For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: അന്നു കപ്പടിച്ചു, ഇത്തവണ ടീമില്‍ പോലും കാണില്ല!! 4 പേര്‍ ആരൊക്കെ?

നിലവിലെ ചാംപ്യന്മാരെന്ന തലയെടുപ്പുമായി വീണ്ടുമൊരു ഏഷ്യാ കപ്പിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. 2023ല്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയിറങ്ങുക. പക്ഷെ കഴിഞ്ഞ എഡിഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ചെറിയൊരു വ്യത്യാസമുണ്ട്. 2023ല ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലായിരുന്നെങ്കില്‍ ഇത്തവണത്തേത് ടി20 ഫോര്‍മാറ്റിലാണ്.

360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു കീഴിലാവും ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയിറങ്ങുന്നത് ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 2023ലെ അവസാന എഡിഷനില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ സംഘത്തിലുള്ള ചില താരങ്ങളെ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കാണാനാവില്ല. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

ROHIT SHARMA

രോഹിത് ശര്‍മ

ആദ്യത്തെയാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരിക്കും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടീം കിരീടം ചൂടിയത് അദ്ദേഹത്തിനു കീഴിലായിരുന്നു. ശ്രീലങ്കയെ നാണംകെടുത്തിയാണ് 2023ല്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ മുത്തമിട്ടത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് വിജയത്തിനു ശേഷം രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ കാരണത്താലാണ് ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ അദ്ദേഹത്തിന്റെ സാധ്യമില്ലാതെ പോയത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ രോഹിത് മല്‍സരരംഗത്തുള്ളൂ. ടി20ക്കൊപ്പം ടെസ്റ്റും അദ്ദേഹം ഈ വര്‍ഷം മതിയാക്കിയിരുന്നു.

വിരാട് കോലി

ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. രോഹിത് ശര്‍മയെലെ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലിനു പിന്നാലെ അദ്ദേഹവും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. അതിനാലാണ് ഈ ഏഷ്യാ കപ്പില്‍ കോലിയില്ലാതെ പോയത്.

കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. 59 ബോളില്‍ 76 റണ്‍സ് നേടിയ കോലി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. ഈ വര്‍ഷ മേയില്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമേ കളിക്കുന്നുള്ളൂ.

രവീന്ദ്ര ജഡേജ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയുടെ സാന്നിധ്യവും ഇത്തവണത്തെ ഏഷ്യാ കപ്പില്‍ കാണില്ല. ടി20 ലോകകപ്പിലെ കിരീട വിജയത്തിനു ശേഷം ഈ ഫോര്‍മാറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.

RAVINDRA JADEJA

ടി20 മതിയാക്കിയെങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ജഡ്ഡു കളി തുടരുകയാണ്. ഏറ്റവും അവസാനം ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു 2-2ന്റെ വീരോചിത സമനില നേടിത്തരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു.

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ മറ്റു മൂന്നു കളിക്കാരെയും പോലെ ടി20യില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ദേശീയ ടീമിന്റെ ഭാഗമല്ല. അതിനാല്‍ വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഒരു ഫോര്‍മാറ്റിലും ഇഷാന്‍ ദേശീയ ടീമിന്റെ ഭാഗമല്ല. ദേശീയ ടീമിന്റെ ഭാഗമായവരെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിബന്ധന ലംഘിച്ചതു മുതല്‍ ബിസിസിഐക്കു അദ്ദേഹത്തോടു അത്ര പ്രിയമില്ല. ഈ കാരണത്താല്‍ തന്നെയാണ് ഇഷാനെ ഇപ്പോള്‍ മുഴുവന്‍ ഫോര്‍മാറ്റുകളിലും മാറ്റി നിര്‍ത്തിയിട്ടുള്ളത്.

Story first published: Monday, August 11, 2025, 11:40 [IST]
Other articles published on Aug 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+