Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സൂര്യയും സഞ്ജുവുമില്ല, ഇന്ത്യന്‍ തുറുപ്പുചീട്ട് 3 പേര്‍!! തിരഞ്ഞെടുത്ത് വീരു

ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനു അടുത്ത മാസം ഒമ്പതിനു യുഎഇയില്‍ തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാരായി മാറിയേക്കാവുന്ന മൂന്നു കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണയിറങ്ങുക.

ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനോടൊപ്പം യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സപ്തംബര്‍ 10നു യുഎഇയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം. എന്നാല്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് എല്‍ക്ലാസിക്കോ 14നാണ്.

ABHISHEK SHARMA

ഗെയിം ചേഞ്ചര്‍മാര്‍

ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിന്റെ ഗെയിം ചേഞ്ചര്‍മാരായി മാറിയേക്കുക ഏതൊക്കെ കളിക്കാരാവുമെന്നു വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാണിച്ചത്.

ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയെല്ലാം തഴഞ്ഞ അദ്ദേഹം മറ്റു മൂന്നു പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വെടിക്കെട്ട് ബാറ്ററും ലോക രണ്ടാം നമ്പര്‍ ടി20 താരവുമായ അഭിഷേക് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളവര്‍.

അഭിഷേക് ശര്‍മ നമ്മുടെ ഗെയിം ചേഞ്ചറായി മാറുമെന്നു ഞാന്‍ കരുതുന്നു. ജസ്പ്രീത് ബുംറ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ടീമിലെ ഗെയിം ചേഞ്ചറാണ്. മറ്റൊരാള്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. മിസ്റ്ററി ബൗളിങിലൂടെ അദ്ദേഹം ടീമിന്റെ ഗെയിം ചേഞ്ചറായി മാറും.

കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ വരുണിനായിരുന്നു. ടി20 ഫോര്‍മാറ്റിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം കഴിവ് കൊണ്ട് തനിച്ച് ഇന്ത്യയെ വിജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് ഇവരെന്നും സെവാഗ് വ്യക്തമാക്കി.

അതേസമയം, വലിയ പ്രതീക്ഷികളുമായാണ് സൂര്യ നയിക്കുന്ന ഇന്ത്യന്‍ ടി20 സംഘം യുഎഇയിലേക്കു പറക്കുക. നാട്ടിലും പുറത്തുമെല്ലാം ടി20യില്‍ സമീപകാലത്തു തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

VARUN SURYA

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനുശേഷം സൂര്യ സ്ഥിരം ക്യാപ്‌നായതോടെ ഒരു പരമ്പരയിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയെല്ലാം പരമ്പര വിജയങ്ങള്‍ കൊയ്യാന്‍ ഇന്ത്യക്കായിരുന്നു.

ഇന്ത്യക്കു കിരീടമുറപ്പ്

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം തീര്‍ച്ചയായും ഏഷ്യാ കപ്പുമായി മടങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് വീരേന്ദര്‍ സെവാഗ്. സൂര്യക്കു കീഴില്‍ നമ്മുടെ ടീം നല്ല കളി പുറത്തെടുക്കുമെന്നു എനിക്കുറപ്പാണ്. ഒരുപാട് ടി20കളില്‍ നമ്മള്‍ അദ്ദേഹത്തിനു കീഴില്‍ ഇതിനകം ജയിച്ചു കഴിഞ്ഞു. ഏഷ്യാ കപ്പും നമുക്കു തന്നെയാവുമെന്നും വീരു പറയുന്നു.

യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊന്നും ഏഷ്യാ കപ്പില്‍ ഇടം ലഭിക്കാതെ പോയെങ്കിലും അതു ഇന്ത്യയെ അത്ര ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നമ്മള്‍ ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളത് വളരെ ശക്തമായ ടീമിനെ തന്നെയാണ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി മികച്ച തയ്യാറെടുപ്പായിരിക്കും ഏഷ്യാ കപ്പ്. പുതിയ കളിക്കാരെ വിലയിരുത്താനും ലോകകപ്പില്‍ ആരൊക്കെയണ് വേണ്ടതെന്നു ഉറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും വീരു കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 28, 2025, 9:53 [IST]
Other articles published on Aug 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+