ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും നാണംകെട്ടിട്ടും പാകിസ്താന്‍ ഫാന്‍സിനു യാതൊരു കൂസലുമില്ല. ഞായാറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഇന്ത്യയോടു മുട്ടാന്‍ തങ്ങളുണ്ടാവുമെന്നും അന്നു കണക്കു ചോദിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഗ്രൂപ്പു ഘട്ടത്തില്‍ ഏഴു വിക്കറ്റിനാണ് പാക് പടയെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കെട്ടുകെട്ടിച്ചത്.
അതിനു ശേഷം സൂപ്പര്‍ ഫോറില്‍ വീണ്ടും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയുടെ ആധിപത്യം തന്നെയാണ് കണ്ടത്. ആറു വിക്കറ്റിനായിരുന്നു ബദ്ധവൈരികളെ സൂര്യകുമാര്‍ യാദവും സംഘവും കശാപ്പ് ചെയ്തത്.
ഇനി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തല്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഒരിക്കല്‍ക്കൂടി ഇരുടീമും മുഖാമുഖം വരുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. സൂപ്പര്‍ ഫോറിലെ ഇനിയുള്ള രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ പാക് ടീമിനു ഫൈനല്‍ പ്രതീക്ഷയുണ്ട്.

screenshot: urdu leaks
പാക് ഫാന്‍സിന്റെ മുന്നറിയിപ്പ്
ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലേറ്റ പരാജയത്തിനു ശേഷം സ്‌റ്റേഡിയത്തിനു പുറത്തു വച്ച് പാക് മാധ്യമങ്ങളോടു സംസാരിക്കവെയാണ് പാകിസ്താന്റെ ഫാന്‍സ് മുന്നിറിയിപ്പ് നല്‍തിയത്. ഇജാസ് വസീം ബക്രിയെന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ യൂട്യുബ് ചാനലിലെ വീഡിയോയിയാണ് പാക് ആരാധകരുടെ ഭീഷണി. കൂടതെ ഉര്‍ദു ലീക്ക്‌സെന്ന യൂട്യൂബ് ചാനലിലെ വീഡിയോയിലും പാക് ഫാന്‍സ് ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'പാകിസ്താന്‍ ടീം ആഗ്രഹിച്ചതു പോലെ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോറില്‍ കാര്യങ്ങള്‍ നടന്നില്ല. എങ്കിലും ഗ്രൂപ്പുഘട്ടത്തിലെ ആദ്യ മല്‍സരവുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഞങ്ങളുണ്ടാവും. ഈ രണ്ടു തോല്‍വികള്‍ക്കും ഞങ്ങള്‍ അന്നു മറുപടി നല്‍കാം'.
'ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ രണ്ടു തോല്‍വികളുടെ പേരില്‍ പാകിസ്താന്‍ട ടീമിനെ പൂര്‍ണമായി എഴുതിത്തള്ളാന്‍ വരട്ടെ. സൂപ്പര്‍ ഫോറില്‍ തോറ്റെങ്കിലു ഞങ്ങള്‍ നല്ല പ്രകടനമാണ് നടത്തിയത്. 20-30 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചേനെ. ഫഖര്‍ സമാനെതിരായ പുറത്താവല്‍ തീരുമാനം തെറ്റായിരുന്നു. ക്യാച്ചിന്റെ കാര്യത്തില്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം അര്‍ഹിച്ചിരുന്നു. ഇന്ത്യയുമായുള്ള ഫൈനലില്‍ പാക് ടീം തീര്‍ച്ചയായുമുണ്ടാവും. അന്നു പകരം വീട്ടുക തന്നെ ചെയ്യും'.
'സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിര പാകിസ്താന്‍ ടീം നല്ല പ്രകടനം തന്നെ കാഴ്ചവച്ചു. രണ്ടു ടീമുകളുടെയും ബൗളിങ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെയുമെല്ലാം ഞങ്ങളുടെ ബാറ്റര്‍മാര്‍ അടിച്ചുപറത്തി. ഇതു ബാറ്റിങ് പിച്ചായിരുന്നു. നന്നായി ബാറ്റ് ചെയ്തതു കൊണ്ട് കളിയില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ഫൈനലില്‍ പാകിസ്താനും ഇന്ത്യയും ഒരിക്കല്‍ക്കൂടി മുഖാമുഖം വരും. അന്നു ജയം പാക് ടീമിനു തന്നൊയായിരിക്കും'- എന്നിങ്ങനെയായിരുന്നു പാക് ആരാധകരുടെ പ്രതികരണങ്ങള്‍.

അഭിഷേകിലേറി ഇന്ത്യ
ദുബായില്‍ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് പാകിസ്താനെതിരേ ഇന്ത്യക്കു വിജയം സമ്മാനിച്ചത്. 172 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലാണ് പാക് ടീം ഇന്ത്യക്ക മുന്നില്‍ വച്ചത്. മുമ്പൊരിക്കലും 170 പ്ലസ് സ്‌കോര്‍ ഇന്ത്യ അവര്‍ക്കെതിരേ വിജയകരമായി ചേസ് ചെയ്ത് ജയിച്ചിട്ടുമില്ല.
എന്നാല്‍ ഇത്തവണ ഇന്ത്യ ചരിത്രം തിരുത്തിക്കുറിക്കുക തന്നെ ചെയ്തു. അഭിഷേകിന്റെ (74) തീപ്പൊരി ഇന്നിങ്‌സും ശുഭ്മന്‍ ഗില്ലിന്റെ (47) അഗ്രസീവ് ഇന്നിങ്‌സും ഇന്ത്യന്‍ വിജയത്തിനു അടിത്തറയിടുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ വെറും 9.5 ഓവറില്‍ ഗില്‍-അഭിഷേക് സഖ്യം 105 റണ്‍സ് വാരികൂട്ടിയപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയം ഉറപ്പിച്ചിരുന്നു.