Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ബാബറും റിസ്വാനും നസീമും വേണ്ട, ഇന്ത്യയെ പാക് പട തീര്‍ക്കും!! മുന്നറിയിപ്പ്

യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോയ്ക്കു വേണ്ടിയാണ്. പതിവു പോലെ വീണ്ടും ഒരേ ഗ്രൂപ്പിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. സപ്തംബര്‍ 14നാണ് ഇന്ത്യ- പാക് ത്രില്ലര്‍.

സൂപ്പര്‍ താരങ്ങളായ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, നസീം ഷാ എന്നിവരൊന്നുമില്ലാതെ ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ബിഗ് ത്രീയുടെ അസാന്നിധ്യത്തോടെ പാക് പടയ്‌ക്കെതിരേ ഇന്ത്യയുടെ വിജയസാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

എന്നാല്‍ പാകിസ്താന്‍ ടീം ദുര്‍ബലരെന്നു കരുതി ആരും എഴുതിത്തള്ളേണ്ടെന്നും ടൂര്‍ണമെന്റില്‍ ഇന്ത്യയെ തകര്‍ത്തുവിടാനുള്ള ശേഷം തങ്ങള്‍ക്കുണ്ടന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പിസിബി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആക്വിബ് ജാവേദ്. ടീം പ്രഖ്യാപന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

INDIA-PAK MATCH

ഇന്ത്യയെ തോല്‍പ്പിക്കും

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താനുള്ള ശേഷി ഈ പാകിസ്താന്‍ ടീമിനുണ്ട്. നിങ്ങള്‍ക്കു ഇഷ്ടമായാലും ഇല്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം തന്നെയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടം. ഇതു എല്ലാ താരങ്ങള്‍ക്കുമറിയാം. ഞങ്ങളുടെ ടീമിനു ടൂര്‍ണമെന്റില്‍ ആരെയും പരാജയപ്പെടുത്താനുള്ള മിടുക്കുണ്ട്. ടീമിലെ എല്ലാവരും തയ്യാറായി ഇരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപകാലത്തു ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് പോരിന്റെ തീവ്രതയും വര്‍ധിച്ചിട്ടുണ്ട്. പാകിസ്താനെതിരായ കളിയില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നു ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം ലോക ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ (WCL) സെമി ഫൈനലുള്‍പ്പെടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രണ്ടു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. യുവരാജ് സിങ് നയിച്ച ഇന്ത്യന്‍ ടീമിലെ പല കളിക്കാരും പാകിസ്താനെതിരേ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഏഷ്യാ കപ്പിലും പാക് ടീമിനെതിരേ ഇന്ത്യ ഇതേ നിലപാട് തന്നെ സ്വീകരിക്കണമെന്നാണ് ഭാജിയും ആവശ്യപ്പെടുന്നത്.

ഇന്ത്യ-പാക് പോരാട്ടത്തില്‍ ഇരുടീമുകളിലെയും കളിക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നു ആക്വിബ് ജാവേദും സമ്മതിക്കുന്നു. തോല്‍ക്കുയാണെങ്കില്‍ ആ ടീം ക്രൂശിക്കപ്പെടുമെന്നും അദ്ദേഹത്തിനറിയാം. പക്ഷെ അതിന്റെ പേരില്‍ കളിക്കാരെ അമിത സമ്മര്‍ദ്ദത്തിലാക്കരുതെന്നാണ് ജാവേദ് ആവശ്യപ്പെടുന്നത്.

INDIA-PAK MATCH

ഇന്ത്യയും പാകിസ്താനുമിടയിലുള്ള ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് എല്ലാവവര്‍ക്കുമറിയാം. പക്ഷെ നമ്മള്‍ അവരെ അമിത സമ്മര്‍ദ്ദത്തിലേക്കു തള്ളിവിടാനും പാടില്ലെന്നും മുന്‍ പാക് പേസര്‍ കൂടിയായ ജാവേദ് പറയുന്നു. അതേസമയം, സമീപകാലത്തൊന്നും പാക് ടീമിനോടു തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലായിരിക്കും ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവും സംഘവുമിറങ്ങുക.

അവസാനത്തെ നാലു മല്‍സരങ്ങളിലും പാക് പടയെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. 2023ലെ ഏഷ്യാ കപ്പ്, 2023ലെ തന്നെ ഐസിസി ഏകദിന ലോകകപ്പ്, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ്, ഈ വല്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നിവയിലെല്ലാം പാക് ടീമിനെ ഇന്ത്യ കശാപ്പ് ചെയ്തിരുന്നു.

പാകിസ്താന്റെ ഏഷ്യാ കപ്പ് സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സാഹിബ്‌സദ ഫര്‍ഹാന്‍, സയീം അയൂബ്, സല്‍മാന് മിര്‍സ, ഷഹീന്‍ ഷാ അഫ്രീഡി, സൂഫിയാന്‍ മോക്വിം.

Story first published: Monday, August 18, 2025, 8:15 [IST]
Other articles published on Aug 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+