Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ടീമിന് എപ്പോഴും 'പണി തന്നത്' ആ താരം!! വിരമിച്ചതോടെ ഇനി ജയിക്കും, ആരെന്നു പറഞ്ഞ് മിസ്ബ

ദുബായ്: ഇന്ത്യക്കെതിരേയുള്ള ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പാകിസ്താനു ഇത്തവണ വിജയസാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ മിസ്ബാഹുല്‍ ഹഖ്. ഇതിന്റെ കാരണവും അദ്ദേഹം തുറന്നു പറഞ്ഞു. ക്രിക്കറ്റ് വിത്ത് ഫാബി ബട്ടെന്ന യൂട്യൂബ് ചാനലില്‍ മല്‍സരത്തെ കുറിച്ച് നിരീക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ആധികാരിക വിജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയും പാകിസ്താനും ഇന്നു ദുബായില്‍ രണ്ടാമങ്കത്തിനു ഇറങ്ങുക. ഇന്ത്യ ആദ്യ കളിയില്‍ യുഎഇയെ ഒമ്പതു വിക്കറ്റിനു തകര്‍ത്തെറിയുകയായിരുന്നു. പാകിസ്താനാവട്ടെ ഒമാനെ 93 റണ്‍സിനാണ് ആദ്യ അങ്കത്തില്‍ തീര്‍ത്തത്.

VIRAT KOHLI

വിരാട് കോലിയുടെ അഭാവം

ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ അഭാവമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന് വിജയപ്രതീക്ഷ നല്‍കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മിസ്ബാഹുല്‍ ഹഖ്. കോലിയുടെ വിരമിക്കലിനു ശേഷം ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്ന ആദ്യത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്.

പാകിസ്താനു തീര്‍ച്ചയായും ഇന്നത്തെ മല്‍സരത്തില്‍ വിജയം പിടിച്ചെടുക്കാനുള്ള അവസരമുണ്ട്. ഇന്ത്യക്കു തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുകയും മികച്ചൊരു തുടക്കം ലഭിക്കാതിരിക്കുകയും ചെയ്താല്‍ പാക് ടീമിനു സന്തോഷിക്കാം. കാരണം വിരാട് കോലി ഇത്തവണ ഇന്ത്യന്‍ സംഘത്തിലില്ല.

അവരുടെ ബാറ്റിങ് ലൈനപ്പും വ്യത്യസ്തമാണ്. പാകിസ്താന്‍ ടീമില്‍ ഇപ്പോഴുള്ള ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അധികം കളിക്കുകയും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ പാകിസ്താന്‍ ബൗളര്‍മാര്‍ക്കു ഇതു നല്ലൊരു അവസരം തന്നെയായിരിക്കും.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിങ്ങള്‍ക്കു മുന്നിലൊരു ഗ്യാപ്പ് സൃഷ്ടിക്കാനായാല്‍ ഉറപ്പായും വിജയസാധ്യതയുണ്ട്. പക്ഷെ പാകിസ്താനു നല്ലൊരു തുടക്കം ആവശ്യമാണെന്നതാണ് ഏറ്റവും പ്രധാനമെന്നും മിസ്ബാഹ് വ്യക്തമാക്കി.

കോലി മാത്രമല്ല, മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയും വിരമിച്ച ശേഷം ഇന്ത്യ ആദ്യമായാണ് പാകിസ്താനുമായി അങ്കം കുറിക്കുന്നത്. രണ്ടു പേരുമില്ലാതെ സമീപകാലത്തൊന്നും പാക് ടീമുമായി ഒരു ഫോര്‍മാറ്റിലും ഇന്ത്യ കൊമ്പുകോര്‍ത്തിട്ടില്ല.

ഈ വര്‍ഷമാദ്യം യുഎഇയില്‍ വച്ച് ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യയും പാകിസ്താവും അവസാനമായി ഏറ്റുമുട്ടിയത്. അന്നു ടീമിനെ നയിച്ചത് രോഹിത്തായിരുന്നു. മൂന്നാം നമ്പറില്‍ കോലിയുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പില്‍ പാക് പടയെ ത്രില്ലറില്‍ ഇന്ത്യ വീഴ്ത്തിയപ്പോഴും രോക്കോയുടെ സാന്നിധ്യമുണ്ടായിരുന്നു.

ROHIT KOHLI

രോക്കോയുടെ വിരമിക്കല്‍

സൗത്താഫ്രിക്കയെ വീഴ്ത്തി കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതിനു പിന്നാലെയാണ് രോഹിത് ശര്‍മയും വിരാട് കോലിയും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇരുവര്‍ത്തുനൊപ്പം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടി20 മതിയാക്കിയിരുന്നു.

രോക്കോയുടെ അഭാവം ടി20യില്‍ ഇന്ത്യയെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് അതിനു ശേഷമുള്ള ടി20 പരമ്പരകളിലെ പ്രകടനം തെളിയിക്കുന്നത്. രണ്ടു പേരുമില്ലാതെ ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംണ്ട് എന്നിവര്‍ക്കെതിരേയെല്ലാം ടി20 പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. ഇവയിലെല്ലാം ഇന്ത്യ വിജയം കൊയ്യുകയും ചെയ്തിരുന്നു. ആകെ 15 ടി20കളിലാണ് രോക്കോയില്ലാതെ ഇന്ത്യ ഇതിനകം കളിച്ചത്. ഇതില്‍ തോറ്റതു വെറും രണ്ടെണ്ണത്തില്‍ മാത്രം

അതേസമയം, പാകിസ്താനെതിരേ 11 ടി20 മല്‍സരങ്ങളിലാണ് കോലി കളിച്ചിട്ടുള്ളത്. 70.3 എന്ന അവിശ്വസനീയ ശരാശരിയില്‍ 397 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Sunday, September 14, 2025, 9:25 [IST]
Other articles published on Sep 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+