട്ടാം നമ്പറില്‍ കളിക്കുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാവും. അദ്ദേഹത്തിന്റെ സാന്നിധ്യം എട്ടാം നമ്പര്‍വരെ ടീമിനു ബാറ്റിങില്‍ ആഴവും നല്‍കും. അതിനു ശേഷം ഒമ്പതാമനായി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് ഇതിലൊരാളുടെ ഊഴമാവും.

അനുഭവസമ്പത്തില്‍ കുല്‍ദീപാണ് മുന്നിലെങ്കില്‍ നിലവിലെ ഫോമില്‍ വരുണിനാണ് മേല്‍ക്കൈ. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ സ്റ്റാര്‍ ബൗളറായ ജസ്പ്രീത് ബുംറയ്ക്കാണ്. അദ്ദേഹത്തിനു കൂട്ടായി ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ടി20 സ്‌പെഷ്യലിസ്റ്റുമായ അര്‍ഷ്ദീപ് സിങുമുണ്ട്.

പാകിസ്താനെതിരേ ഇന്ത്യയുടെ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Monday, September 1, 2025, 17:15 [IST]
Other articles published on Sep 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+