Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഒന്നല്ല, ഇന്ത്യയെ രണ്ടു തവണ പാക് ടീം തീര്‍ക്കും!! റൗഫിന്റെ മുന്നറിയിപ്പ്

ഏഷ്യാ കപ്പില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണ്. അടുത്ത മാസം 14ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ പോര്.

ടൂര്‍ണമെന്റില്‍ മൂന്നു തവണ വരെ ഇരുടീമുകളും മുഖാമുഖം വരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിെലത്തിയാല്‍ സൂപ്പര്‍ ഫോറില്‍ വീണ്ടും ഇന്ത്യ- പാക് പോര് സംഭവിക്കും. അതിനു ശേഷം ഫൈനലിലും ഇരുടീമുകളും തമ്മിലുള്ള ത്രില്ലറിനു ക്രിക്കറ്റ് ലോകം സാക്ഷിയായേക്കും.

HARIS RAUF

ഇന്ത്യക്കു മുന്നറിയിപ്പ്

താരസമ്പത്തും സമീപകാലത്തെ മികച്ച പ്രകടനങ്ങളും കൊണ്ട് ഏഷ്യാ കപ്പിലെ കിരീട ഫേവറിറ്റുകശായി ടീം ഇന്ത്യ മാറിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പും ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ ശേഷമാണ് ഏഷ്യാ കപ്പ് നിലനിര്‍ത്താനെത്തുന്നത്.

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രമുള്‍പ്പെടെ പലരും ഇന്ത്യയെ കിരീട ഫേവറിറ്റുകളായി പ്രവചിച്ചു കഴിഞ്ഞു. പാക് ടീമിനെതിരേയും ജയം ഇന്ത്യക്കാവുമെന്നു അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് ടീമിലെ മുന്‍നിര ഫാസ്റ്റ് ബൗളറായ ഹാരിസ് റൗഫ് ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗ്രൗണ്ടില്‍ വച്ച് പരിശീലനത്തിനിടെ ആരാധകരില്‍ ചിലര്‍ ഇന്ത്യയുമായുള്ള സുപ്പര്‍ പോരാട്ടത്തെ കുറിച്ച് റൗഫിനോടു ചോദിക്കുകയായിരുന്നു. ദൈവം സഹായിച്ചാല്‍ രണ്ടിലും നമ്മള്‍ ജയിക്കുമൊന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയെ വീഴ്ത്തുമോ?

ഏഷ്യാ കപ്പില്‍ ഇന്ത്യയെ മറികടക്കണമെങ്കില്‍ പാകിസ്താന് ഇത്തവണ അദ്ഭുതങ്ങള്‍ തന്നെ കാണിക്കേണ്ടതായി വരും. കാരണം സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സംഘം കടലാസിലും കളിക്കളത്തിലും അത്രമേല്‍ ശക്തരാണ്. മറുഭാഗത്ത് പാക് ടീമാവട്ടെ അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

INDIA PAK MATCH

പുതിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയ്ക്കു കീഴിലാണ് പാക് ടീം ഏഷ്യാ കപ്പില്‍ ഇറങ്ങുക. ബാറ്റിങിലെ സൂപ്പര്‍ ജോടികളും മുന്‍ ക്യാപ്റ്റന്‍മാരുമായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും പാക് ടീമിന്റെ ഭാഗമല്ല. കൂടാതെ യുവ പേസര്‍ നസീം ഷായെയും തഴഞ്ഞിരിക്കുകയാണ്. ഫഖര്‍ സമാന്‍, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ് എന്നിവര്‍ മാത്രമാണ് പാക് ടീമില്‍ അനുഭവസമ്പത്തുള്ള കളിക്കാര്‍.

സമീപകാലത്തൊന്നും ഇന്ത്യക്കെതിരേ വിജയം കൊയ്യാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് പോരിലും പാക്പടയെ ഇന്ത്യ തുരത്തി. 2023ലെ ഏഷ്യാ കപ്പിലും (ഏകദിന ഫോര്‍മാറ്റ്) ഐസിസി ഏകദിന ലോകകപ്പിലും കൊമ്പുകോര്‍ത്തപ്പോഴും ജയം ഇന്ത്യക്കു തന്നെയായിരുന്നു.

Story first published: Monday, August 25, 2025, 9:34 [IST]
Other articles published on Aug 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+