Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സൂപ്പര്‍ 4ല്‍ ഒരു ടീമിനെ ഇന്ത്യ സൂക്ഷിക്കണം!! എത്ര കളി ജയിക്കും? പ്രവചിച്ച് എഐ

ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ യഥാര്‍ഥ ചാലഞ്ച് ഇനിയാണ് തുടങ്ങാനിരിക്കുന്നത്. സൂപ്പര്‍ ഫോറില്‍ കടുപ്പമേറിയ മൂന്നു മല്‍സരങ്ങളാണ് സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും കാത്തിരിക്കുന്നത്. ഇവയിലെല്ലാം ജയിച്ച് അടുത്ത ഞായറാഴ്ച (28) നടക്കാനിരിക്കുന്ന കലാശപ്പോരിനു തയ്യാറെടുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

നാളെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ചിരവൈരികളാ. പാകിസ്താനുമായിട്ടാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ അങ്കം. അതിനു ശേഷം ബുധനാഴ്ച ഇത വേദിയിലെ അടുത്ത സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. അവസാന മല്‍സരം വെള്ളിയാഴ്ച രാതിയില്‍ ദുബായില്‍ വച്ചു തന്നെ ശ്രീലങ്കയുമായിട്ടാണ്.

indian team

സൂപ്പര്‍ ഫോറിലെ മൂന്നു മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്കു സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാം. എന്നാല്‍ എല്ലാം ജയിക്കാനായിരിട്ടും ടീം ഇന്ത്യ ശ്രമിക്കുക. സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനൊയുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ (AI). ഇതേക്കുറിച്ചു നോക്കാം.

ഇന്ത്യയുടെ കരുത്തും സാധ്യതകളും

ഏഷ്യാ കപ്പില്‍ ഇത്തവണത്തെ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യ തന്നെയാണെന്നു നിസംശയം പറയാം. അതു ശരി വയ്ക്കുന്ന പ്രകടനമാണ് ടീം ഇതിനകം കാഴ്ചവച്ചിരിക്കുന്നത്. കാര്യമായ വീക്ക്‌നെസുളൊന്നുമില്ലാത്ത വളരെ ബാലന്‍സുള്ള ടീമണ് ഇന്ത്യക്കുള്ളത്. ബാറ്റിങും ബൗളിങുമെല്ലാം ഒരുപോലെ ശക്തമാണ്.

എട്ടാം നമ്പര്‍ വരെ നീളുന്ന ബാറ്റിങിലെ ആഴവും ലോകോത്തര ബൗളര്‍മാരുള്‍പ്പെടുന്ന ബൗളിങ് നിരയും സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുന്നു. സ്ഥിരതയാര്‍ന്ന പ്രകടനവും സൂപ്പര്‍ ഫോറിലെ ടീമുകളായ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ നേര്‍ക്കു നേര്‍ റെക്കോര്‍ഡുകളുമെല്ലാം ഇന്ത്യയെ വിജയസാധ്യതയില്‍ മുന്നിലെത്തിക്കുന്നു,

സൂപ്പര്‍ ഫോറില്‍ രണ്ടോ അല്ലെങ്കിലില്‍ മുഴുവന്‍ (3) മല്‍സരങ്ങളോ ജയിച്ച് ഇന്ത്യ ഫൈനലിലേക്കു കുതിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് എഐയുടെ പ്രവചനം. 70-75 ശതമാനം വരെയാണ് ഇന്ത്യയുടെ സാധ്യതയായി പ്രവചിച്ചിരിക്കുന്നത്. ഇതിനുള്ള കാരണങ്ങളായി നിരത്തുന്നത് ഗംഭീര ഫോം, ഗ്രൂപ്പു ഘട്ടത്തിലെ മികച്ച നെറ്റ് റണ്‍റേറ്റ്, ടീമിന്റെ ഡെപ്ത്ത് എന്നിവയാണ്.

ഇനി സൂപ്പര്‍ ഫോറിലെ മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യ ഒന്നില്‍ മാത്രം ജയിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്നു എഐയുടെ പ്രവചനത്തില്‍ പറയുന്നു. സൂപ്പര്‍ ഫോറിലെ മൂന്നു കളികളും തോറ്റ് ഫൈനലിലെത്താതെ ഇന്ത്യ പുറത്താവാനുള്ള സാധ്യത വളരെ കുറവാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് എഐ.

സൂക്ഷിക്കേണ്ടത് ഒരു ടീമിനെ

പാകിസ്താന്റെ സമീപകാല പ്രകടനങ്ങളും റെക്കോര്‍ഡുമെല്ലാം പരിശോധിക്കുമ്പോള്‍ സൂപ്പര്‍ ഫോറിലും ഇന്ത്യക്കു തന്നെയാണ് വിജയസാധ്യതയെന്നാണ് എഐ പ്രവചിച്ചിരിക്കുന്നത്. ബംഗ്ലാദേശും സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തില്ല. സമീപകാലത്തു ടി20യില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം അവരെ വളരെ ആധികാരികമായ പരാജയപ്പെടുത്താനും ഇന്ത്യക്കായിട്ടുണ്ട്.

SRILANKA

എന്നാല്‍ ശ്രീലങ്കയെ ഇന്ത്യ അല്‍പ്പം സൂക്ഷിക്കണമെന്നാണ് എഐയുടെ പ്രവചനത്തിലുള്ളത്. ശക്തമായ സ്പിന്‍ ലൈനപ്പുള്ള ലങ്കയ്ക്കു ദുബായിലെ പിച്ചുകളില്‍ ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കുമെന്നും എഐ മുന്നറിയിപ്പ് നല്‍കുന്നു.

പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ കാര്യമായ ബുദ്ധിമുട്ടില്ലാതെ ജയിച്ചു കയറിയാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഇന്ത്യയുടെ കുതിപ്പ് കാണാമെന്നും അതു എട്ടാമത്തെ ഏഷ്യാ കപ്പ് നേട്ടത്തില്‍ അവസാനിക്കുമെന്നും എഐ വിലയിരുത്തുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ജയിക്കാനുള്ള സാധ്യത 65-70 ശതമാനമെന്നും എഐ പ്രവചിച്ചു.

Story first published: Saturday, September 20, 2025, 10:00 [IST]
Other articles published on Sep 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+