Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയെ വലച്ച് 3 ചോദ്യങ്ങള്‍!! ഉത്തരം കിട്ടുമോ? തലപുകച്ച് ഗംഭീറും സൂര്യയും

യുഎഇയില്‍ ഏഷ്യന്‍ ക്രിക്കറ്റ് പൂരത്തിനു കൊടിയേറാന്‍ ഇനി ബാക്കിയുള്ളത് ദിവസങ്ങള്‍ മാത്രം. അടുത്ത ചൊവ്വാഴ്ച അഫ്ഗാനിസ്താനും ഹോങ്കോങും തമ്മിലുള്ള പോരാട്ടത്തോടെ ടൂര്‍ണമെന്റിനു തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ആദ്യത്തെ അങ്കം തൊട്ടടുത്ത ദിവസം ആതിഥേയരായ യുഎഇയുമായിട്ടാണ്.

സൂര്യകുമാര്‍ യാദവിനു കീഴില്‍ ശക്തമായ ടീമുമായാണ് ഇന്ത്യ ഈയാഴ്ച യുഎഇയിലേക്കു പറക്കുക. ടി20 സ്‌പെഷ്യലിസ്റ്റുമാരുടെയും മാച്ച് വിന്നര്‍മാരുടെയും വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ട്. പക്ഷെ ടൂര്‍ണമെന്റിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്ലെയിങ് ഇലവനുമായി ബന്ധപ്പെട്ട് മൂന്നു തലവേദനകള്‍ ഇന്ത്യയെ വലയ്ക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

SANJU SAMSON

ഓപ്പണിങ് ജോടികള്‍

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഓപ്പണിങ് ജോടികള്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. മൂന്നു പേരാണ് ഈ റോളിനായി ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. വൈസ് ക്യാപ്റ്റന്‍ റോളില്‍ ടീമിലേക്കു മടങ്ങിയെത്തിയ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മ എന്നിവരാണിത്.

ഇവരില്‍ ഓപ്പണിങ് റോള്‍ ഉറപ്പിച്ചയാള്‍ അഭിഷേകാണെന്നു പറയേണ്ടി വരും. പക്ഷെ അദ്ദേഹത്തിന്റെ പങ്കാളിയായി ആരെയിറക്കും? വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലിന്റെ ടി20 പൊസിഷന്‍ ഓപ്പണിങാണ്. ദേശീയ ടീമിലും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയുമെല്ലാം അദ്ദേഹം ഈ റോളിലാണ് ബാറ്റ് വീശുന്നത്.

എന്നാല്‍ അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത് സഞ്ജുവാണ്. അദ്ദേത്തൈ ഈ റോളിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ഗൗതം ഗംഭീറിന്റെ നീക്കം വലിയ വിജയമായി മാറുകയും ചെയ്തു. മൂന്നു സെഞ്ച്വറികളടക്കം നേടി തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്.

ഇപ്പോള്‍ പുരോഗമിക്കുന്ന കെസിഎല്ലിലും ഓപ്പണറായി മിന്നിക്കുകയാണ് അദ്ദേഹം. അവസാമായി കളിച്ച നാലു മല്‍സസങ്ങളിലും ഒരു സെഞ്ച്വറിയടക്കം നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും സഞ്ജു കുറിച്ചിരുന്നു. ടോപ്പ് ത്രീയാണ് ടി20യില്‍ അദ്ദേഹത്തിന്റെ ബെസ്റ്റ് പൊസിഷന്‍. അതിനാല്‍ ഏഷ്യാ കപ്പില്‍ സഞ്ജുവിനു തന്നെ ഓപ്പണിങ് നല്‍കി ഗില്ലിനെ മൂന്നാം നമ്പറിലേക്കു മാറ്റണമോയെന്നതാണ് ഗംഭീറിന്റെ സംശയം.

ഫിനിഷിങ് റോള്‍

ഫിനിഷറുടെ റോള്‍ ആരെ പരീക്ഷിക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന അടുത്ത ചോദ്യം. റിങ്കു സിങ്, ശിവം ദുബെ, ജിതേഷ് ശര്‍മ തുടങ്ങിയ മൂന്നു പേരാണ് ഈ റോളില്‍ മല്‍സരരംഗത്തുള്ളത്. ഇതിലൊരാള്‍ മാത്രമേ ഇലവനില്‍ സ്ഥാനവും പ്രതീക്ഷിക്കേണ്ടതുള്ളൂ.

സമീപകാലത്തു ഇന്ത്യക്കായി ടി20യിലും കഴിഞ്ഞ ഐപിഎല്ലിലുമൊന്നും റിങ്കുവിന്റെ പ്രകടനം അത്ര ആശാവഹമല്ല. എന്നാള്‍ ഇപ്പോള്‍ നടക്കുന്ന യുപി ടി20 ലീഗിലൂടെ അദ്ദേഹം ഫോം വീണ്ടെടുത്തു കഴിഞ്ഞു. സെഞ്ച്വറിയടക്കം നേടിയ റിങ്കു ചില മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിരുന്നു.

ദുബെയാവട്ടെ ഐപിഎല്ലിലുള്‍പ്പെടെ സമീപകാലത്തൊന്നും അത്ര മികച്ച ഫോമിലല്ല കാണപ്പെടുന്നത്. എന്നാല്‍ ടി20യില്‍, പ്രത്യേകിച്ചും മധ്യഓവറുകളില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് തള്ളാനും കഴിയില്ല.

എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചാണ് ജിതേഷിന്റെ വരവ്. ഫിനിഷിങില്‍ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിരുന്നു.

KULDEEP YADAV

സ്പിന്‍ ഓപ്ഷന്‍

ഫസ്റ്റ് ചോയ്‌സ് സ്പിന്നറായി ആരെ കളിപ്പിക്കുമെന്നതാണ് മൂന്നാമത്തെ ചോദ്യം. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നീ രണ്ടു ലോകോത്തര സ്പിന്നര്‍മാര്‍ ഇപ്പോള്‍ ഇന്ത്യന്‍ നിരയിലുണ്ട്. രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കുകയെന്നതു അസാധ്യമായിരിക്കും.

സമീപകാലത്തു ദേശീയ ടീമിനായി കളിച്ചപ്പോഴെല്ലാം വലിയ വിക്കറ്റ് വേട്ട നടത്തിയിട്ടുള്ള ബൗളറാണ് വരുണ്‍. ഏതു തരത്തിലുള്ള വിക്കറ്റിലും ബൗള്‍ ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.

എന്നാല്‍ അനുഭവസമ്പത്തും വൈവിധ്യവും കുല്‍ദീപിനെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നു. വലിയ മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

Story first published: Tuesday, September 2, 2025, 12:54 [IST]
Other articles published on Sep 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+