Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോടു നാണംകെട്ടു, എന്നിട്ടും പാക് താരം ചെയ്തത് കണ്ടോ? പണികൊടുത്തത് ബുംറയ്ക്ക്!! സംഭവമിങ്ങനെ

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിക്കു പിന്നാലെ സോഷ്യ മീഡിയയിലെ ഒരു പോസ്റ്റിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് പാക് യുവ ഒാപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യയോടു പാക് ടീം ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ കളിയില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു.

40 റണ്‍സാണ് കളിയില്‍ ഫര്‍ഹാന്‍ സ്‌കോര്‍ ചെയ്തത്. 44 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടിരുന്നു. ഈ കൡയില്‍ നിന്നുള്ള ഒരു വീഡിയോ സ്വന്തം ടിക്ക്‌ടോക്ക് അക്കൗണ്ടില്‍ പങ്കു വച്ചതിന്റെപേരിസാണ് പാക് താരം പുലിവാല്‍ പിടിച്ചത്. സംഭമെന്താണെന്നു നോക്കാം.

FARHAN

ഫര്‍ഹാന്‍ ചെയ്തതെന്ത്?

ഇന്ത്യക്കെതിരായ മല്‍സരത്തിലെ കനത്ത തോല്‍വിയെ കുറിച്ചോ, ഹസ്തദാന വിവാദത്തെ കുറിച്ചോയൊന്നും പരാമര്‍ശിക്കാതെയാണ് പാകിസ്താന്‍ ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്റെ വീഡിയോ. കളിയില്‍ താരം നേടിയ മൂന്നു സിക്‌സറുകളില്‍ രണ്ടും സ്റ്റാര്‍ പേസറും ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളുമായ ജസ്പ്രീത് ബുംറയ്്‌ക്കെതിരേയായിരുന്നു,

ബുംറയ്‌ക്കെതിരേയുള്ള തന്റെ രണ്ടു സിക്‌സറുകളുടെ വീഡിയോയാണ് ഫര്‍ഹാന്‍ ടിക്ക്‌ടോക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ടീമിന്റെ തോല്‍വിക്കിടയിലും ബുംറയ്‌ക്കെതിരായ സ്വന്തം സിക്‌സറുകള്‍ ഈ തരത്തില്‍ പൊക്കിയടിക്കാന്‍ നാണമില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.

ഈ വീഡിയോ ഇന്ത്യന്‍ ഫാന്‍സിനെ ഞെട്ടിക്കുകയും ക്ഷുഭിതരാക്കുകയും ചെയ്തിട്ടുണ്ട്. പലരും രൂക്ഷവിമര്‍ശനവുമായി പാക് ഓപ്പണര്‍ക്കെതിരേ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാകിസ്താന്‍ ഫാന്‍സാവട്ടെ ഫര്‍ഹഗാനെ പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്,

സാഹിബ്‌സദ ഫര്‍ഹാന് നാണമില്ലേ? പാകിസ്താന്‍ ടീമിന്റെ വന്‍ പരാജത്തിനിടയിലും ജസപ്രീത് ബുംറയ്‌ക്കെതിരായ രണ്ടു സിക്‌സറുകളാണോ നിങ്ങള്‍ക്കു വലുത്? ഈ തരത്തില്‍ സ്വയം പ്രൊമോഷന്‍ നടത്തുന്നത് അല്‍പ്പത്തരാണ്.

ഇന്ത്യക്കെതിരേ പാകിസ്താനു വേണ്ടി ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് സാഹിബ്‌സദ ഫര്‍ഹാന്‍ കാഴ്ചവച്ചത്. വെറും 90.91 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതൊരിക്കലും ടി20ക്കു യോജിച്ചതുമില്ല. മാത്രമല്ല ഓപ്പണറായിട്ടാണ് ഫര്‍ഹാന്‍ ഈ തരത്തിലൊരു ദയനീയ ഇന്നിങ്‌സ് കളിച്ചത്. അതിനിടെ ഈ തരത്തില്‍ തന്റെ രണ്ടു സിക്‌റുകള്‍ പങ്കുവയ്ക്കാന്‍ ലജ്ജയില്ലേ? എന്നിങ്ങനെ പോവുന്നു ഇന്ത്യന്‍ ആരാധക പ്രതികരണങ്ങള്‍.

അതേസമയം, പാകിസ്താന്റെ ഫാന്‍സാവട്ടെ ഫര്‍ഹാന്‍ പങ്കുവച്ച വീഡിയോയ്ക്കു താഴെ അഭിനന്ദിച്ചു കൊണ്ടാണ് കമന്റുകൡട്ടത്. ജസ്പ്രീത് ബുംറയ്‌ക്കെതിരേ രണ്ടു സിക്‌സറുകളടിച്ച ആദ്യത്തെ പാകിസ്താനിയാണ് സാഹിബ്‌സദ ഫര്‍ഹാന്‍. നിങ്ങളിതു അര്‍ഹിക്കുന്നു, മാന്‍ (man).

നമ്മുടെ കളിക്കാരുടെ മാനസികാവസ്ഥ ഇങ്ങനെയായിരിക്കം. ഇന്ത്യക്കെതിരേ, പ്രത്യകിച്ചും ലോകത്തില്‍ നിലവിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ജസ്പ്രീത് ബുംറയ്‌ക്കെതിരായ ഈ തരത്തിലുള്ള അപൂര്‍നേട്ടങ്ങള്‍ നമ്മള്‍ ആഘോഷിക്കുകയാണ്ടത്- എന്നിങ്ങനെയായിരുന്നു പാകിസ്താന്‍ ആരാധകരുടെ കമന്റുകള്‍.

FARHAN

ഫര്‍ഹാന്റെ പോരാട്ടം വിഫലം

ഇന്ത്യക്കെതിരേ ആദ്യം ബാറ്റിങെടുത്ത ശേഷം ക്രീസിന്റെ മറുവശത്തു ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോള്‍ പാകിസ്താന്റെ മാനം കാത്തത് സാഹിബ്‌സദ ഫര്‍ഹാനാണ്. ക്രീസില്‍ നങ്കൂരമിട്ടു കളിച്ച അദ്ദേഹം ഏഴാമനായി 17ാം ഓവറിലാണ് പുറത്തായത്. ഫര്‍ഹാന്റെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ പാകിസ്താന്‍ 100 റണ്‍സ് പോലും തികയ്ക്കില്ലെന്നുറപ്പാണ്.

ഇന്ത്യക്കെതുരേ ഫര്‍ഹാന്റെ കന്നി അന്താരാഷ്ട്ര മല്‍സരം കൂടിയായിരുന്നു ഇത്. പാക് ടീമിനെ വിജയിപ്പിക്കാനായില്ലെങ്കിലും കളിയില്‍ നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായി കാണാം.

Story first published: Tuesday, September 16, 2025, 12:36 [IST]
Other articles published on Sep 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+