For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: പാകിസ്താനെ പേടിക്കേണ്ട!! പക്ഷെ ആ 2 ടീമിനെ സൂക്ഷിക്കണം, ഇന്ത്യയെ വിറപ്പിക്കും

ഏഷ്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ഏഷ്യാ കപ്പിനു യുഎഇയില്‍ അരങ്ങൊരുങ്ങിയിരിക്കുകയാണ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് അണിനിരക്കുക. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും സൂര്യകുമാര്‍ യാദവിനു കീഴില്‍ യുഎഇയിലേക്കു വിമാനം കയറുന്നത്.

ചിരവൈരികളായ ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യ വളരെ അനായാസം സൂപ്പര്‍ ഫോറിലേക്കു മുന്നേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഇതിനു കഴിയാതെ വരികയുള്ളൂ. ചില ടീമുകൡ നിന്നും ഇന്ത്യക്കു ടൂര്‍ണമെന്റില്‍ ശക്തമായ വെല്ലുവിളി നേരിടാനുള്ള സാധ്യതയുണ്ട്. ആരൊക്കെയാവും ഇവരെന്നു നോക്കാം.

INDIAN T20 TEAM

സൂക്ഷിക്കേണ്ട ടീമുകള്‍ ഏതൊക്കെ?

ബദ്ധവൈരികളായ പാകിസ്താനെ കുറിച്ച് ഇന്ത്യക്കു അത്ര ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം പാക് ടീം അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ സൂര്യകുമാര്‍ നയിക്കുന്ന ഇന്ത്യയുടെ അതിശകതമായ ടീമിനു അവരെ വളരെ അനായാസം തന്നെ കെട്ടുകെട്ടിക്കാനും സാധിക്കും.

സൂപ്പര്‍ താരങ്ങളും ഒരു സമയത്തു പാക് ബാറ്റിങിലെ നെടുതൂണുകളായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും ഇത്തവണ ടീമിന്റെ ഭാഗമല്ല. കൂടാതെ അപകടകാരിയായ യുവ പേസര്‍ നസീം ഷായെയും അവര്‍ തഴഞ്ഞതോടെ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണ്. പാക് ടീമിനെതിരേ വലിയ മാര്‍ജിനില്‍ സൂര്യയും സംഘവും ജയിച്ചുകയറാനാണ് സാധ്യത.

പക്ഷെ മറ്റു രണ്ടു ടീമുകളെ ഇന്ത്യ കൂടുതല്‍ കരുതലോടെ നേരിടണം. അതിലൊന്ന് മുന്‍ ചാംപ്യന്‍മാരും 2023ലെ അവസാന എഡിഷനിലെ ഫൈനലിസ്റ്റുകളുമായ ശ്രീലങ്കയാണ്. മറ്റൊരു ടീമാവട്ടെ ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ പവര്‍ഹൗസുകളായി മാറിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താനുമാണ്. ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലായതിനാല്‍ പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്കു ഭീഷണിയില്ല.

പക്ഷെ സൂപ്പര്‍ ഫോറില്‍ ലങ്കയെയും അഫ്ഗാനെയും ഇന്ത്യക്കു നേരിടേണ്ടി വന്നേക്കും. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം ശരിക്കും പരീക്ഷിക്കപ്പെടുക ഇവരുമായുള്ള മല്‍സരങ്ങളിലായിരിക്കും. ടി20 സ്‌പെഷ്യലിസ്റ്റുകളുടെ വലിയ നിരുമായിട്ടാണ് സൂപ്പര്‍ താരം റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ ഇറങ്ങുക. ബാറ്റിങിലും ബൗളിങിലുമെല്ലാം മികച്ച മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം നമുക്കു കാണാം.

AFGANISTAN

ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍ സായ്, മുഹമ്മദ് നബി, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരെല്ലാം തങ്ങളുടേതായ ദിവസം തനിച്ചു കളി ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ്. ബൗളിങിലാവട്ടെ അപകടകാരികളായ മുജീബുര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ് എന്നിവരുമുണ്ട്.

ടി20 ഫോര്‍മാറ്റില്‍ ഏതു ടീമിനും ആരെയും തോല്‍പ്പിക്കാമെന്നതിനാല്‍ അഫ്ഗാനെ ഇന്ത്യ ഭയപ്പെടുക തന്നെ വേണം. നേരത്തേ ടി20യില്‍ അവരുമായി ഏറ്റുമുട്ടിയപ്പോള്‍ ശക്തമായ വെല്ലുവിളിയാണ് ഇന്ത്യക്കു നേരിടേണ്ടതായി വന്നത്.

അതേസമയം, പഴയ പ്രതാപമില്ലെങ്കിലും ശ്രീലങ്കയും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മികച്ച ഒരുപിടി യുവതാരങ്ങള്‍ അവിടെ നിന്നും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇവരില്‍ ചിലര്‍ ഭാവിയില്‍ ലങ്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാവാന്‍ ശേഷിയുള്ളവുമാണ്.

ഓള്‍റൗണ്ടര്‍ ചരിത് അസലെന്‍ക നയിക്കുന്ന ലങ്കന്‍ ടീമില്‍ മികച്ച ചില ബാറ്റര്‍മാരും ബൗളര്‍മാരുമുണ്ട്. പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ ആദ്യ ബോള്‍ മുതല്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ളവരാണ്.

നായകന്‍ അസലന്‍കയ്ക്കു ബാറ്റിങിനൊപ്പം ബൗളിങിലും ഇംപാക്ടുണ്ടാക്കാനുള്ള ശേഷിയുണ്ട്. അദ്ദേഹത്തെ കൂടാതെ ഓള്‍റൗണ്ടര്‍മാരായ കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, ചാമിക കരുണരത്‌നെ എന്നിവരും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ മിടുക്കുള്ള ടി20 സ്‌പെഷ്യലിസ്റ്റുകളാണ്.

ബൗളിങില്‍ മതീശ പതിരാനയെയാണ് കൂടുതല്‍ ഭയക്കേണ്ടത്, കൂടാതെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദുനിത് വെല്ലാലഗെയെയും സൂക്ഷിക്കണം.

Story first published: Monday, August 25, 2025, 11:53 [IST]
Other articles published on Aug 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+