Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: 'മുറിവേറ്റ' പാക് പടയെ പേടിക്കണോ? ഈ വീക്ക്‌നെസുകള്‍ മുതലാക്കൂ, ജയമുറപ്പ്!!

ദുബായ്: ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ എല്‍ ക്ലാസിക്കോ തൊട്ടരികെ. ഞായറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു ത്രില്ലര്‍. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ പാക് പടയെ ഏഴു വിക്കറ്റിനു നാണംകെടുത്തിയ ഇന്ത്യ സൂപ്പര്‍ ഫോറിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

മറുഭാഗത്ത് ആദ്യ കളിയിലെ തോല്‍വിക്കും പിന്നാലെയുണ്ടായ ഹസ്തദാന വിവാദത്തിനും ഇന്ത്യയോടു കണക്കുതീക്കാനൊരുങ്ങുകയാണ് പാക് പട. അതുകൊണ്ടു തന്നെ ആദ്യ കളിയെ അപേക്ഷിച്ച് തീപാറുന്ന പോരാട്ടം തന്നെ സൂപ്പര്‍ ഫോറില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ചില വലിയ വീക്ക്‌നെസുകള്‍ പാക് ടീമിനുണ്ട്. ഇവ മുതലാക്കിയാല്‍ ഇന്ത്യക്കു ഒരിക്കല്‍ക്കൂടി ജയമാവര്‍ത്തിക്കാം. ഇവ എന്തൊക്കെയെന്നു നോക്കാം.

SAIM AYUB

ആദ്യത്തെ ദൗര്‍ബല്യം

പാകിസ്താന്‍ ടീമിന്റെ ആദ്യത്തെ ദൗര്‍ബല്യം അവരുടെ ഓപ്പണിങ് തന്നെയാണ്. പ്രത്യേകിച്ചും പാക് ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറിയേക്കുമെന്നൂ ചൂണ്ടിക്കാണിക്കപ്പെടുന്ന ഓള്‍റൗണ്ടര്‍ കൂടിയായ സയീം അയൂബിന്റെ പരിതാപകരമായ ഫോമാണ്. കരിയറിലെ
ഏറ്റവും മോശം ഫോമിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്നു പോവുന്നത്.

ഈ ടൂര്‍ണമെന്റിലെ മൂന്നു മല്‍സരങ്ങളടക്കം തുടരെ നാലു ടി20കളില്‍ ഡെക്കാക്കായ സയീം മാനസികമായി ആകെ തകര്‍ന്നിരിക്കുമെന്നുറപ്പാണ്. ഇതു മുതലാക്കാന്‍ അടുത്ത മാച്ചില്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിയുന്നതും വേഗത്തില്‍ സയീമിനെ മടക്കിയാല്‍ പാക് ടീമിനു മേല്‍ മേധാവിത്വം നേടാന്‍ ഇന്ത്യക്കു കഴിയും.

സ്പിന്നര്‍മാരാണ് സയീമിന്റെ ദൗര്‍ബല്യമെന്നു കണക്കുകള്‍ പറയുന്നു. 27 മാച്ചുകളിലായി സ്പിന്നര്‍മാര്‍ക്കെതിരേ 19.6 എന്ന മോശം ശരാശരിയില്‍ വെറും 274 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

14 തവണ സ്പിന്നര്‍മാര്‍ക്കു സയീം വിക്കറ്റും സമ്മാനിച്ചു. ഡോട്ട് ബോള്‍ ശതമാനം 39ഉം ആണ്. അതിനാല്‍ അടുത്ത മാച്ചില്‍ തുടക്കത്തില്‍ തന്നെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരെ കൊണ്ടുവന്ന് താരത്തെ കുടുക്കാന്‍ ഇന്ത്യ ശ്രമിക്കുകയും വേണം.

രണ്ടാമത്തെ ദൗര്‍ബല്യം

പാകിസ്താന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിന്റെ മോശം ഫോമാണ് ഇന്ത്യക്കു മുതലാക്കാവുന്ന അടുത്ത വീക്ക്‌നെസ്. ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹത്തിനു ഈ ടൂര്‍ണമെന്റില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായിട്ടില്ല. 74 ടി20കളിലായി 71 വിക്കറ്റെടുത്ത ഏറെ സീനിയറായ ബൗളറാണ് നവാസ്.

ഈ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങില്‍ രണ്ടിലും അദ്ദേഹത്തിനു വിക്കറ്റുകളെടുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. കൂടാതെ റണ്‍സും ഒരുപാട് വഴങ്ങി. അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ നവാസിനെതിരേ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്നതിനൊപ്പം വിക്കറ്റ് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ഇന്ത്യക്കെതിരേ നാലു ടി20കളില്‍ നിന്നു ആറു വിക്കറ്റെടുത്ത ബൗളറാണ് നവാസ്. എന്നാല്‍ ഇപ്പോള്‍ മോശം ഫോമിലായതിനാല്‍ അദ്ദേഹത്തെ കളിയില്‍ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും.

SALMAN AGHA

മൂന്നാമത്തെ ദൗര്‍ബല്യം

പാകിസ്താന്റെ മൂന്നാമത്തെ വീക്ക്‌നെസ് അവരുടെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ നിറം മങ്ങിയ പ്രകടനമാണ്. ഈ ഏഷ്യാ കപ്പില്‍ ബാറ്ററെന്ന നിലയില്‍ ടീമിനായി മികച്ച ഒരിന്നിങ്‌സ് പോലും കളിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഒമാനുമായുള്ള ആദ്യ കളിയില്‍ ഡെക്കുമായാണ് ആഗ തുടങ്ങിയത്.

ഇന്ത്യക്കെതിരേ 12 ബോൡ മൂന്നു റണ്‍സ് മാത്രമേ നേടിയുള്ളൂ. യുഎഇക്കെതിരേ 27 ബോൡ 20 റണ്‍സും നേടി മടങ്ങി. അവസാന മാച്ചില്‍ ഫോം വീണ്ടെടുക്കുന്നതിന്റെ നേരിയ സൂചനകലാണ് ആഗ നല്‍കിയത്.

പക്ഷെ സൂപ്പര്‍ ഫോറില്‍ പാക് ക്യാപ്റ്റനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിക്കരുത്. കാരണം ക്രീസില്‍ കുടുതല്‍ സമയം നിന്നാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. ആഗയെ പെട്ടെന്നു മടക്കിയാല്‍ പാക് മധ്യനിരയുടെ നട്ടെല്ലൊടിക്കാന്‍ ഇന്ത്യക്കു സാധിക്കും.

Story first published: Friday, September 19, 2025, 12:31 [IST]
Other articles published on Sep 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+