ദുബായ്: ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേദിയൊരുങ്ങി. സെമി ഫൈനലിനു തുല്യമായ സൂപ്പര്‍ ഓവറിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിനു തകര്‍ത്താണ് പാക് പട ഫൈനലിലേക്കു കുതിച്ചത്.
ഞായാറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാക് കിരീടപ്പോര്. ഇതു മൂന്നാം തവണയാണ് ടൂര്‍ണമെന്റില്‍ ഇരുടീമും മുഖാമുഖം വരുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റിനും ഇന്ത്യ വിജയം കൊയ്യുകയായിരുന്നു.

ബംഗ്ലാദേശിനു 136 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാക് ടീം നല്‍കി. പക്ഷെ പാക് ബൗളിങ് ആക്രമണത്തിനു മുന്നില്‍ ബംഗ്ലാ ബാറ്റിങ് നിര കടപുഴകി. ഒമ്പതു വിക്കറ്റിനു 124 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. ഷമീം ഹൊസെ്‌നൊഴികെ (30) മറ്റാരും ബംഗ്ലാ നിരയില്‍ 20 പോലും തികച്ചില്ല. മൂന്നു വീതം വിക്കറ്റുകളെടുത്ത പേസ് ജോടികളായ ഷഹീന്‍ അഫ്രീഡിയും ഹാരിസ് റൗഫും ചേര്‍ന്നണ് ബംഗ്ലാ ബാറ്റിങിന്റെ നടുവൊടിച്ചത്. സയീം അയുബ് രണ്ടു വിക്കറ്റും നേടി.
രക്ഷകരായി ഹാരിസും നവാസും
സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം ഉജ്ജ്വല ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് പാകിസ്താനെതിരേയും ഇതു ആവര്‍ത്തിക്കുന്നതാണ് കണ്ടത്, ഒരു സമയ്ത്തു പാക് ടോട്ടല്‍ 100 പോലും കടക്കുമോയെന്ന കാര്യം സംശയമായിരുന്നു. 14 ഓവറില്‍ ആറു വിക്കറ്റിനു 71ലേക്കു കൂപ്പുകുത്തിയ അവരെ രക്ഷിച്ചത് ലോവര്‍ ഓര്‍ഡറില്‍ വിക്കറ്റ്കീപ്പര്‍ മുഹമ്മദ് ഹാരിസും ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസുമാണ്.
23 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറടക്കം 31 റണ്‍സെടുത്ത ഹാരിസാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. നവാസ് 15 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 25 റണ്‍സും നേടി പുറത്തായി. പാക് നിരയില്‍ മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല.
സയീം അയൂബ് ടൂര്‍ണമെന്റിലെ തന്റെ നാലാം ഡെക്ക് കുറിച്ചപ്പോള്‍ സാഹിബ്‌സദ ഫര്‍ഹാന്‍ (4), ഫഖര്‍ സമാന്‍ (13), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (19), ഹുസൈന്‍ തലത്ത് (3) എന്നിവരൊന്നും കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല. ഷഹീന്‍ അഫ്രീഡി 19 റണ്‍സുമായി ഒരിക്കല്‍ ബാറ്റിങിളില്‍ ടീമിനു വിലപ്പെട്ട സംഭാവന നല്‍കി.
പാക് ടീമിന്റെ തുടക്കം തകച്ചയോടെയായിരുന്നു. നാലാമത്തെ ബോളില്‍ തന്നെ ഇന്ത്യക്കെതിരേ ഫിഫ്റ്റിയോടെ ടോപ്‌സ്‌കോററായ ഫര്‍ഹാനെ അവര്‍ക്കു നഷ്ടമായി. രണ്ടാമത്തെ ബോളില്‍ സയീമും മടങ്ങിയതോടെ പാക് ടീം രണ്ടിനു അഞ്ചിലേക്കു വീണു. ഫഖര്‍, തലത്ത്, ആഗ എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ മടങ്ങിയതോടെ പാകിസ്താന്‍ അഞ്ചിനു 49ലേക്കു കൂപ്പുകുത്തി.
തുടര്‍ന്നായിരുന്നു ഷഹീന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ്് അവരെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 13 ബോളില്‍ രണ്ടു സിക്‌സറുകളക്കം 19 റണ്‍സോടെ അദ്ദേഹം സാന്നിധ്യമറിയിച്ചു. ഷഹീന്‍ മടങ്ങിയ ശേഷം ഏഴാം വിക്കറ്റില്‍ ഹാരിസ്-നവാസ് ജോടി 38 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ പാക് ടോട്ടല്‍ 100 കടക്കുകയായിരുന്നു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ മെഹ്ദി ഹസന്‍, റിഷാഹ് ഹൊസെയ്ന്‍ രണ്ടു വീതം വിക്കറ്റുകള്‍ വീതം നേടി.
ടോസിനു ശേഷം ബംഗ്ലാദേശിന്റെ താല്‍ക്കാലിക നായകന്‍ ജാക്കര്‍ അലി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കു കാരണം ഇന്ത്യയുമായുള്ള കഴിഞ്ഞ മല്‍സരം നഷ്ടമായ ബംഗ്ലാദേശിന്റെ സ്ഥിരം ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിനു ഈ കളിയിലും പുറത്തിരിക്കേണ്ടി വന്നു. മൂന്നു മാറ്റങ്ങളോടെയാണ് ബംഗ്ലാ ടീം ഈ കളിയില്‍ ഇറങ്ങിയത്. മറുഭാഗത്ത് പാകിസ്താന്‍ അതേ ടീമിനെ നിലനിര്‍ത്തി.
വിജയത്തോടെയാണ് ഏഷ്യാ കപ്പില്‍ പാകിസ്താന്‍ തുടങ്ങിയത്. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ ഒമാനെ 93 റണ്‍സിനു അവര്‍ തകര്‍ത്തുവിട്ടു. എന്നാല്‍ ഇന്ത്യക്കെതിരേ പാക് ടീമിനു അടിതെറ്റി. പൊരുതാന്‍ പോലുമാവാതെ ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്.
മൂന്നാമത്തെയും അവസാനത്തെയുംഗ ഗ്രൂപ്പ് മല്‍സരത്തില്‍ യുഎഇയെ 41 റണ്‍സിനു തുരത്തി പാക് ടീം വിജയവഴിയില്‍ തിരിച്ചെത്തി. അതോടൊപ്പം സൂപ്പര്‍ ഫോറിലേക്കും അവര്‍ യോഗ്യത നേടി. ഇന്ത്യയാണ് സൂപ്പര്‍ ഫോറില്‍ ഒരിക്കല്‍ക്കൂടി പാകിസ്താനെ കാത്തിരുന്നത്. വീണ്ടും ഇന്ത്യക്കു മുന്നില്‍ അവര്‍ മുട്ടുമടക്കി.
ബാറ്റിങ് നിര ക്ലിക്കായെങ്കിലും ബൗളര്‍മാര്‍ കളി മറന്നപ്പോള്‍ ഇത്തവണ തോല്‍വി ആറു വിക്കറ്റിനായിരുന്നു. ഏറെ നിര്‍ണായകമായ അടുത്ത സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി പാക് ടീം ഫൈനല്‍ പ്രതീക്ഷകളും കാക്കുകയായിരുന്നു.
അതേസമയം, ടൂര്‍ണമെന്റിലെ കടുപ്പമേറിയ ഗ്രൂപ്പായ ബിയില്‍ ശ്രീലങ്കയ്ക്കു പിന്നില്‍ രണ്ടാംസ്ഥാത്തു ഫിനിഷ് ചെയ്താണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടിയത്. ആദ്യ കളിയില്‍ ഹോങ്കോങിനെ ഏഴു വിക്കറ്റിനു അവര്‍ തകര്‍ത്തുവിട്ടു പക്ഷെ രണ്ടാം റൗണ്ടില്‍ ശ്രീലങ്കയോടു അവര്‍ നിരുപാധികം കീഴടങ്ങി. ആറു വിക്കറ്റിന്റെ ജയമാണ് ലങ്ക ആഘോഷിച്ചത്.
അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ അഫ്ഗാനിസ്താനെ ത്രില്ലറില്‍ എട്ടു റണ്‍സിനു വീഴ്ത്തി ബംഗ്ലാ ടീം സൂപ്പര്‍ ഫോറില്‍ കടക്കുകയും ചെയ്തു ആദ്യ കളിയില്‍ ശ്രീലങ്കയെ ഞ്ചെട്ടിച്ചാണ് അവര്‍ തുടങ്ങിയത്. നാലു വിക്കറ്റിനായിരുന്നു ജയം. പക്ഷെ ഇന്ത്യയോടു ബംഗ്ലാദേശിന്‍െ അടവ് വിലപ്പോയില്ല. 41 റണ്‍സിനു അവരെ ഇന്ത്യ തീര്‍ക്കുകയായിരുന്നു.
പ്ലെയിങ് 11
ബംഗ്ലാദേശ്: സെയ്ഫ് ഹസന്‍, പര്‍വേസ് ഹൊസൈന്‍ എമോന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂറുല്‍ ഹസന്‍, മഹേദി ഹസന്‍, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാകിബ്, മുസ്തഫിസുര്‍ റഹ്മാന്‍.
പാകിസ്താന്‍- സാഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.