Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയോടു മുട്ടാന്‍ ഇനി പാക് ടീമിനെ കൊണ്ടാവില്ല!! ഞെട്ടിച്ച് അക്രം, കാരണമറിയാം

ഏഷ്യാ കപ്പില്‍ ഗ്രൂപ്പുഘട്ടത്തിനു പിന്നാലെ സൂപ്പര്‍ ഫോറിലും ഇന്ത്യയോടു തകര്‍ന്നടിഞ്ഞതോടെ വലിയ നിരാശയിലും ദുഖത്തിലുമാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനോടു മുട്ടാനുള്ള കെല്‍പ്പ് പാകിസ്താനു ഇല്ലെന്നു അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഇന്ത്യയോടേറ്റ ആറു വിക്കറ്റിന്റെ തോല്‍വിക്കു ശേഷം സോണി ലിവിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അക്രം. 171 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് പാക് ടീം തോല്‍വിയിലേക്കു കൂപ്പുുകുത്തിയത്.

WASIM AKRAM

ഇതു കാണുക കടുപ്പം

ഇന്ത്യക്കെതിരേ പാകിസ്താന്‍ ടീമിന്റെ മല്‍സരങ്ങള്‍ കാണുകയെന്നതു ഇപ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വസീം അക്രം. ഇന്ത്യന്‍ ടീമിന്റെ ആഴം, പ്രതിഭ, സ്ഥിരത എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ പാക്
ടീം ഏറെ പിറകിലാണെന്നും ഇരുവര്‍ക്കുമിടയിലെ അന്തരം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞാന്‍ എന്റെ ഹൃദയം തുറന്നു തന്നെയാണ് ഇക്കാര്യം പറയുന്നത്, പാകിസ്താനെ ഇപ്പോള്‍ കാണുന്നത് വളരെ കടുപ്പമാണ്. ജയിക്കുന്നതും തോല്‍ക്കുന്നതും ഗെയിമിന്റെ ഭാഗമാണെന്നു ഒരു മുന്‍ ക്രിക്കറ്ററെന്ന നിലയില്‍ എനിക്കു മനസ്സിലാവും. പക്ഷെ കഴിഞ്ഞ നാല്-അഞ്ച് വര്‍ഷങ്ങളായി പാകിസ്താനെ ഇന്ത്യ എല്ലാ മേഖലയിലും തീര്‍ത്തും നിഷ്പ്രഭരാക്കി കൊണ്ടിരിക്കുകയാണ്.

ഒന്നോ, രണ്ടോ തവണയായി ഇന്ത്യക്കെതിരേ അവിടെയും ഇവിടെയുമായി ചില മല്‍സരങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ക്കു വിജയിക്കാനായത്. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് അവിസ്മരണീയ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ പ്രതിഭം, ആഴം തുടങ്ങിയവയെല്ലാം ഗംഭീരം തന്നെയാണ്.

ഒന്ന്- രണ്ട് ക്യാച്ചുകളെല്ലാം ഏതു മല്‍സരത്തിലും കൈവിട്ടേക്കാം. അതില്‍ വലിയ കുഴപ്പമൊന്നുമില്ല (പാകിസ്താനെതിരേ നാലു ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു). പക്ഷെ ആദ്യത്തെ 10 ഓവറില്‍ ഞങ്ങള്‍ 91 റണ്‍സെടുത്തിരുന്നു. എന്നിട്ടും 200 റണ്‍സ് നേടാന്‍ ടീമിനു കഴിയാതെ പോയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും അക്രം വ്യക്തമാക്കി.

PAKISTAN

പുറത്താവല്‍ അവിശ്വസനീയം

ഇന്ത്യക്കെതിരേ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിന്റെ അപ്രതീക്ഷിത പുറത്താവലില്‍ അവിശ്വസനീയതയും ഞെട്ടലും പ്രകടിപ്പിച്ചിരിക്കുകയാണ് വസീം അക്രം. ജസ്പ്രീത് ബുംറയെറിഞ്ഞ 19ാം ഓവറിലായിരുന്നു പാക് താരത്തിന്റെ കോമിക്കല്‍ റണ്ണൗട്ട്.

റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം സ്‌ട്രൈക്കറുടെ എന്‍ഡിലെത്തിയ നവാസ് ബാറ്റ് ക്രീസില്‍ കുത്താതെ അശ്രദ്ധയോടെ അല്‍പ്പം പിറകില്‍ നില്‍ക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നായകന്‍ സൂര്യകുമാര്‍ യാദവ് നേരിട്ടുള്ള ത്രോയില്‍ നവാസിനെ റണ്ണൗട്ടാക്കുകയും ചെയ്തു. നവാസും പാക് ടീമും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ നിമിഷമായിരുന്നു ഇത്.

പാക് ഡ്രസിങ് റൂമിലുള്ളവര്‍ അതു അവിശ്വസനീയതയോടെ കണ്ടുനിന്നപ്പോള്‍ കോച്ച് മൈക്ക് ഹെസന്റെ മുഖത്ത് രോഷവും നിരാശയും കാണാമായിരുന്നു. അക്രവും കടുത്ത ഞെട്ടലോടെയാണ് ഈ പുറത്താവലിനോടു പ്രതികരിച്ചത്. അവിശ്വസനീയം, എനിക്കു സത്യത്തില്‍ വാക്കുകളില്ല എന്നായിരുന്നു ഓണ്‍ എയറില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

Story first published: Monday, September 22, 2025, 17:43 [IST]
Other articles published on Sep 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+