Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഫൈനലിലെ ജയം ഇന്ത്യന്‍ മിടുക്കല്ല!! ജയിപ്പിച്ചത് ഞങ്ങള്‍ തന്നെ? ഞെട്ടിച്ച് ആമിര്‍

ഏഷ്യാ കപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യക്കെതിരേ ഉറപ്പായും വിജയിക്കേണ്ടിയിരുന്ന മല്‍സരമാണ് പാകിസ്താന്‍ ടീം കളഞ്ഞു കുളിച്ചതെന്ന മുന്‍ പാക് സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിര്‍. ഇന്ത്യക്കു തങ്ങള്‍ പ്ലേറ്റില്‍ നീട്ടി വച്ചു നല്‍കിയ വിജയമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൈനിനെക്കുറിച്ച് എക്‌സില്‍ പങ്കുവച്ച വീഡിയോയിലാണ് ഏറെ നിരാശയോടെ ദുഖിതനായി ആമിര്‍ ഇക്കാര്യം പറഞ്ഞത്.

അവസാന ഓവറിലേക്കു നീണ്ട ത്രില്ലിങ് ഫൈനലില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത പാക് ടീം ഒരു സമയത്തു 180-200 റണ്‍സെങ്കിലും നേടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വെറും 146ല്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു.

MOHAMMAD AMIR

പ്ലേറ്റില്‍ നല്‍കിയ വിജയം

ഇന്ത്യന്‍ ടീമിനു പാകിസ്താന്‍ പ്ലേറ്റില്‍ നീട്ടി നല്‍കിയ വിജയമാണ് ഏഷ്യാ കപ്പ് ഫൈനലിലേത് എന്നായിരുന്നു മുഹമ്മദ് ആമിറിന്റെ വാക്കുകള്‍. എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലാവുന്നില്ല. 2024ലെ ഐസിസിയുടെ ടി20 ലോകകപ്പിലേതു പോലു നമ്മള്‍ ഇന്ത്യക്കു പ്ലേറ്റില്‍ വച്ചു നല്‍കിയ മല്‍സരമായിരുന്നു ഇത്.

വലിയൊരു അവസരം തന്നെയാണ് പാകിസ്താന്‍ ടീം പാഴാക്കിക്കളഞ്ഞത്. ഞങ്ങള്‍ക്കു ഈ മല്‍സരം വിജയിക്കാന്‍ സാധിക്കുമായിരുന്നു. ഫൈനലില്‍ ഇന്ത്യ വളരെ നല്ല കാര്യം തന്നെയാണ് ചെയ്തത്. ടോസിനു ശേഷം അവര്‍ ഞങ്ങളെ ബാറ്റിങിനു അയച്ചു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് എല്ലായ്‌പ്പോഴും നല്ലതെന്നു എനിക്കു തോന്നുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സുണ്ടെങ്കില്‍ ടി20യില്‍ സമ്മര്‍ദ്ദം തീര്‍ച്ചയായുമുണ്ടാവും. എത്ര മികച്ച തുടക്കമാണ് പാകിസ്താനു ഫൈനലില്‍ ലഭിച്ചത്. ഇത്രയും നല്ലൊരു തുടക്കം ടീമിനു കിട്ടാനുമില്ല. ഫൈനല്‍ പോലെയൊരു വലിയ മല്‍സരത്തില്‍ ഇതിനേക്കാള്‍ വലുതായി ഇനി എന്താണ് വേണ്ടത്?

11 ഓവറില്‍ തന്നെ പാകിസ്താന് 103 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. നഷ്ടമായത് ഒരു വിക്കറ്റ് മാത്രമായിരുന്നു. രണ്ടു ഓപ്പണര്‍മാരും നന്നായി റണ്ണെടുക്കുകയും ചെയ്തു. അതിനു ശേഷം എന്തു പറ്റിയെന്നറിയില്ല.

146 റണ്‍സെന്നത് ടി20യില്‍ പ്രതിരോധിച്ച് ജയിക്കാന്‍ കഴിയുന്ന ടോട്ടലാണെന്നു നിങ്ങള്‍ക്കു പറയാന്‍ സാധിക്കില്ല. ഒരൊറ്റ മികച്ച കൂട്ടുകെട്ട് കൊണ്ടു തന്നെ ഈ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കാന്‍ കഴിയും. ഞാന്‍ ഇതു കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്.

INDIAN TEAM

ടി20യില്‍ 140-150 റണ്‍സിന്റെ കാലമൊക്കെ കഴിഞ്ഞു. ഇതൊന്നും ഇപ്പോള്‍ വിജയിക്കാന്‍ സാധിക്കുന്ന ടോട്ടലുകളല്ല. 15-20 റണ്‍സുള്ള ഒന്ന്, രണ്ട് മികച്ച ഓറുകള്‍ വന്നാല്‍ റണ്‍ചേസില്‍ കളി മാറുകയും ചെയ്യും. ഏഷ്യാ കപ്പ് ഫൈലിലും ഇതു തന്നെയാണ് സംഭവിച്ചത്.

ദുബായിലേതു പോലെയുള്ള സ്ലോ പിച്ചുകളില്‍ ക്രീസിലെത്തിയ ഉടന്‍ തന്നെ ഷോട്ടുകള്‍ കളിക്കുക എളുപ്പമല്ല. ആദ്യത്തെ 10 ഓവറില്‍ നന്നായി റണ്‍സ് വന്നതിനു ശേഷം അടുത്ത 10 ഓവറുകളില്‍ ടീമുകളെല്ലാം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നത് ഈ ടൂര്‍ണമെന്റിലുടനീളം നമ്മള്‍ കാണുകയും ചെയ്തിട്ടുള്ളതാണ്.

കാരണം ബോള്‍ കൂടുതല്‍ സോഫ്റ്റായി മാറുന്നതോടെ ബാറ്റിലേക്കു അത്ര നന്നായി വരില്ല. അതുകൊണ്ടു തന്നെ പുതുതായി എത്തുന്ന ബാറ്റര്‍ക്കു വലിയ ഷോട്ടുകള്‍ കളിക്കു ബുദ്ധിമുട്ടാണ്. ക്രീസില്‍ സെറ്റായിക്കഴിഞ്ഞ താരത്തിനു മാത്രമേ അതു സാധിക്കുകയുള്ളൂവെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, September 30, 2025, 12:18 [IST]
Other articles published on Sep 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+