Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഓപ്പണറാവരുത്!! ഞാന്‍ സെലക്ടറെങ്കില്‍ എടുക്കില്ല; വീണ്ടും ഗവാസ്‌കര്‍, ഈ കാരണം

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെതിരേ മുന്‍ ക്യാപ്റ്റനും മുന്‍നിര ബാറ്ററുമായ കെ ശ്രീകാന്ത് രംഗത്ത്. ഓപ്പണറായി സഞ്ജുവിനെ കളിപ്പിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വലിയൊ രു വീക്ക്‌നെസ് സഞ്ജുവിനുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.

നാളെയാണ് (ചൊവ്വ) അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കുന്നത്. അഭിഷേക് ശര്‍മയും സഞ്ജുവും ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാക്കപ്പായി യശസ്വി ജയ്‌സ്വാളിനാവും നറുക്കു വീണേക്കുകയെന്നും സൂചനകളുണ്ട്.

SANJU SAMSON

സഞ്ജു ഓപ്പണ്‍ ചേയ്യേണ്ട

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം കോമ്പിനേഷനെ കുറിച്ച് നിരീക്ഷണം നടത്തവെയാണ് സഞ്ജു സാംസണിനെ ഓപ്പണറായി കളിപ്പിക്കരുതെന്ന വിചിത്രമായ ആവശ്യം കെ ശ്രീകാന്ത് ഉന്നയിച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ചീക്കിചീക്കയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്യമായല്ല, സഞ്ജുവിനെതിരേ ശ്രീകാന്ത് ഈ തരത്തില്‍ രംഗത്തു വരുന്നത്. നേരത്തേയും പല പരമ്പരകള്‍ക്കിടെയും സഞ്ജുവിന്റെ ചെറിയ പിഴവുകളെപ്പോലും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്്. ഇപ്പോള്‍ ഏഷ്യാ കപ്പിനു മുമ്പും മലയാളി താരത്തെ വെറുതെവിടാന്‍ ശ്രീകാന്തിനു ഭാവമില്ലെന്നതാണ് വ്യക്തമാവുന്നത്.

ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഷോര്‍ട്ട് ബോളിനെതിരേ കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ അദ്ദേഹം ഓപ്പണ്‍ ചെയ്യുമോയെന്നതു സംശയമാണെന്നാണ് എനിക്കു തോന്നുന്നത്.

ഞാന്‍ ഇന്ത്യന്‍ ടീം സെലക്ടറായിരുന്നെങ്കില്‍ അഭിഷേക് ശര്‍മയായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാള്‍. രണ്ടാം ഓപ്പണറായി വൈഭവ് സൂര്യവംശി, സായ് സുദര്‍ശന്‍ എന്നിവരിലൊരാളെയും ഞാന്‍ ടീമിലുള്‍പ്പെടുത്തുമെന്നും ശ്രീകാന്ത് വിശദമാക്കി.

ഇംഗ്ലണ്ടിനെിരേ ഈ വര്‍ഷമാദ്യം നടന്ന അഞ്ചു ടി20കളില്‍ നിന്നും വെറും 51 റണ്‍സാണ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്. മാത്രമല്ല കളിച്ച എല്ലാ ഇന്നിങ്‌സുകളിലും ഷോര്‍
ട്ട് ബോളുകള്‍ക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു മുമ്പ് ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ ഓപ്പണറായി മൂന്നു സെഞ്ച്വറികളാണ് സഞ്ജു വാരിക്കൂട്ടിയത്.

K SRIKKANTH

വൈഭവിനെ പ്രശംസിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ കൗമാര താരം വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് കെ ശ്രീകാന്ത്. ഏഷ്യാ കപ്പില്‍ മാത്രമല്ല, അടുത്ത ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഞാന്‍ വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തും. അവന്‍ വളരെ ഗംഭീരമായിട്ടാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ അരങ്ങേറിയ 14കാരന്‍ സ്‌ഫോടനാത്മക ബാറ്റിങിലൂടെ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമായി മാറിരുന്നു. വെറും 14 ബോളില്‍ സെഞ്ച്വറിയടിച്ച വൈഭവ് പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തു. അടുത്തിടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു വേണ്ടിയും മിന്നുന്ന പ്രകടനമാണ് ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവച്ചിരുന്നു.

വൈഭവിനെക്കുറിച്ചു മാത്രമല്ല നാടട്ടുകാരന്‍ കൂടിയായ യുവതാരം സായ് സുദര്‍ശനെ കുറിച്ചും തികഞ്ഞ മതിപ്പാണ് ഗവാസ്‌കറിനുത്. കഴിഞ്ഞ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓഞ്ച് ക്യാപ്പിനു അവകാശിയായിരുന്നു സായ് സുദര്‍ശന്‍. അവന്‍ വളരെ മികച്ച പ്രകടനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

യശസ്വി ജയ്‌സ്വാളിന്റെയും പ്രകടനം മികച്ചതാണ്. സായ്, ജയ്‌സ്വാള്‍, സൂര്യവംശി എന്നിവരിരൊലാള്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഏഷ്യാ കപ്പില്‍ ഓപ്പണ്‍ ചെയ്യണം. എന്റെ ചോയ്‌സ് അതാണ്. ഇതു വളരെയധികം മല്‍സരാധിഷ്ടിതമായ ലോകമാണ്.

വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരിലൊരാളെ തിരഞ്ഞെടുക്കുകയും ചെയ്യാം. ശ്രേയസ് അയ്യരെയും ഞാന്‍ ടീമിലേക്കു കൊണ്ടു വരും. ശ്രേയസ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പുള്ളവരാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, August 18, 2025, 14:47 [IST]
Other articles published on Aug 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+