Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഗില്ലും സഞ്ജുവും ജിതേഷും ഒരുമിച്ചിറങ്ങും!! ഗംഭീര്‍ ഉറപ്പിച്ചു? ആദ്യ അങ്കത്തിലെ 11

ഏഷ്യാ കപ്പിനു ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ ടീം കോമ്പിനേഷശന്‍ സംബന്ധിച്ച് ഇനിയും ചിത്രം തെളിഞ്ഞിട്ടില്ല. വളരെ നന്നായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ഇന്ത്യന്‍ ലൈനപ്പ് ഇപ്പോള്‍ കുഴപ്പത്തിലാവാന്‍ കാരണം യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ തിരിച്ചുവവരാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് അദ്ദേഹം ടി20 ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടോപ്പ് ഫൈവിനെ അഴിച്ചുപണിയാന്‍ ഗൗതം ഗംഭീര്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

അടുത്ത മാസം 10ന് ആതിഥേയര്‍ കൂടിയായ യുഎഇയുമായിട്ടാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. വലിയ മാര്‍ജിനില്‍ അവരെ തകര്‍ത്തുകൊണ്ട് ടൂര്‍ണമെന്റില്‍ തുടങ്ങാനായിരിക്കും ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുന്നെു നമുക്കു പരിശോധിക്കാം.

SANJU ABHISHEK

പുതിയ ടോപ്പ് ത്രീ

വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ ഓപ്പണറായിട്ടാണ് ടി20യില്‍ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ഏഷ്യാ കപ്പില്‍ ഈ റോള്‍ നല്‍കാനുള്ള സാധ്യത കുറവാണെന്നു തന്നെ പറയേണ്ടി വരും. കാരണം ഓപ്പണിങില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയും സെറ്റായിക്കഴിഞു.

അവസാന മൂന്നു ടി20 പരമ്പരകളിലും ഈ ജോടിയാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്. വിജയമായി മാറിയ ഈ ജോടിയെ പൊളിക്കാന്‍ കോച്ച് ഗൗതം ഗംഭീറിനു താല്‍പ്പര്യം കാണില്ല. അതിനാല്‍ തന്നെ സഞ്ജുവും അഭിഷേകും ഏഷ്യാ കപ്പിലും ടീമിനായി ഓപ്പണ്‍ ചെയ്യും. ഇവര്‍ക്കു ശേഷം വണ്‍ഡൗണായിട്ടാലും ഗില്‍ ക്രീസിലെത്തുക. ആങ്കറുടെ റോളില്‍ കളിക്കാനിഷ്ടപ്പെടുന്ന അദ്ദേഹത്തിന് മികച്ച പൊസിഷനും ഇതാണ്.

പവര്‍പ്ലേയില്‍ സഞ്ജു-അഭിഷേക് ജോടി തകര്പ്പന്‍ തുടക്കം നല്‍കിയാല്‍ അതു മുതലാക്കി മധ്യഓവറുകളില്‍ ടീമിനു സ്ഥിരത നല്‍കുകയാവും ഗില്ലിന്റെ റോള്‍. നേരത്തേ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ വിരാട് കോലിക്കും ഇതേ റോളാണ് ടീമിലുണ്ടായിരുന്നത്.

മധ്യനിര, ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

ഇന്ത്യക്കു വേണ്ടു നാലാം നമ്പറില്‍ കളിക്കുക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹത്തിന്റെ ബെസ്റ്റ് പൊസിഷനും ഇതു തന്നെ. സൂര്യക്കു ശേഷം അഞ്ചാമന്‍ യുവതാരവും ലോക രണ്ടാം നമ്പറുമായ തിലക് വര്‍മയായിരിക്കും. നേരത്തേ മൂന്നാമനായിട്ടാണ് അദ്ദഹം കളിച്ചു കൊണ്ടിരുന്നത്. പക്ഷെ ശുഭ്മന്‍ ഗില്ലിന്റെ വരവോടെ തിലകിനു താഴേക്കു ഇറങ്ങേണ്ടിയും വരും.

ആറാമന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. അതിനു ശേഷം ഫിനിഷര്‍ റോളിലേക്കു റിങ്കു സിങും ജിതേഷ് ശര്‍മയും തമ്മിലാവും മല്‍സരം. എന്നാല്‍ സമീപകാലത്തെ ഫോമും ഐപിഎല്ലിലെ പ്രകടനവുമെല്ലാം ജിതേഷിനു 11ല്‍ സ്ഥാനം നേടിക്കൊടുക്കും.

SURYA HARDIK

എട്ടാമന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു എട്ടാം നമ്പറില്‍ വരെ ബാറ്റിങിനു ആഴവും നല്‍കും. വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങ് കൈകാര്യം ചെയ്യുത ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും.

ആദ്യകളിയിലെ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, August 26, 2025, 13:03 [IST]
Other articles published on Aug 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+