For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഒന്നു വിറച്ചു, പിന്നെ ഒമാനെ തരിപ്പണമാക്കി പാക് പട!! ഇന്ത്യക്കെതിരേ റെഡി

ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെതിരേ കൂറ്റന്‍ വിജയവുമായി ഇന്ത്യക്കെിരായ എല്‍ ക്ലാസിക്കോയ്ക്കു തങ്ങള്‍ തയ്യാറാണെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍. ഗ്രൂപ്പ് എ മല്‍സരത്തില്‍ ബാറ്റിങില്‍ ചെറുതായൊന്നു പതറിയെങ്കിലും ബൗളിങില്‍ പാക് പട ശരിക്കും മിന്നിക്കുക തന്നെ ചെയ്തു. സ്പിന്‍ ബൗളിങ് കരുത്തില്‍ 93 റണ്‍സിന്റെ ആധികാരിക വിജയമാണ് സല്‍മാന്‍ ആഗയുടെ പാക് ടീം സ്വന്തമാക്കിയത്.

161 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയല്യക്ഷ്യമാണ് ഒമാന് പാക് ടീം നല്‍കിയത്. റണ്‍ചേസില്‍ അവര്‍ പാക് പടയ്ക്കു വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. നാലു സ്പിന്നര്‍മാരെ അണിനിരത്തിയുള്ള പാക് ആക്രമണത്തില്‍ ഒമാന്‍ ചീട്ടുകാട്ടാരം കണക്കെ തകര്‍ന്നു.

16.4 ഓവറില്‍ വെറും 67 റണ്‍സിനു അവര്‍ കൂടാരംകയറുകയും ചെയ്തു. ഹമ്മാദ് മിര്‍സ (27), ആമിര്‍ കലീം (13), ഷക്കീല്‍ അഹമ്മദ് (10) എന്നിവരൊഴികെ മറ്റാരും ഒമാന്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കം കടന്നില്ല. പാകിസ്താനു വേണ്ടി സയീം അയൂബ്, സൂഫിയാന്‍ മുഖ്വീം, ഫഹീം അഷ്‌റഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

pakistan

രക്ഷകനായി ഹാരിസ്

മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസിന്റെ (66) ഫിഫ്റ്റിയാണ് ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 150 കടത്തിയത്. 43 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ സഹിബ്‌സദ ഫര്‍ഹാന്‍ (29), ഫഖര്‍ സമാന്‍ (23*) എന്നിവരാണ് പാക് നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍,

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ പാകിസ്താന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. രണ്ടാമത്തെ ബോൡ തന്നെ സയീം അയൂബിനെ (0) ഷാ ഫൈസല്‍ ബൗള്‍ഡാക്കി. തുടര്‍ന്നാണ് ഹാരിസിനെ മൂന്നാം നമ്പറിലേക്കു പാക് ടീം പ്രൊമോട്ട് ചെയ്തത്. രണ്ടാം വിക്കറ്റില്‍ ഫര്‍ഹാന്‍- ഹാരിസ് ജോടി 85 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി പാകിസ്താനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു.

ഈ ജോടി പാകിസ്താനെ വലിയ ടോട്ടലിലേക്കു നയിക്കവെയാണ് പാകിസ്താനു തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായത്. രണ്ടിന് 89ല്‍ നിന്നും അവര്‍ നാലിന് 102ലേക്കു വീണു. ഇതോടെ പാക് ടീം സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. എന്നാല്‍ ഫഖറും മുഹമ്മദ് നവാസും (19) ചേര്‍ന്ന്് ടീമിനെ ഏഴു വിക്കറ്റിനു 160 റണ്‍സെന്ന ടോട്ടലില്‍ എത്തിക്കുകയായിരുന്നു.

OMAN WICKET

ടോസിനു ശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാദ്യമായാണ് അന്താരാഷ്ട്ര ടി20യില്‍ പാകിസ്താനും ഒമാനും നേര്‍ക്കുനേര്‍ വന്നത്. ബാബര്‍ ബാബര്‍ ആസം, മുഹമ്മദ് എന്നീ സൂപ്പര്‍ താരങ്ങളെ തഴഞ്ഞ് തീര്‍ത്തും പുതിയ ലുക്കിലുള്ള ടീമായാണ് പാകിസ്താന്‍ ഏഷ്യ പിടിക്കാനെത്തിയത്. യുവ ഫാസ്റ്റ് ബൗളര്‍ നസീം ഷായും ടീമിന്റെ ഭാഗമല്ല. മോശം ഫോം കാരണമാണ് മൂന്നു പേരെയും പാക് ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത്

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.

ഒമാന്‍- ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, ഹസ്‌നൈന്‍ ഷാ, മുഹമ്മദ് നദീം, സിക്രിയ ഇസ്ലാം, സുഫിയാന്‍ മെഹ്മൂദ്, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ.

Story first published: Friday, September 12, 2025, 16:24 [IST]
Other articles published on Sep 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+