For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ശ്രേയസ് തെറിക്കാന്‍ കാരണം രോഹിത്!! നിര്‍ണായക റോള്‍, സംഭവമിങ്ങനെ

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ തഴയപ്പെട്ടതിനെതിരേ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സമീപകാലത്തു വിവിധ ടീമുകള്‍ക്കൊപ്പം കളിച്ച എല്ലാ ഫോര്‍മാറ്റുകളിലും തകര്‍പ്പന്‍ കളി കെട്ടഴിച്ചിട്ടും ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല. ബാക്കപ്പ് കളിക്കാരുടെ ലിസ്റ്റില്‍ പോലും ശ്രേയസ് ഇടം നേടിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ അതില്‍ ശ്രേയസിനും നിര്‍ണായക റോളുണ്ടായിരുന്നു. ഏഷ്യാ കപ്പിലും അദ്ദേഹത്തിനു സ്ഥാനം ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. ശ്രേയസ് ഈ തരത്തില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും നിര്‍ണായക റോളുണ്ട്. അതു എങ്ങനെയെന്നറിയാം.

ROHIT SHARMA

രോഹിത്തിന്റെ അഭാവം

ഇന്ത്യയുടെ ഏഷ്യാ കപ്പ് നായകസ്ഥാനത്തു രോഹിത് ശര്‍മ ആയിരുന്നെങ്കില്‍ ശ്രേയസ് അയ്യര്‍ക്കു ഒരു പക്ഷെ ഈ തരത്തില്‍ അവഗണന നേരിടേണ്ടി വരില്ലായിരുന്നു. കാരണം ശ്രേയസിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള നാായകനാണ് ഹിറ്റ്മാന്‍. ഏറ്റവും അവസാനമായി ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രേയസ് ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള പ്രധാന കാരണക്കാരന്‍ രോഹിത് മാത്രമാണ്.

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കവെ ശ്രേയസ് ടീമില്‍ വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു മുഖ്യ കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും. പക്ഷെ രോഹിത്ത് ഇവരുടെ അഭിപ്രായത്തോടു യോജിക്കാന്‍ തയ്യാറായില്ല. ശ്രേയസ് നിര്‍ബന്ധമായും തന്റെ ടീമില്‍ വേണമെന്ന ആവശ്യത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കകുയായിന്നു.

ഇതോടെയാണ് ശ്രേയസിനെ ഉള്‍പ്പെടുത്താന്‍ അഗാര്‍ക്കറും ഗംഭീറും നിര്‍ബന്ധിതരായി മാറി. രോഹിത്തിന്റെ ഈ തീരുമാനമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. ഇപ്പോള്‍ ഏഷ്യാ കപ്പ് ടീം സെലക്ഷനില്‍ നായകസ്ഥാനത്തു രോഹിത് ഇല്ലാതെ പോയതോടെ അഗാര്‍ക്കറിനും ഗംഭീറിനും കാര്യങ്ങള്‍ എളുപ്പമായി.

ശ്രേയസ് തങ്ങളുടെ ടീമില്‍ വേണ്ടെന്നു വളരെ ഏകപക്ഷീയായി തീരുമാനിക്കാന്‍ ഇവര്‍ക്കു സാധിക്കുകയും ചെയ്തു. രോഹിത് നല്‍കിയതു പോലെയൊരു പിന്തുണ നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവില്‍ നിന്നും ശ്രേയസിനു ലഭിച്ചതുമില്ല.

SHREYAS IYER

കിടിലന്‍ ഫോമില്‍

കരിയര്‍ ബെസ്റ്റ് ഫോമിലാണ് ശ്രേയസ് അയ്യര്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നു നിസംശയം പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടുമായി ഈ വര്‍ഷമാദ്യം നടന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് മിന്നിച്ചിരുന്നു. 59, 44, 78 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

അതിനു ശേഷം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ശ്രേയസ്. 48.6 ശരാശരിയില്‍ 79.41 സ്‌ട്രൈക്ക് റേറ്റില്‍ 243 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. തുടര്‍ന്ന്് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ജഴ്‌സിയിലാണ് ശ്രേയസിനെ കണ്ടത്.

ടീമിന്റെ പുതിയ നായകനായെത്തിയ അദ്ദേഹം അവിടെയും കസറി. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ തിളങ്ങാന്‍ ശ്രേയസിനു സാധിക്കുകയും ചെയ്തു. 50.33 ശരാശരിയില്‍ 175.07 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 604 റണ്‍സാണ്. നീണ്ട ഇടവേളയ്ക്കു ശേഷം പഞ്ചാബിനെ ഫൈനലിലെത്തിക്കുന്നതിലും ശ്രേസനിനു നിര്‍ണായക റോളുണ്ടായിരുന്നു.

Story first published: Wednesday, August 20, 2025, 9:16 [IST]
Other articles published on Aug 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+