For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിഷേകിനെ പേടിക്കേണ്ട!! പുറത്താക്കാനുള്ള വഴി ഞാന്‍ പറയാം; പാക് ടീമിനെ ഉപദേശിച്ച് മിസ്ബ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്നു രാത്രി ദുബായില്‍ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ പോരില്‍ പാകിസ്താന്‍ ടീം ഏറ്റവുമധികം ഭയപ്പെടുക ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ആവും. ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ ഭയമില്ലാത്ത അദ്ദേഹം പാക് ടീമിന്റെ ന്യൂബോള്‍ ആക്രമണത്തെ നിര്‍വീര്യമാക്കാനുള്ള സാധ്യതയും കൂടുതാണ്.

ടൂര്‍ണമെന്റില്‍ ഇത്തവണ ഫിഫ്റ്റികളൊന്നും നേടിയില്ലെങ്കിലും കളിച്ച മൂന്നു മല്‍സരങ്ങളിലും ഇംപാക്ടുണ്ടാക്കാന്‍ അഭിഷേകിനായിട്ടുണ്ട്. ഇതിനാല്‍ തന്നെ ഷഹീന്‍ അഫ്രീഡി നയിക്കുന്ന പാക് ന്യൂബോള്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നവും അഭിഷേകായിരിക്കും.

abhishek sharma

പക്ഷെ അദ്ദേഹത്തെക്കുറിച്ച് വലിയ ആശങ്ക വേണ്ടെന്നും പുറത്താക്കാനുള്ള വഴി താന്‍ പറയാമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്. പിടിവി സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് മുന്‍ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ അദ്ദേഹം പാക് ബൗളര്‍മാരുടെ സഹായത്തിനെത്തിയത്.

അഭിഷേക് പുതിയ രോഹിത്

ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയുടെ അഗ്രസീവ് ബാറ്റിങ് പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചതിയായി പറഞ്ഞ മിസ്ബാഹുല്‍ ഹഖ് വിക്കറ്റെടുക്കാനുള്ള വഴിയും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുമായി അദ്ദേഹം താരതമ്യവും ചെയ്തു.

അഭിഷേക് ശര്‍മ നല്‍കുന്ന അഗ്രസീവായിട്ടുള്ള തുടക്കങ്ങള്‍ ഇന്ത്യന്‍ ടീമിനെ വളരെ റിലാക്‌സാക്കി മാറ്റുന്നുണ്ട്. ടീമിലെ മറ്റു ബാറ്റര്‍മാരുടെ സമ്മര്‍ദ്ദം അവന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പേസ്, സ്പിന്നോ ഏതുമാവട്ടെ എല്ലാ തരത്തിലുമുള്ള ബൗളിങിനെതിരേ മിടുക്കനാണെന്നതാണ് അഭിഷേകിനെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം.

ഓഫ് സൈഡിലും, ഓണ്‍സൈഡിലും എല്ലായിടത്തും ഷോട്ടുകള്‍ കളിക്കാനും അവനു കഴിയും. ഏതു ഭാഗത്തേക്കും ബൗണ്ടറികളടിക്കാനുളള ശേഷി അഭിഷേകിനുണ്ടെന്നും പിടിവി സ്‌പോര്‍ട്‌സിന്റെ (PTV Sports) ഷോയില്‍ സംസാരക്കവെ മിസ്ബ വിലയിരുത്തി.

പാക്കിനെതിരേ അവന്‍ വേണ്ട!! സഞ്ജുവിനായി സൂര്യ ആ 'ത്യാഗം' ചെയ്യണം, ആവശ്യം ഗവാസ്‌കറുടേത്

അഭിഷേക് ശര്‍മയെ പുറത്താക്കാന്‍ നിങ്ങള്‍ ചാന്‍സെടുക്കേണ്ടതുണ്ട്. കുറച്ചു റണ്‍സ് നല്‍കാന്‍ ശ്രമിക്കാമെന്നതിനെ കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ (പാകിസ്താന്‍ ടീം) ട്രാപ്പിലാവുക തന്നെ ചെയ്‌തേക്കും.

അഭിഷകിന്റെ വിക്കറ്റെടുത്താല്‍ പ്രധാന ആയുധമായ അവനെ മടക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാക് ടീമിനു കഴിയും. രോഹിത് ശര്‍മയെ നിങ്ങള്‍ ഔട്ടാക്കുന്നതു പോലെയായിരിക്കും അത്. ആ തരത്തിലുള്ള ഇംപാക്ടാണ് അദ്ദേഹവുമുണ്ടാക്കിയിരുന്നത്. അതുകൊണ്ടു തന്നെ അഭിഷേകിനെ പുറത്താക്കുകയെന്നതു പാകിസ്താനു വളരെ പ്രധാനവുമാണെന്നും മിസ്ബ ചൂണ്ടിക്കാട്ടി.

abhishek sharma

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഭിഷേക് ശര്‍മയെ തുടക്കത്തില്‍ തന്നെ ഔട്ടാക്കണമെങ്കില്‍ പാകിസ്താന്‍ ബൗളര്‍മാര്‍ സ്റ്റംപുകള്‍ ലക്ഷ്യമിട്ട് ബൗള്‍ ചെയ്യണം. ഗുഡ് ലെങ്ത്തില്‍ അകത്തേക്കു വരുന്ന ബോളുകളെറിയാനാവണം ബൗളര്‍മാര്‍ ശ്രദ്ധിക്കേണ്ടത്. അഭിഷേകിനെ പുറത്താക്കാന്‍ ഈയൊരു വഴി മാത്രമേയുള്ളൂവെന്നും മിസ്ബ ഉപദേശിക്കുന്നു.

പാകിസ്താന്റെ പ്ലെയിങ് ഇലവനില്‍ ഒരു സുപ്രധാന മാറ്റവും അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുന്നതാവും. അതിനാല്‍ സയീം അയൂബിനെ പോലെയൊരു ഓഫ് സ്പിന്നറെ പാകിസ്താന്‍ കളിപ്പിക്കണം. അല്ലെങ്കില്‍ ഒരു ഓഫ് സ്പിന്നറെ പാക് ടീം ട്രൈ ചെയ്യണമെന്നും മിസ്ബ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് യുഎഇയുമായുള്ള ആദ്യ കളിയില്‍ 16 ബോളില്‍ 30 റണ്‍സോടെയാണ് തുടങ്ങിയത്. അടുത്ത മല്‍സത്തില്‍ പാകിസ്താനെതിരേ 13 ബോളില്‍ 31 റണ്‍സടിച്ച അദ്ദേഹം ഒമാനെതിരേ 15 ബോളില്‍ 38 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

Story first published: Sunday, September 21, 2025, 13:41 [IST]
Other articles published on Sep 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+