Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഇവരെന്തിന് ടീമില്‍? ടിക്കറ്റ് ഭാഗ്യം കൊണ്ടു മാത്രം, ഒരാള്‍ ഗംഭീറിന്റെ ഫേവറിറ്റ്!

ഏഷ്യാ കപ്പിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീമിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്. ടീമില്‍ ഉറപ്പായും സ്ഥാനമര്‍ഹിച്ചിരുന്ന ചിലര്‍ തഴയപ്പെട്ടതും അര്‍ഹതയില്ലാതെ മറ്റു ചിലര്‍ കയറിക്കൂടിയതുമാണ് ഇതിനു വഴിയൊരുക്കിയത്.

മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനൊടുവിലാണ് ഇന്ത്യയുടെ ടി20 സ്‌ക്വാഡിനെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നിലവിലെ ചാംപ്യന്മാര്‍ കൂടിയ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും യുഎഇയിലേക്കു പറക്കുക. ഗ്രൂപ്പ് എയിലാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്ഥാനം.

അടുത്ത മാസം 10നു ആതിഥേയരായ യുഎഇക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. 14നു ചിരവൈരികളായ പാകിസ്താനുമായും ഇന്ത്യ കൊമ്പുകോര്‍ക്കും. ഭാഗ്യം കൊണ്ടു മാത്രം ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

SHIVAM DUBE

ശിവം ദുബെ

വെടിക്കെട്ട് ബാറ്ററും മീഡിയം പേസ് ഓള്‍റൗണ്ടറുമായ ശിവം ദുബെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഭേദപ്പെട്ട ചില പ്രകടനങ്ങള്‍ ദുബെ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനു ശേഷം അദ്ദേഹത്തിനു പറയത്തക്ക മികച്ച ഇന്നിങ്‌സുകളൊന്നും കളിക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഐപിഎല്ലിലടക്കം ദുബെ ഫ്‌ളോപ്പായി മാറി. പേസ്, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേയെല്ലാം അദ്ദേഹം പതറിയിരുന്നു. താരത്തിന്റെ ബാറ്റിങ് ടെക്‌നിക്കിലെ കുറവുകള്‍ ഐപിഎല്ലിലൂടെ ശരിക്കും തുറന്നു കാണിക്കപ്പെടുകയും ചെയ്തു. ഈ തരത്തില്‍ മോശം ഫോമിലുള്ള ദുബെയെ ഏഷ്യാ കപ്പ് ടീമിലേക്കു എങ്ങനെ പരിഗണിച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലൊന്നും അദ്ദേഹത്തില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിക്കാറില്ല. ഇപ്പോള്‍ ബാറ്റിങിലും പതറവെ ദുബെയെ ഏഷ്യാ കപ്പില്‍ കളിപ്പിക്കുകയാണെങ്കില്‍ പണി കിട്ടിയേക്കും. നേരത്തേ സ്പിന്നര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ചിരുന്ന താരം കഴിഞ്ഞ ഐപിഎല്ലില്‍ അവര്‍ക്കെതിരേയും പതറി.

ഹര്‍ഷിത് റാണ

വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് ഭാഗ്യം കൊണ്ടു ഇന്ത്യന്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു കോള്‍ ലഭിച്ച അടുത്തയാള്‍. കോച്ച് ഗൗതം ഗംഭീറിന്റെ ഫേവറിറ്റ് ലിസ്റ്റിലുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ ഐപിഎല്ലില്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം നിരാശാജനകമായ പ്രകടനമാണ് ഹര്‍ഷിത് കാഴ്ചവച്ചത്. വിക്കറ്റെടുക്കാന്‍ പാടുപെട്ട അദ്ദേഹം 10ന് മുകളില്‍ ഇക്കോണമി റേറ്റില്‍ റണ്‍സും വാരിക്കോരി നല്‍കി.

സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിക്കുന്നയാളല്ല ഹര്‍ഷിത്തെന്നു നിസംശയം പറയാം. ഗംഭീറിനെ പിന്തുണ തന്നെയായിരിക്കാം അദ്ദേഹത്തിനു ടീമിലേക്കു വഴിയൊരുക്കിയത്. ഹര്‍ഷിത്തിനേക്കാള്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചയാളാണ് ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ പ്രസിദ്ധ് കൃഷ്ണ. പക്ഷെ ബാക്കപ്പ് ലിസ്റ്റിലാണ് അദ്ദേഹം ഇടം നേടിയത്.

RINKU SINGH

റിങ്കു സിങ്

ഒരു സമയത്തു ടി20യില്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെട്ട റിങ്കു സിങാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. റിങ്കുവിന്റെ കഴിവില്‍ ആര്‍ക്കും സംശയം കാണില്ല. പക്ഷെ ഇപ്പോള്‍ കരിയറിലെ ഏറ്റവും മോശം ഫോമില്‍ നില്‍ക്കുകയാണ് അദ്ദേഹം.

ഇന്ത്യക്കു വേണ്ടി അവസാനായി കളിച്ച ആറു ടി20കളിലും ബാറ്റിളില്‍ കാര്യമായ സംഭാവന നല്‍കാന്‍ റിങ്കുവിനായിട്ടില്ല. മാത്രമല്ല ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും അദ്ദേഹം നനഞ്ഞ പടക്കമായി മാറി.

ഒരുപക്ഷെ മികച്ച മറ്റു ഫിനിഷര്‍മാരുടെ അഭാവമാവാം റിങ്കുവിനെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താല്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ എന്നിവര്‍ ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ശേഷിയുള്ളവരാണ്.

Story first published: Wednesday, August 20, 2025, 11:32 [IST]
Other articles published on Aug 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+