Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: വീരു, യുവി ഔട്ട്!! സച്ചിന്‍- രോഹിത് ഓപ്പണിങ്, 6 ഇന്ത്യക്കാര്‍; ഇന്ത്യ-പാക് സംയുക്ത 11

ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനായ വീണ്ടുമൊരു ഏഷ്യാ കപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. അടുത്ത മാസം ഒമ്പതിനാണ് ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു യുഎയില്‍ തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ കിരീടം കാക്കുകയെന്ന ലക്ഷ്യവുമായിട്ടാവും യുഎഇയിലേക്കു പറക്കുന്നത്.

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ അടുത്ത മാസം 14നു നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയ്ക്കു വേണ്ടിയാണ് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ഏറെ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും പാകിസ്താനും.

എട്ടു തവണ ചാംപ്യന്മാരായ ഇന്ത്യ മറ്റുള്ളവരയെല്ലാം ഏറെ പിന്നിലാക്കിയപ്പോള്‍ പാകിസ്താന്‍ മൂന്നു തവണയും ജേതാക്കളായിട്ടുണ്ട്. ഇരുടീമുകളിലെയും ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഏകദിന ഓള്‍ടൈം ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

SACHIN tendulkar

ഓപ്പണര്‍മാര്‍

ഇന്ത്യ- പാകിസ്താന്‍ സംയുക്ത ഇലവന്റെ ഓപ്പണിങ് ജോടികള്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ ഏകദിന ക്യാപ്്റ്റനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മയുമാണ്. ഏഷ്യാ കപ്പില്‍ 23 മല്‍സരങ്ങളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിച്ചിട്ടുണ്ട്. 51.10 ശരാശരിയില്‍ 971 റണ്‍സും സ്‌കോര്‍ ചെയ്തു.

രോഹിത്താവട്ടെ 28 മല്‍സരങ്ങളില്‍ ഇന്ത്യയെ ടൂര്‍ണമെന്റില്‍ പ്രതിനിധീകരിച്ചുണ്ട്. 46.95 ശരാശരിയില്‍ 939 റണ്‍സാണ് സമ്പാദ്യം. 2023ലെ അവസാന എഡിഷനില്‍ കിരീടമുയര്‍ത്തിയ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

മധ്യനിര

സംയുക്ത ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി, പാകിസ്താന്‍ മുന്‍ നായകന്‍ ഇന്‍സിമാമുള്‍ ഹഖ്, യൂനിസ് ഖാന്‍ എന്നിവരുമുണ്ട്. ഇലവനെ നയിക്കുക ഇന്ത്യയുയെ മുന്‍ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്.

DHONI KOHLI

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു കോലി. 16 കളിയില്‍ നിന്നും 61.83 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 742 റണ്‍സാണ്. ഇന്‍സിക്കും മികച്ച റെക്കോര്‍ഡാണ് ടൂര്‍ണമെന്റിലേത്. പാക് ടീമിനായി 15 മല്‍സരങ്ങളില്‍ നിന്നും 59.19 ശരാശരിയില്‍ 591 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

മറ്റൊരു മുന്‍ പാക് ക്യാപ്റ്റന്‍ യൂനിസ് 14 മല്‍സരങ്ങളിലായി നേടിയത് 546 റണ്‍സാണ്. 49.63 ശരാശരിയിലാണിത്. ധോണിയും ഏഷ്യാ കപ്പിലെ ഹീറോയാണ്. 19 മല്‍സരങ്ങളാണ് അദ്ദേഹത്തിനു കളിക്കാന്‍ സാധിച്ചത്. 64.80 ശരാശരിയില്‍ 648 റണ്‍സും അടിച്ചെടുത്തു.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാരായി സംയുക്ത ഇലവന്റെ ഭാഗമായത് പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷുഐബ് മാലിക്കും നിലവില്‍ ടീം ഇന്ത്യയുടെ ഭാഗമായ രവീന്ദ്ര ജഡേജയും മുന്‍ താരം ഇര്‍ഫാന്‍ പഠാനുമാണ്. 17 മല്‍സരങ്ങളിലാണ് മാലിക്ക് പാക് ജഴ്‌സിയണിഞ്ഞത്. 65.50 ശരാശരിയില്‍ 786 റണ്‍സ് നേടിയ അദ്ദേഹം 4.25 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ജഡേജയാവട്ടെ 20 മല്‍സരങ്ങളില്‍ നിന്നും 182 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 4.34 ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇര്‍ഫാന്‍ 12 മല്‍സരങ്ങളാണ് ഏഷ്യാ കപ്പില്‍ കളിച്ചത്. 104 റണ്‍സെടുത്ത അദ്ദേഹം 22 വിക്കറ്റുകളും പോക്കറ്റിലാക്കി.

ബൗളിങ് നിര

ഇന്ത്യ- പാക് സംയുക്ത ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മുന്‍ പാക് താരം സഈദ് അജ്മലാണ്. പേസറാവട്ടെ മുന്‍ പാക് ഇതിഹാസം വസീം അക്രവുമാണ്. ഏഷ്യാ കപ്പില്‍ പാക് ടീമിനായി അജ്മല്‍ കളിച്ചത് 12 മല്‍സരങ്ങളാണ്. 4.2 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റിുകളും പിഴുതു. സ്വിങ് കിങായ അക്രം 12 മല്‍സരങ്ങളില്‍ നിന്നായി 3.22 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ കൊയ്തത് 18 വിക്കറ്റുകളാണ്.

Story first published: Thursday, August 14, 2025, 17:19 [IST]
Other articles published on Aug 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+