Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: അഫ്ഗാനെ മുക്കി!! അടുത്തത് ഇന്ത്യ? ഈ പാക് പട രണ്ടും കല്‍പ്പിച്ച് തന്നെ

ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അഫ്ഗാനിസ്താന്‍. ഇന്ത്യയും അഫ്ഗാനും തമ്മിലായിരിക്കും ഇത്തവണ ഫൈനലെന്നു പല മുന്‍ താരങ്ങളും ഇതിനകം പ്രവചനവും നടത്തിക്കഴിഞ്ഞു. എന്നാല്‍ തങ്ങളെ പൂര്‍ണമായി തള്ളിക്കളയാന്‍ വരട്ടെയെന്നും കിരീടമുയര്‍ത്താനുള്ള ശേഷി ഇപ്പോഴുമുണ്ടെന്നും ഇന്ത്യയടക്കമുള്ള എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ ടീം.

യുഎഇയില്‍ നടന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ കിരീടം ചൂടിയാണ് സല്‍മാന്‍ അലി ആഗയുടെ പാക് ടീം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയത്. ഫൈനലില്‍ അഫ്ഗാനിസ്താനെ നാണംകെടുത്തിയ അവര്‍ ഇന്ത്യക്കു ശക്തമായ മുന്നറിയിപ്പ് കൂടിയാണ് നല്‍കിയത്. അടുത്ത ഞായറാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് എല്‍ ക്ലാസിക്കോ ദുബായില്‍ നടക്കാനിരിക്കുന്നത്.

PAKISTAN

അഫ്ഗാന്റെ പൊടിപോലുമില്ല

പാകിസ്താനെ തുരത്തി സൂപ്പര്‍ താരം റാഷിദ് ഖാന്റെ അഫ്ഗാനിസ്താന്‍ ടീം ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ചാംപ്യന്മാരാവുമെന്നായിരുന്നു എല്ലാവരുമുറപ്പിച്ചത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. സല്‍ മാന്‍ ആഗയുടെ പാക് പട അഫ്ഗാനെ നാണംകെടുത്തി ഏഷ്യാ കപ്പിനുള്ള പടയൊരുക്കം പൂര്‍ത്തിയാക്കുകയായിരുന്നു. 75 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ഫൈനലില്‍ പാക് ടീം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ എട്ടു വിക്കറ്റിനു 141 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയപ്പോള്‍ അഫ്ഗാന്‍ വളരെ അനായാസം കളി ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പാക് നിരയില്‍ ഒരാളെ പോലും 30 റണ്‍സ് തികയ്ക്കാന്‍ അഫ്ഗാന്‍ ബൗളിങ് നിര അനുവദിച്ചില്ല. ഫഖര്‍ സമാന്‍ (27), മുഹമ്മദ് നവാസ് (25), ക്യാപ്റ്റന്‍ ആഗ (24) എന്നിവര്‍ മാത്രമേ 20ന് മുകളില്‍ നേടിയുള്ളൂ.

പക്ഷെ റണ്‍ചേസില്‍ അഫ്ഗാന്‍ ടീം ചീട്ടുകൊട്ടാരം കണ്ടക്കെ തകര്‍ന്നടിഞ്ഞു. 20 ഓവര്‍ പോലും ക്രീസില്‍ പിടിച്ചുനില്‍ക്കാന് അവര്‍ക്കായില്ല. 15.5 ഓവറില്‍ വെറും 66 റണ്‍സിനു അഫ്ഗാന്‍ ടീം കൂടാരത്തില്‍ തിരിച്ചെത്തി. രണ്ടക്കത്തിലെത്തിയത് ക്യാപ്റ്റന്‍ റാഷിദ് (17), സെദിഖുല്ല അതെല്‍ (13) എന്നിവര്‍ മാത്രം. ബാക്കിയുള്ളവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി.

നേരത്തേ 25 റണ്‍സോടെ ബാറ്റിങില്‍ തിളങ്ങിയ ഇടംകൈന്‍ ബാറ്റും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ മുഹമ്മദ് നവാസാണ് പാക് ടീമിന്റെ അന്തകനായത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 4.8 ഇക്കോണമി റേറ്റില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ കടപുഴക്കി. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത അബ്രാര്‍ അഹമ്മദും സൂഫിയാന്‍ മുഖ്വീമും മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

നിരവധി ടി20 സ്‌പെഷ്യലിസ്റ്റുകളുള്‍പ്പെടുന്ന അഫ്ഗാന്‍ ടീമിനെതിരേ നേടിയ വമ്പന്‍ ജയം ഏഷ്യാ കപ്പിലും പാക് ടീമിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ചിരവൈരികളായ ഇന്ത്യക്കെതിരേ വിജയം കൊയ്യാനും ഇതു അവര്‍ക്കു വലിയ പ്രചോദനമാവും.

BABAR RIZWAN

പുതിയ ലുക്കില്‍ പാക് പട

സല്‍മാന്‍ ആഗയ്ക്കു കീഴില്‍ തികച്ചും പുതിയ ലുക്കിലുള്ള ഒരു യുവ ടീമിനെയാണ് ഏഷ്യാ കപ്പ് തിരിച്ചുപിടിക്കാന്‍ പാകിസ്താന്‍ ഇത്തവണ നിയോഗിച്ചത്. മുന്‍ ക്യാപ്റ്റന്‍മാരും ദീര്‍ഘകാലം ബാറ്റിങില്‍ ടീമിന്റെ നെടുംതൂണുകളുമായ സൂപ്പര്‍ ജോടികളായ ബാബര്‍ ആസമിനെയും മുഹമ്മദ് റിസ്വാനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കൂടാതെ യുവ പേസര്‍ നസീം ഷായും പാക് സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ടു. ടി20യില്‍ സമീപകാലത്തെ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് ഈ മൂന്നു പേരെയും ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. ഏഷ്യാ കപ്പില്‍ ഇനി അവരെ ഇതു എങ്ങനെയാവും ബാധിക്കുകയെന്നു പരിശോധിക്കാം.

Story first published: Monday, September 8, 2025, 12:52 [IST]
Other articles published on Sep 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+