For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: 'തിരുമ്പി വന്തിട്ടേന്ന് സൊല്ല്'!! ഇതാ റിയല്‍ റിങ്കു, അടിയോടടി; ഇന്ത്യന്‍ 11ല്‍ എത്തുമോ??

ഏഷ്യാ കപ്പില്‍ വെറും വാട്ടര്‍ബോയ് ഒതുങ്ങാന്‍ തയ്യാറല്ലെന്നും ഇന്ത്യന്‍ 11ല്‍ ഉറപ്പായും സ്ഥാനമര്‍ഹിക്കുന്നുവെന്നും ഇടിവെട്ട് സെഞ്ച്വറിയോടെ തെളിയിച്ചിരിക്കുകയാണ് ഫിനിഷര്‍ റിങ്കു സിങ്. യുപി ടി20 ലീഗിലാണ് മീററ്റ് മാര്‍വെറിക്‌സ് ടീമിനു വേണ്ടി മാജിക്കല്‍ ഇന്നിങ്‌സുമായി അദ്ദേഹം ഹീറോയായി മാറിയത്. സമീപകാലത്തെ ശരാശരി പ്രകടനങ്ങളുടെ പേരില്‍ തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള റിങ്കുവിന്റെ മറുപടി കൂടിയാണ് കഴിഞ്ഞ മല്‍സരത്തില്‍ കണ്ടത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിക്കുമോയെന്ന കാര്യം സംശയത്തിലായിരുന്നു. അതിനിടെയാണ് റിങ്കു തീപ്പൊരി സെഞ്ച്വറിയോടെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ പ്രകടനം ഏഷ്യാ കപ്പിലും തനിക്കു സ്ഥാനം നേടിത്തരുമെന്ന ആത്മവിശ്വാസത്തിലായിരിക്കും അദ്ദേഹം.

RINKU SINGH

ഹീറോയായി റിങ്കു

യുപി ടി20 ലീഗില്‍ റിങ്കു സിങ് ഹീറോയായി മാറിയപ്പോള്‍ ഗൊരഖ്പൂര്‍ ലയണ്‍,ിനെതിരായ കളിയിലാണ് മീററ്റ് മാര്‍വെറിക്‌സ് ആവേശോജ്വല വിജയം സ്വന്തമാക്കിയത്. 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടന്ന മീററ്റ് ടീം എട്ടോവറില്‍ നാലു വിക്കറ്റിനു 38 റണ്‍സെന്നവ നിലയില്‍ വലിയ പരാജയഭീതിയില്‍ നില്‍ക്കവെയാണ് റിങ്കൂ ക്രീസിലെത്തിയത്. പിന്നീട് തകര്‍പ്പന്‍ ഇന്നിങ്‌സുമായി അദ്ദേഹം കളി മാറ്റുകയായിരുന്നു.

വെറും 48 ബോളില്‍ റിങ്കു പുറത്താവാതെ വാരിക്കൂട്ടിയത് 108 റണ്‍സാണ്. എട്ടു കൂറ്റന്‍ സിക്‌സറും ഏഴു ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെടും. ഇതോടെ മീററ്റ് ടീം ആറു വിക്കറ്റിനു എതിരാളികളുടെ കഥ കഴിക്കുകയും ചെയ്തു. ഈ കളിയിലെ ഇന്നിങ്‌സ് റിങ്കുവിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

കാരണം കരിയറിലെ മോശം സമയത്തിലൂടെ കടന്നുപോകവെയാണ് മാച്ച് വിന്നിങ് പ്രകടനവുമായി അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അവസാനമായി കളിച്ച 11 ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ റിങ്കുവിനു നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.

അതുകൊണ്ടു തന്നെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതിനെ പലരും ചോദ്യവും ചെയ്തിരുന്നു. പക്ഷെ സെലക്ടര്‍മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുന്ന പ്രകടനമാണ് റിങ്കു ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്.

RINKU SINGH

റിങ്കുവിനു സുവര്‍ണാവസരം

അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ റിങ്കു സിങിനു ലഭിക്കുന്ന സുവര്‍ണാവസരം തന്നെയായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചിരുന്നില്ല. ടീം സെലക്ഷനില്‍ റിങ്കു സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.

2026ലെ ടി20 ലോകകപ്പിലും ഇത്തരമൊരു തിരിച്ചടി നേരിടാന്‍ അദ്ദേഹം ആഗ്രഹിക്കില്ലെന്നുറപ്പാണ്. ഏഷ്യാ കപ്പില്‍ ലഭിക്കുന്ന അവസരം പരമാവധി മുതലാക്കാനായാല്‍ റിങ്കുവിനു ലോകകപ്പിലും തന്റെ ടിക്കറ്റുറപ്പിക്കാന്‍ കഴിയും.

വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടി20യില്‍ നിന്നും വിരമിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ടി20ല്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ റിങ്കുവിനു സാധിച്ചേക്കും.

അതേസമയം, 27 കാരനായ റിങ്കുവിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ ഇന്ത്യക്കു വേണ്ടി 33 ടി20കളും രണ്ടു ഏകദിനങ്ങളും ഇതിനകം കളിച്ചു കഴിഞ്ഞു. ടി20യില്‍ 42 ശരാശരിയില്‍ 161.07 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 546 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

Story first published: Friday, August 22, 2025, 10:33 [IST]
Other articles published on Aug 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+